നീരജ് : വെറുതെ ഇരുന്ന എന്നെ പിടിച്ച് പ്രേമത്തിലേക്ക് തള്ളി വിട്ടത് നിങ്ങളൊക്കെ അല്ലെ..! എന്നിട്ട്..,എന്നിട്ട് ഇപ്പൊ
അടുത്ത നിമിഷം നീരജ് വാള് വച്ചതും ആൻ്റപ്പനും നീരജും കൂടി കപ്പ കണ്ടത്തിലേക്ക് മറിഞ്ഞു വീണു.ആൻ്റപ്പ നെ കൊണ്ട് കൂട്ടിയ കൂടിലെന്ന് തോന്നിയത് കൊണ്ട് അവൻ രവിയേട്ടനേ വിളിച്ചു..! കുറച്ച് നേരത്തിന് ശേഷം രവിയേട്ടൻ അവരുടെ അടുത്തേക്ക് വന്നു..!
രവി : നിനക്കും ഭോധമില്ലേ…👀
ആൻ്റപ്പൻ : ഞാനൊരു കമ്പനി കൊടുത്തതല്ലേ😂
രവി : ഇങ്ങനെയാ ..😡
ആൻ്റപ്പൻ : ഒന്നുലെലും ഇത്രയൊക്കെ ആയില്ലേ..! ഒന്ന് ബോധം കെടുന്നത് വരെ കുടിച്ചിട്ട് ഒന്ന് കരഞ്ഞാൽ അവനൊന്ന് ഓക്കേ ആവും കരുതി..🫠..!
രവി : രണ്ടും നല്ല മുറ്റാണ് ..! വാ ആ പുഴയിൽ പോയി ഒന്ന് മുങ്ങിയിട്ട് വര..!
ആൻ്റപ്പൻ : മുങ്ങിയിട്ട് വന്നിട്ട് അടിക്കാൻ സാധനം ഇല്ല😂
രവി : ഇല്ല..ഇല്ല രണ്ടിനും ബോധമില്ല..!😡
രവിയേട്ടൻ അവരെ രണ്ടാളെയും കൂട്ടി പുഴയിലേക്ക് നടന്നു..! അടിച്ച കെട്ടിറങ്ങനായി രണ്ടാളെയും വെള്ളത്തിൽ മുക്കി എടുത്തു..! ഇങ്ങിനെയൊക്കെയോ രവിയേട്ടൻ രണ്ടിനെയും സ്റ്റെപ്പിൽ ഇരുത്തിച്ചു..!
നീരജ് : രവി ഏട്ട..നിങ്ങൾക്ക് എങ്കിലും പറഞ്ഞൂടായിരുന്നോ അവളോട് നീരജ് വരുന്നു…!🥹
രവി : ഞാനെന്ത് പറയാനാടാ …! ഒക്കെ ആ മൈരന്മാരുടെ പണി അല്ലെ.! അറിഞ്ഞെത്തിയപ്പോഴേക്കും..! എല്ലാം കഴിഞ്ഞു..🙂
ആൻ്റപ്പൻ : നമുക്കവന്മാരുടെ പാർട്ടി ഓഫീസ് കത്തിച്ചാലോ..😂 എഹ്..
നീരജ് : കത്തിക്കാ..!😩
രവി : ഡാ..ആൻ്റപ്പ വെറുതെ ഓരോന്ന് പറഞ്ഞ് മൂപ്പിക്കല്ലേ നീ..!😡
ആൻ്റപ്പൻ : രവിയേട്ട..സംഗതി ഞാൻ ചിരിക്കുവാണെല്ലും ഉള്ളിൽ ഈ ആൻ്റപ്പൻ കരയുവ..! എന്നാ ചോദിക്ക്..! ചോദിക്കേല..എനിക്കറിയാം..!എന്നാലും ഞാൻ പറയാ.
രവി : 👀
ആൻ്റപ്പൻ : ഇവൻ്റെ പ്രണയത്തിന് കൂട്ട് നിന്നത് ഞാൻ..! ഇവനെ പ്രണയിക്കാൻ പറഞ്ഞത് ഞാൻ..! ഒടുവിൽ അത്,ഒടുവിൽ അത് കൈ വിട്ടു പോയപ്പോഴും ഈ ആൻ്റപ്പൻ തന്നെയാ കൂടി ഉള്ളത്..!
രവി : കഴിഞ്ഞത് കഴിഞ്ഞു..!
ആൻ്റപ്പൻ : വേണ്ടി വന്ന ആരുടെ തല വെട്ടിയിട്ടാണേലും ഈ ആൻ്റപ്പൻ അവളെ കൊണ്ട് വന്നേനെ..! പക്ഷേ അത് അശോകൻ അല്ലെ..! നമ്മടെ അശോകൻ..
പിന്നെയും എന്തൊക്കെയോ പുഴയിലെ കൽപടവുകളിൽ ഇരുന്ന് അവർ സംസാരിച്ചു..! മഞ്ഞ് വീഴുന്നുണ്ടെങ്കിലും അതൊന്നും അവരെ വിറപ്പിച്ചില്ല..! ഒടുവിൽ രവിയെട്ടൻ പറഞ്ഞത് കൊണ്ട് മാത്രം അവർ അവിടന്ന് വന്നു..! ആൻ്റപ്പനും നീരജും അടിച്ചതിൻ്റെ ഹാങ് ഓവർ വിടാത്തത് കൊണ്ട് അവരെ രണ്ടാളെയും ക്ലബ്ബിൽ കൊണ്ട് കിടത്തി..! ഒപ്പം രവിയേട്ടനും അന്നത്തെ രാത്രി അവിടെ ആക്കി..!
.
.
.
.
>>>7:15
ഇന്നലത്തെ അടിയുടെയും ഒപ്പം ഉറക്കം എഴുന്നേറ്റതിൻ്റെയും ക്ഷീണം ആൻ്റപ്പൻ്റെയും നീരജിൻ്റെയും മുഖത്തുണ്ടായിരുന്നു..! നിലത്ത് വിരിച്ച വേൾഡ് കപ്പ് ഫ്ലക്‌സിൽ രണ്ടാളും മലർന്ന് കിടന്നു..! സൈഡിലെ ബെഞ്ചിൽ രവി ഏട്ടൻ ഉണർന്നിരുന്നു…!
ആൻ്റപ്പൻ : അത് വിട്..! 🙂
നീരജ് : ഉം..🫠
നീരജിൻ്റെ തോളിൽ തട്ടിക്കൊണ്ട് ആൻ്റപ്പൻ പറഞ്ഞു..!
രവി : ഡാ..! രണ്ടാളോടും കൂടി പറയുവാ..,കഴിഞ്ഞത് കഴിഞ്ഞു..! ഇനി മനസിൽ ഒന്നും വെക്കണ്ട ..! നീരജെ നിനക്കത് വിധിച്ചിട്ടില്ല എന്ന് മാത്രം കരുതിയാ മതി..!
നീരജ് : 🙂🫠
ആൻ്റപ്പൻ : അവനൊക്കെ അത് വിട്ടു..! ഇനി അതിനെ പറ്റി ഒരു സംസാരം ഒന്നും ഇല്ല..!
രവി : അതാണ് അതിൻ്റെയൊരു ശെരി..! പിന്നെ അശോകനെ ഒന്ന് കാണ്..! അവനെ ഒറ്റപ്പെടുത്തി തോന്നണ്ട..!
