നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

 

നീരജ് : മംച്..! അളിയാ അത് വിട് അത് നിൻ്റെ തെറ്റൊന്നും അല്ല..!

 

 

 

അമൽ : തേങ്ങയാണ്..! എല്ലാം ഈ നാറിടെ തെറ്റാണ്..! ഇവൻ ഇവൻ്റെ നാട്ടിലെ വലിയ ഉണ്ടയാണ് പറിയാണ് പറഞ്ഞ് കാട്ടിക്കൂട്ടിയതല്ലേ..! മോശായി പോയി വളരെ മോശമായി പോയി..🥵

 

 

വിഷ്ണു : 🥹 ഞാൻ വിളിച്ച അവള് വരില്ലേ..!

 

 

അമൽ : ഇനി ഞാൻ പറയുന്നത് നി കേട്ടോ..! അമല് കള്ളിൻ്റെ പുറത്ത് പറയണതല്ല..ഇത്..! നി ശെരിക്കും ഒന്ന് ചിന്തിച്ചെ..അവൾക്ക് വേറെ ആരേലും സെറ്റായിട്ടുണ്ടേലോ..?👀

 

 

വിഷ്ണു : 👀 ..! എന്ന പിന്നെ ഞാൻ ചാവും..!

 

 

അമൽ : നി ചാവോ പെടുക്കോ എന്തോ ചെയ്യ്..! വേണേൽ ഈ തടിയനെയും കൂട്ടിക്കോ..!

 

 

നീരജ് : തടിയൻ നിൻ്റെ തന്ത അള്ള് രാമേന്ദ്രൻ..! പിന്നെ, വിച്ചു നി പേടിക്കണ്ടടാ ഇതൊന്നും കേട്ടിട്ട്..! അവള് കമ്മിറ്റ്ഡ് ഒന്നുമല്ല…അവള് നിനക്ക് വേണ്ടി കാത്തിരിക്കുവായിരിക്കും..!

 

 

 

അമൽ : അണ്ടി…! എന്താ മൈരെ ഈ നാറി തേച്ചു പറഞ്ഞിട്ട് അവൾക്ക് വേറെ ഒരാളെ കെട്ടിക്കൂടെ..!

 

 

വിഷ്ണു : അളിയാ…ഞാൻ ..ഞാൻ തേച്ചിട്ടൊന്നുമില്ല..! എനിക്കവളെ ഇപ്പോഴും ഇഷ്ടമാണ്..!

 

 

 

അമൽ : അവൾക്ക് നിന്നെ ഇഷ്ടമല്ലെങ്കിലോ..!

 

 

നീരജ് : എന്ന് അവള് പറഞ്ഞോ…?

 

 

വിഷ്ണു : അഹ്..അവള് പറഞ്ഞോ..👀

 

 

അമൽ : അവള് പറയണ്ട ..ഞാൻ പറഞ്ഞില്ലേ..!

 

 

നീരജ് : നി കരയാണ്ടിരി അളിയ..! ഇവനെ പ്രാന്താണ് ..! സ്വപ്നയെ നിനക്ക് കൊണ്ട് തരും..ഇവൻ..!🤗

 

 

അമൽ : ഞാനോ..! നി പോടാ എനിക്കതല്ലേ പണി..!

 

 

വിഷ്ണു : അവള് എൻ്റെ ആടാ മൈരെ..!😡

 

 

വിഷ്ണു കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു..!

 

 

അമൽ : അവിടെ ഇരിയടാ നായിൻ്റെ മോനേ..!

 

 

വിഷ്ണു സ്വിച്ച് ഇട്ട പോലെ നിലത്തിരുന്നു..!

 

 

അമൽ : താൻ അവൾടെ ഫോട്ടോയും നോക്കിയിരുന്നോ തന്നോടും കൂടിയാണ്..!

 

 

നീതുൻ്റെ ഫോട്ടോയും നോക്കിയിരുന്ന നീരജിനോടായി അമല് പറഞ്ഞു..!

 

 

അമൽ : നി മാത്രം അല്ലായിരുന്നു അവളെ സ്നേഹിച്ചത്..!

 

 

വിഷ്ണു : പിന്നെ…! അളിയാ..😭

 

 

നീരജ് : അമലെ..😳🤯

 

അമൽ : നീയിതിൽ ഇല്ല.. ളിയാ..! ഞാൻ ഒന്ന് പറയട്ടെ..! മുത്തെ വിഷ്ണു…! കോളേജിൽ അവൾടെ പിന്നാലെ ഒരുപാട് പേര് നടന്നിട്ടുണ്ട് അറിയാലോ..!

 

 

വിഷ്ണു : ഹ്മ്മ

 

 

അമൽ : നമ്മടെ ക്ലാസിലെ വിനായക് എങ്ങനെയാ നമ്മടെ ശത്രു ആയത്…!

 

 

വിഷ്ണു : സ്വപ്നയെ പിടിച്ച് നിറുത്തിയതിനെ..!

 

 

അമൽ : എന്തിനാ സ്വപ്നയെ അവൻ പിടിച്ച് നിറുത്തിയത്..!

 

 

വിഷ്ണു : എന്തിനാ..👀

 

 

അമൽ : നിൻ്റെ തന്തയ്ക്ക് കെട്ടിച്ചു കൊടുക്കാൻ..! എന്തുവാടെ ഇത് ,ഇവനെ ശെരിക്കും ബോധമില്ലേ..! അതോ എനിക്കാണോ ബോധം ഇല്ലാത്തെ..! നിനക്കു ഒന്നും ഓർമയില്ലഡെ..! നീരജെ പറഞ്ഞ് കൊട്..!

 

 

നീരജ് : നിന്നെപ്പോലെ തന്നേ സ്വപ്നയെ വിനായകും പ്രണയിച്ചു..! പക്ഷെ സ്വപ്ന സ്വപ്ന സെറ്റയത് നിനക്കാണെന്നു മാത്രം..!

 

 

അമൽ : അതെ..! വിനയ്ക് പിന്നെ പ്രാന്തൻ ആയതൊണ്ട് അതുകൊണ്ടൊന്നും വിട്ടില്ല..! പിന്നെ വിനായക് മാത്രം അല്ല..! വേറെ പലരും അവൾടെ പിന്നിലുണ്ടായിരുന്നു..!

 

 

വെള്ളമടിയും അതിനു ശേഷമുള്ള കലാപരിപാടികളും കഴിഞ്ഞ് നീരജും കൂടെയുള്ളവരും ഉറക്കത്തിൻ്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന സമയം..! കൂർക്കം വലിയുടെയും ചീവിടിൻ്റെയും സ്വര മുഖരിതമായ സിംഫണി…!

 

>>>9:47

 

 

കണ്ണ് തുറന്നപ്പോ ഗ്യാരജിലെ മാറ്റിൽ കമഴ്ന്ന് കിടക്കുന്ന അമലിനെ ആണ് കണ്ടത്..!

 

 

 

നീരജ് : ഡാ.. അമലെ എഴുന്നേൽക്ക്..!

 

 

 

ചുണ്ടിനിടയിലൂടെ ഒലിച്ചിറങ്ങിയ തുപ്പൽ പുറം കൈ കൊണ്ട് തുടച്ച് കളഞ്ഞ് അമൽ എഴുന്നേറ്റിരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *