നീരജ് : നിയൊരു സംഭവം തന്നെ അളിയാ…
അമൽ : ഐ നോ..😎
വിഷ്ണു : ശ്….🤫
ഹരി : ഡാ…അതെ ഒരു പ്രശ്നം ഉണ്ട്..!
ഞങ്ങൾ മൂന്നാളും പരസ്പരം മുഖത്തേക്ക് നോക്കി..!
ഹരി : അവൻ്റെ കൂടെ ഏതോ പെണ്ണും കൂടെ ഉണ്ട്..!
വിഷ്ണു : പെണ്ണാ… ഏത് പെണ്ണ്…👀
വിഷ്ണുവിൻ്റെ ശബ്ദം ഉയർന്നു..!
ഹരി : അതറിയില്ല..നി വേഗം വീട്ടിലേക്ക് വായോ.
അത്രയും പറഞ്ഞ് ഹരി ഫോൺ വച്ചു..!
അമൽ : ഡാ…അവനെ ലൈൻ ഉണ്ടാ..!
വിഷ്ണു : ആ ..എനിക്കറിയില്ല..!
നീരജ് : നിന്നോട് ഒന്നും പറഞ്ഞിട്ടില്ലെ..!
വിഷ്ണു : എന്നോട് ഒന്നും പറഞ്ഞിട്ടില്ല..!
അമൽ : അവനെ ഏതേലും ലൈനോ ബ്രേക്ക് അപ്പോ അങ്ങനെ വല്ലതും..ഉണ്ടാ..!
വിഷ്ണു : അറിയാൻ പാടില്ല..! എന്നാലും അതേത് പെണ്ണ്..👀
നീരജ് : അല്ലടാ..! നേരം വെളുത്ത കല്യാണം അല്ലെ..! അപ്പോ എന്ത് ചെയ്യും..!
വിഷ്ണു : എന്ത് ചെയ്യാൻ..! അവനെ കാണാനില്ല പറഞ്ഞു..! ഇപ്പൊ കണ്ട് പിടിച്ച് കൊടുത്തു..! ഇനി തല്ലെ കൊല്ലേ എന്തോ ചെയ്യട്ടെ…! നമ്മളിതിലില്ല..
വിഷ്ണു കാർ സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു..! അപ്പോഴയായിരുന്നു അമലിൻ്റെ ഫോണിലേക്ക് കാൾ വന്നത്..!
വിഷ്ണു : അടുത്ത വള്ളി എങ്ങാനും ആണ 😅
അമൽ : നോക്കട്ടെ😹
അമൽ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു..!
അമൽ : ആൻ്റണി ആണല്ലോ..!
വിഷ്ണു : ഏത് ആൻ്റണി..! ഇവൻ്റെ കയ്യാ😅
അമൽ : ആ..
അപ്പോഴേക്കും ഫോൺ കട്ടായി..!
അമൽ : എൻ്റെയിൽ ചാർജ് ഇല്ല..! ഡാ നീരജെ ആൻ്റപ്പനെ വിളി..!
അപ്പോഴായിരുന്നു ഞാൻ എൻ്റെ ഫോൺ എടുത്ത് നോക്കിയത്..! എപ്പോഴോ ഫോൺ സൈലൻ്റ് ആയി പോയി ..!
വിഷ്ണു : പതിനൊന്ന് മിസ്ഡ് കോൾ..👀
അമൽ : പതിനൊന്ന് മിസ്സ് കോളാ ..! നീയവനെയൊന്ന് വിളി..!
ഞാൻ ആൻ്റപ്പനെ തിരിച്ച് വിളിച്ചു..!
അമൽ : സ്പീക്കർ ഇട് മൈരെ..!
നീരജ് : എന്തിനെ..🤥
വിഷ്ണു : ശ്…🤫 കാര്യം എന്താണെന്ന് ഞങ്ങളും അറിയട്ടെ..!
വിഷ്ണു എൻ്റെ കയ്യിൽന്നു ഫോൺ വാങ്ങി സ്പീക്കർ മോഡ് ഇട്ടു..! കുറച്ച് നേരത്തെ റിങ്ങിനെ ശേഷം ആൻ്റപ്പൻ ഫോൺ എടുത്തു..!
നീരജ് : എന്താണ് മൈരെ കാര്യം പറ..😹
ആൻ്റപ്പൻ : നിന്നെ ഞാ… ന് എത്ര..ട്ടം വി.. ച്ചു..
ആൻ്റപ്പൻ സംസാരിക്കുന്നത് ബ്രേക്ക് ആയി കൊണ്ടിരുന്നു..! ഞാൻ വിഷ്ണുവിൻ്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ഡോർ തുറന്ന് റോഡിലേക്ക് ഇറങ്ങി..! ഒപ്പം അവന്മാരും കൂടെ ഇറങ്ങി..!
നീരജ് : ഡാ…പറയുന്നത് ഒന്നും കേൾക്കുന്നില്ല..! ബ്രേക്ക് ആവുന്നു..!
ആൻ്റപ്പൻ്റെ ശബ്ദം മുറിഞ്ഞ് പോയി കൊണ്ടിരുന്നു..! ഒപ്പം പിന്നിൽ നിന്നും എന്തൊക്കെയോ കല പില ശബ്ദങ്ങളും ഉയർന്ന് കേട്ടു..! മൊത്തത്തിൽ എവിടെയോ എന്തൊക്കെയോ ഒരു പന്തികേട് പോലെ..! വിഷ്ണുവും അമലും എൻ്റെ അടുത്തേക്ക് വന്നു..! ഞാൻ കാൾ കട്ട് ചെയ്ത് പിന്നെയും ആൻ്റപ്പനെ വിളിച്ചു..! അവൻ കാൾ എടുത്തു..!
നീരജ് :ഹലോ..ഹലോ ആൻ്റപ്പ കേൾക്കിണ്ടാ…ഹലോ..!
ആൻ്റപ്പൻ : നിന്നെ ഞാൻ എത്ര വട്ടം വിളിച്ചു മൈരെ..! നിനക്കൊന്ന് ആ ഫോൺ എടുത്തൂടെ
നീരജ് : സോറി ബ്രോ..കുറച്ച് തിരക്കിലായി പോയി..😹..ഹലോ ..ഹലോ..🧐
കാൾ പിന്നെയും ബ്രേക്ക് ആയി..!
ആൻ്റപ്പൻ : ഹലോ..ഹലോ
നീരജ് : നി റേഞ്ച് ഇല്ലാത്ത ഏത് കാട്ടിൽ ആണ് മൈരെ..🙄
ഞാൻ ഫോൺ സ്പീക്കർ മോഡ് ഇട്ടു..!
ആൻ്റപ്പൻ : മൈരെ…ഇവിടെ ആകെ പ്രശ്നം ആണ്..! 😣
