വിഷ്ണുവിൻ്റെ ഉറപ്പിൻ്റെ പുറത്ത് അമൽ ചിവസ് റെഗൽ ൻ്റെ ബോട്ടിൽ പൊട്ടിച്ചു..! ഞാനാദ്യമായായിരുന്നു ഇമ്മാതിരി സാധനം ഒക്കെ അടിക്കാൻ പോണത്..! അതോണ്ട് നല്ലപോലെ എക്‌സിറ്റ്‌മെൻ്റ് ഉണ്ടായിരുന്നു..!
*💫
( നാട്ടിൽ )
എന്നത്തേയും പോലെ ഒരു വെള്ളമടി …!
ആൻ്റപ്പൻ : കാര്യത്തില് മൈരെ…! അവന് ഇപ്പൊ അവളോട് ഒരു ചായിവൊക്കെ ഉണ്ട്…!
അശോകൻ : പോടാ…! അവനന്ന് അങ്ങനെയല്ലല്ലോ പറഞ്ഞത്…! അന്നീക്കാര്യം ഞാൻ പറഞ്ഞപ്പോ അവനെന്തോ വലിയ വള്ളി കെട്ടെടുത്ത് തലയിൽ വെക്കും പോലെയാണല്ലോ പറഞ്ഞത്..!
ആൻ്റപ്പൻ : അവനങ്ങനെ പറഞ്ഞോ…? ആ അതാ പ്രതിഷ്ഠ ദിവസം അല്ലെ..!😃
അശോകൻ : ആവോ…! എന്തായാലും അവൻ പറഞ്ഞിട്ടുണ്ടെന്ന് ഉറപ്പാ…! ഇയ്യാളിതെന്തോന്നു ,നിങ്ങള് വാങ്ങിക്കൊണ്ടു വന്ന സാധനം നിങ്ങള് തന്നെ അടിച്ച് തീർക്കാൻ ആണേൽ പിന്നെ ഞങൾ എന്തിനെ…!
രവി : എന്താണെന്ന്…👀
അശോകൻ പറഞ്ഞത് മനസ്സിലാവാതെ മാക്ക് മാക്ക് അടിച്ചു കൊണ്ടിരുന്ന രവിയേട്ടൻ ആൻ്റപ്പനോടായി ചോദിച്ചു.
ആൻ്റപ്പൻ : ഈ കുപ്പി ആരാ വാങ്ങി കൊണ്ട് വന്നത്…?🤙
രവി : ഞാന…ഞാനല്ലേ…🙄
ആൻ്റപ്പൻ : അതെ..നിങ്ങളാണ്..! നിങ്ങളെ കൊണ്ട് എന്തിനാ രണ്ടാമതൊരു കുപ്പി മേടിപ്പിച്ചെ…?🤙
രവി : എന്തിനാ…അടിക്കാൻ😃
അശോകൻ : എടോ…കൗട്ടെ കുടിയാ..! ആദ്യം കൊണ്ട് വന്ന കുപ്പി അടിച്ച് തീർത്തത് കൊണ്ടല്ലേ …രണ്ടാ.. മതൊന്ന് വാങ്ങിയെ..! എന്നിട്ട് പിന്നെയും താനന്നെ അതും അടിച്ച് തീർക്കുവാണോ..?
രവി : എടാ…പൊട്ട ഞാനിവിടെ പെഗ് കറക്ടാക്കുവല്ലേ…🤗
ആൻ്റപ്പൻ : ഒരു മൈരിലെ പെഗ് കറക്ടാക്കൽ..! താനത് അടിച്ച് കൊണ്ടിരുന്ന പെഗ് എങ്ങിനെ കറക്ടാവും പെഗ്ഗിൻ്റെ എണ്ണം കുറയുവല്ലേ..!🥵
രവി : നീയിതൊന്നു പിടിച്ചെ …!
ഡിസ്‌പോസിബിൾ ഗ്ലാസിൽ മദ്യം ഒഴിച്ച് ശേഷം ആൻ്റപ്പനെ നേരെ രവിയേട്ടനത് നീട്ടി..!
രവി : പിടിച്ചെ…! എന്നിട്ട് ഒറ്റ വലി വലിച്ചേ…!
ആൻ്റപ്പൻ : എഹ്ഹ്… സ്‌സ് അച്ചാറ്ന്തിയെ…!
രവി : ഇന്നാ പിടി…! തൊട്ടു നാക്കിൻ്റെ ഉച്ചിയിൽ തേക്ക്…! ഇപ്പൊ പെഗ്ഗ് കറക്ടായില്ലേ…!
അശോകൻ : നിങ്ങള് പെഗ്ഗ് കറക്ട് ചെയ്തൊണ്ട് ഇരുന്നോ…!
രവി : നിനക്കുള്ള പെഗ്ഗ് രവിയേട്ടൻ ഇപ്പൊ ഒഴിച്ചു തരാ…!🤗
ആൻ്റപ്പൻ : വേണ്ട…അശോകൻ ഓഫ് ആയി…!
രവി : നോക്കടാ…ഈ തലയെടുപ്പ് ത്രിശൂർ പൂരത്തിന് ആ…നയ്ക്ക് പോലും ഉണ്ടാവില്ല…! നി അടിക്കടാ അശോക…!
അശോകൻ : വേണ്ട…
രവി : അവൻ ഒരു തമാശ പറഞ്ഞതല്ലേ..! രവിയേട്ടൻ്റെ അനിയൻ ഇനിയും..യും കുടിക്കണം..!
ആൻ്റപ്പൻ : രവി ഏട്ടാ…! അവനെ വേണ്ടേൽ വേണ്ട…! അവൻ അടിക്കണ്ട,പകരം ഈ അനിയൻ അടിക്കും…! ഒഴി ആൻ്റണി അനിയനൊരു തൊണ്ണൂറു…!
രവി : തൊണ്ണൂറ് ഒഴിക്കാൻ ഇനി സാധനം ഇല്ല..! വേണേൽ ഇനി വാങ്ങണം…
ആൻ്റപ്പൻ : തൻ്റെ പെഗ്ഗ് കറക്ടാക്കൽ കണ്ടപ്പോഴേ തോന്നി…സാധനം തീർന്നെന്ന്…! അടുത്ത കുപ്പി വാങ്ങ്…!
രവി : എൻ്റെയിൽ ഇനി കാശില്ല …🫠🥵
രവിയേട്ടൻ ഷർട്ടിൻ്റെ പോക്കറ്റ് വലിച്ച് കീറി ആൻ്റപ്പനു നേരെ എറിഞ്ഞു..!
അശോകൻ : കുപ്പിൻ്റെ പൈസ ഞാൻ കൊടുക്കാ പറ..! ആൻ്റപ്പാ പിള്ളാരെ ആരേലും വിളിച്ച് ഒരു അര വാങ്…!
ആൻ്റപ്പൻ സുനിയെ വിളിച്ച് സാധനം കൊണ്ട് വരാൻ പറഞ്ഞു..!
>>>>
സുനി സാധനവുമായി വാഴ തൊടിയിൽ എത്തിയപ്പോൾ മൂന്നെണ്ണവും അടിച്ച് കോൺ തെറ്റി ഇരുപ്പായിരുന്നു..!
