നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

എനിക്കാകെ ദേഷ്യം വന്നു..!

 

അല്ലേലും ഭൂരിഭാഗം ആളുകളും ഇങ്ങനെയാണ് ..! ഏതേലും ഒരു സംഭവം നടന്നൂന്ന് കരുതുക, അതിൻ്റെ ശേരിയെത് തെറ്റേതൊന്നും അവർക്കറിയണ്ട..! ആളുകൾ പിന്നീട് അവരക്കറിയാവുന്നതും അതിൻ്റെ കൂടി പൊടിപ്പും തൊങ്ങലും ചേർത്ത് പല അപവാദങ്ങളും പറഞ്ഞ് പരത്തുന്നു..! അശോകനെ സംബന്ധിച്ചിടത്തോളം നാട്ടുകാരുടെ കണ്ണിൽ അതൊരു കള്ള വെടിപുരാണമാണ്..!

 

 

നാട്ടുകാരുടെ കുത്ത് വാക്ക് കേൾക്കാൻ വയ്യാഞ്ഞിട്ടാണോ അതൊ ഞങ്ങളെ ഫേസ് ചെയ്യാൻ മടിയായിട്ടാണോ എന്തോ അശോകൻ വെളിയിലേക്ക് അങ്ങനെ ഇറങ്ങിയില്ല..! അവനെ വിളിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാനും..! എന്തോ ഉള്ളിൽ നിന്നും പിന്നിലേക്ക് വലിക്കുന്നത് പോലെ..!

 

ഇതിനിടയിൽ ദൈവദൂതൻ ആയിട്ടാണോ അതൊ ചെകുത്താനായിട്ടാനോ ണൊ എന്തോ മാമൻ്റെ കാൾ വന്നു..! ഇതിനും മുൻപും ഇതേ കാര്യം പറഞ്ഞ് വിളിച്ചിട്ടുള്ളത് കൊണ്ട് ഞാൻ വേറെ ഒന്നും പറഞ്ഞില്ല..! മാമൻ്റെ കാൾ ആയത് കൊണ്ട് അമ്മ കോൾ വന്നതും എന്നെ നോക്കി..! ഞാൻ ഡ്രെസ്സും മാറി ഒരു തോർത്ത് എടുത്തിട്ട് പുഴയിലേക്ക് വിട്ടു..! പോകുന്ന വഴിയിൽ ആൻ്റപ്പനെയും കൂടെ കൂട്ടി..!

 

ഡ്രസ്സ് എല്ലാം ഊരി കൽ പടവിൽ വച്ച് തോർത്തുടുത്ത് ഞാൻ വെള്ളത്തിലേക്ക് ഇറങ്ങി..! ആറു മണി കഴിഞ്ഞ് കാണും..! സൂര്യൻ അസ്തമിച്ചത് കൊണ്ട് വെള്ളത്തിന് അത്യാവശ്യം നല്ല തണുപ്പുണ്ടായിരുന്നു..!

 

 

നീരജ് : കുളിക്കണില്ലെ..👀

 

 

കരയിൽ നിന്ന് പന്നി തിരിയുന്നത് പോലെ തിരിഞ്ഞ് കളിച്ച അശോകനോടായി ഞാൻ ചോദിച്ചു..! അടുത്ത നിമിഷം ഭൂമിയിൽ വന്ന് പതിച്ച ഉൽക്ക പോലെ അവൻ വെള്ളത്തിലേക്ക് എടുത്ത് ചാടി..!

 

 

നീരജ് : മൈരൻ വെള്ളം കലക്കി..!🥵

 

 

വെള്ളത്തിലെ ചളി കലക്കി വിട്ടതിനെ ഞാൻ ആൻ്റപ്പനെ തെറി പറഞ്ഞു..! ആൻ്റപ്പൻ നിന്ന നില്പിൽ മുങ്ങാൻ കുഴി ഇട്ട് പിന്നെയും മേലേക്ക് പൊന്തി വന്നു..! വായിൽ നിറച്ച വെള്ളം നീട്ടി തുപ്പിയ ശേഷം അവൻ പിന്നിലേക്ക് നീന്തി നിന്നു..! വെള്ളത്തിൻ്റെ അടി തട്ടിൽ നിന്ന് ചളി ഊറി വന്നു..!

 

 

ആൻ്റപ്പൻ : മാമനോട് ഒന്നും തോന്നല്ലേ.. മോനെ 😹🫰🏻

 

 

നീരജ് : പോടാ കു**..😡

 

 

ആൻ്റപ്പൻ : നാട് വിടണ്ട അവസ്ഥയാണ് മൊത്തത്തിൽ..🫠

 

 

നീരജ് : എന്തെ ചോറിൽ വെഷം കലക്കി തരും പറഞ്ഞ വീട്ടിൽ..😄

 

 

 

 

ആൻ്റപ്പൻ : അത് പിന്നെയും കുഴപ്പം ഇല്ല..! ഇത് കിടന്നുറങ്ങാൻ പോലും സമ്മതിക്കണ്ടെ..🙂..! എന്തേലും പറഞ്ഞ അത് കറങ്ങി തിരിഞ്ഞ് എൻ്റെ നെഞ്ചത്തേക്ക് എത്തും..! എന്താ പറയാ തെറിയും ഉപദേശവും ഒക്കെ ആയിട്ട് 🥵🥵

 

 

നീരജ് : എന്നെ പിന്നെ ആകെ പിന്നാലെ നടന്ന് പ്രാന്ത ആകുന്നത് അമ്മ മാത്രം ആണ്..! ഇടയ്ക്ക് മാമൻ്റെ ഒരു കോളും..

 

 

ആൻ്റപ്പൻ : അന്ന് പറഞ്ഞ പണിയാ..👀

 

 

നീരജ് : ഓ…തന്നെ..! ഇപ്പൊ കുറച്ചായി സമയം ശരിയല്ല എന്ന അമ്മ പറയണത്…!

 

 

ആൻ്റപ്പൻ : ആർടെ…നിൻ്റെയാ…! 😅

 

 

നീരജ് : മൂഞ്ചൽ ആണ് ആകെ മൊത്തിൽ..! ഞാൻ മിക്കവാറും നാട് വിടും..! ഇപ്പൊ പിന്നെ ഇവിടെ നിക്കാനുള്ള മൂടും പോയി..!

 

 

ആൻ്റപ്പൻ : നല്ല കാര്യം..🙌

 

 

ആൻ്റപ്പൻ പ്രതേകിച്ചു ഒരു റിയാക്ഷനും ഇടാതെ വെള്ളത്തിൽ ഒഴുകി വന്ന ഇലകളുടെ ദിശ മാറ്റി വിട്ടു..!

 

 

ആൻ്റപ്പൻ : വേഗം കുളിക്ക് മൈരെ..! കൊതുക് കുത്തുന്നു..

 

 

ആൻ്റപ്പൻ കുളിച്ച് കയറി.

 

ഞാൻ വെള്ളത്തിൽ നിന്നും കയറി തല തോർത്തി മുണ്ട് എടുത്തുടുത്തു..! എന്നാ പിന്നെ വിട്ടാലോ..! ഞാനും ആൻ്റപ്പനും തിരികെ വീട്ടിലേക്ക് വിട്ടു..!

 

 

ആൻ്റപ്പൻ : ഷെയര് ഇടാനില്ലേ..👀

 

 

നീരജ് : അതൊക്കെ ഇടാ..! നി ആരുടെലും കയ്യീന്ന് വാങ്ങ്..!

 

 

ഞാൻ ആൻ്റപ്പനെ അവൻ്റെ വീട്ടിൽ ഇറക്കിയിട്ട് നേരെ വീട്ടിലേക്ക് പോയി..!

Leave a Reply

Your email address will not be published. Required fields are marked *