നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

 

അശോകൻ : വാടാ…!👀

 

അശോകൻ പിന്നെയും വിളിച്ചു..!

 

 

നീരജ് : ഇല്ലടാ പിന്നെ ഒരിക്കലാവാം..!😄

 

അശോകൻ : എന്താടാ..👀

 

 

നീരജ് : വേറെ ഒന്നുമല്ലടാ നമ്മളാണെ രണ്ടെണ്ണം അടിച്ചിട്ടുണ്ടു..! നിന്നെ എന്തേലും പറയുന്ന കൂട്ടത്തിൽ നിൻ്റെ അമ്മ എന്നെയും എന്ത്ലും പറയും..! വെറുതെ എന്തിനാ..! ഞാൻ എന്തായാലും വരാടാ..!

 

 

ഞാൻ അശോകനെ വീട്ടിൽ ഇറക്കി വിട്ടിട്ട് തിരികെ വീട്ടിലേക്ക് വണ്ടി വിട്ടു..! എന്തായാലും പോവാതെ ഇരുന്നത് നന്നായി..! എങ്ങാനും അവൾടെ മുൻപിൽ ചെന്ന് പെട്ടലുള്ള എൻ്റെ അവസ്ഥയായിരുന്നു വരുന്ന വഴിക്ക് ഞാൻ ഓർത്തത്..! ചിലപ്പോ ഞാനൊരു മെഴുക് പ്രതിമ പോലെ ഉരുകി പോയേനെ..🫠..!

 

 

ഞാൻ ഷർട്ട് മാറ്റി കഴിക്കാനായി ചെന്നു..! ചോറും കറിയും അമ്മ എടുത്തു തന്നു..!

 

 

നീരജ് : അമ്മാ…🙂

 

 

അമ്മ : എന്താടാ..!

 

 

നീരജ് : ഞാൻ ഇവിടെന്ന് പോയാലോ..🙂

 

 

എൻ്റെ അവസ്ഥ എങ്ങനെ പറഞ്ഞറിയിക്കണം എന്നെനിക്കറിയില്ലായിരുന്നു..! ഇവിടെന്ന് ഒരു മാറ്റം വേണമെന്ന് കരുതി..

 

 

അമ്മ : എങ്ങോട്ട്..🧐

 

 

അമ്മ എന്നെ ചൂഴ്ന്നു നോക്കി..!

 

 

നീരജ് : എങ്ങോട്ട് ചോദിച്ചാ..! മാമൻ പറഞ്ഞ പണിയില്ലെ അത്..🙂

 

 

സെറ്റിയിലിരുന്ന അമ്മ വേഗം റിമോട്ട് ടേബിളിൽ വച്ച് എൻ്റെ അടുത്തേക്ക് വന്നു..! പണി പാളിയൊ എന്നായിരുന്നു എൻ്റെ സംശയം..! അമ്മ എൻ്റെ അടുത്തേക്ക് വന്നു..!

 

 

അമ്മ : നന്നായടാ…മോനേ..😊..! ഇന്നും കൂടി മാമൻ ഇതും പറഞ്ഞ് വിളിച്ചുള്ളൂ..!

 

 

നീരജ് : ഉം..🙂

 

 

അമ്മ : ഞാനെന്നാ ഏട്ടനെ വിളിച്ച് പറയട്ടെ..!

 

 

നീരജ് : ആ..

 

 

എൻ്റെ തീരുമാനം അറിഞ്ഞതും അമ്മ മാമനെ വിളിച്ച് കാര്യം പറഞ്ഞു..! മാമനാണെ അത് കേൾക്കാൻ ഇരുന്നത് പോലെയായിരുന്നു..! രണ്ടു ദിവസത്തിനുള്ളിൽ പെട്ടിയും കിടക്കയും കെട്ടി പൂട്ടി അങ്ങോട്ട് എത്താനായിരുന്നു മാമൻ്റെ ഓർഡർ..! പിറ്റേന്ന് പണിക്ക് പോയപ്പോ അശോകനും ഉണ്ടായിരുന്നു പണിക്ക്..! എല്ലാരോടും കൂടി ചായ കുടിക്കുന്ന സമയത്തായി ഞാൻ കാര്യം പറഞ്ഞു..! എന്നോടുള്ള സ്നേഹം കൊണ്ടാണോ പണിക്കിനി തൊട്ട് ഒരാളുടെ എണ്ണം കുറയുവല്ലോ ഭഗവാനെ എന്ന് കരുതിയിട്ടാണോ എന്തോ..! വൈകുന്നേരം പണി കഴിയുന്നത് വരെ വായിൽ തോന്നിയതൊക്കെ അവന്മാർ പറഞ്ഞിട്ടുണ്ട്..! ചായ കുടിക്കൂ ശേഷം റേഞ്ച് പോയത് പോലെ എല്ലാരും ഡൗൺ ആയിരുന്നു..!

 

 

>>>7:28

( പിറ്റേന്ന് രാവിലെ )

 

ഇന്ന് വൈകീട്ടുള്ള ബസ്സിനെ പോവാം എന്നായിരുന്നു തീരുമാനം..! അതാവുമ്പോ രാവിലെ അവിടെ എത്തുന്ന രീതിയിൽ സെറ്റ് ചെയ്യാ കരുതി..! രാവിലെ അശോകനും ഞാനും ആൻ്റപ്പനും കൂടി അമ്പലത്തിൽ ഒന്ന് പോയി..! സാധാരണ പതിവില്ലാത്ത ഒന്നാണീ തൊഴൽ എങ്കിലും എന്തോ ഒന്ന് ഭഗവാനെ കണ്ട് എല്ലാത്തിനും നന്ദി പറഞ്ഞേക്കാം എന്ന് കരുതി..! അത്രയ്ക്കും നല്ല കാര്യങളാണല്ലൊ പുള്ളിക്കാരൻ ഈയിടെയായി തന്നോണ്ടിരിക്കുന്നത്..! പതിവില്ലാത്ത അമ്പലം വിസിറ്റും കഴിഞ്ഞ് നല്ലരു ഹോട്ടലിൽ കേറി ഫുഡ്ടി മാമാങ്കത്തിലേക് കടന്നു..! അതിന് ശേഷം ഉച്ചായായപ്പോ ഒരു കുപ്പിയും എടുത്ത് അടിയായിരുന്നു..! എന്തായാലും തുടക്കവും ഒടുക്കവും അവനിൽ ആവാന്ന് കരുതി..! പിന്നെ അടിച്ചതിൻ്റെ ഹാങ് ഓവർ മാറുന്നത് വരെ സ്ഥിരം കലാ പരിപാടികൾ ഒക്കെ ആയി അങ്ങനെ സമയം കളഞ്ഞു..! വൈകീട്ട് കുളിയും മറ്റ് അൽക്കുൽത്ത് പരിപാടികളും കഴിഞ്ഞ് വേണ്ടപ്പെട്ടവരോടുക്കെ യാത്ര പറഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് വിട്ടു..!

 

.

.

.

.

 

ആൻ്റപ്പൻ : നിൻ്റെ മഞ്ഞ കുതിരയെ എന്താ ചെയ്യണ്ടത്..!

 

 

സ്റ്റാൻഡിലെ ചുറ്റു പാടുകളെ നിരീക്ഷിക്കുന്നതിനിട യിൽ ആൻ്റപ്പൻ എന്നോടായി ചോദിച്ചു..!

 

 

നീരജ് : അത് ഞാൻ പറയാ..! അദ്യം അവിടെ എത്തി ഒന്ന് സെറ്റാവട്ടെ ..! എന്നിട്ട് അങ്ങോട്ട് കൊണ്ട് പോവ..!

Leave a Reply

Your email address will not be published. Required fields are marked *