നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

 

അശോകൻ : അപ്പോ നി ബൈക്ക് എടുക്കാൻ വരിണ്ടാ..ഇനി..😇

 

 

നീരജ് : ഇല്ലടാ അത് കൊറിയർ ആയി അയച്ചാ മതി..!

 

 

രവി : തപാൽ വഴി അങ്ങനെ ഒക്കെ പറ്റോ…!🧐

 

 

നീരജ് : തപാൽ വഴി എല്ലാ രവി ഏട്ട..! വാഹനങ്ങൾ അയക്കാനുള്ള സെറ്റ് അപ്പ് ഉണ്ട് ..! വെഹിക്കിൾ ട്രാൻസ്പോർട്ട്യേഷൻ വഴി ..😄

 

 

രവി : ആഹാ..!

 

 

ഞങ്ങള് ഓരോ ചായയും കുടിച്ചു പിന്നെയും കുറച്ച് കൊച്ച് വർത്താനങ്ങൾ പറഞ്ഞിരുന്നു ..,ബസ്സ് വരുന്നത് വരെ..! അങ്ങനെ എനിക്ക് പോവണ്ട ബസ്സ് വന്നു..!

 

 

നീരജ് : എന്നാ പിന്നെ നിങ്ങള് വിട്ടോ..! ബസ് വന്നു..😅🙌

 

 

ആൻ്റപ്പൻ : അവിടെ ഓക്കേ ആയില്ലേ തിരിച്ച് വാ..! വെറുതെ അവിടെ കിടന്ന് തിരിയാൻ നിക്കണ്ടാ😹

 

 

നീരജ് : അത് ആലോചിക്കാം..! അവിടെ പോയിട്ട് പണിടെ ഒപ്പം എന്തേലും കോഴ്സ് ചെയ്യാൻ പറ്റോ നോക്കണം..!

 

 

രവി : അങ്ങനെ വല്ലതും നോക്ക്..! 😊

 

നീരജ് : നോക്കണം..! രക്ഷപെടണ്ടെ 😌

 

അശോകൻ : ഒന്നും റെഡി ആയില്ലേ തിരിച്ച് വാ..! രവി ഏട്ടനും പെയിൻ്റ് പാട്ടയും അങ്ങനെ തന്നെ ഉണ്ടാവും..! ഒപ്പം ഞങ്ങളും😌

 

നീരജ് : അങ്ങനെ ആണേൽ തീർച്ചയായും വരില്ല…😹.

 

 

രവി : എന്ന പിന്നെ ശെരിയടാ…! ഇടയ്ക്ക് വിളിക്ക്..! ഇനിയിപ്പോ യാത്ര പറച്ചിലൊന്നുമ്മില്ല ഇന്ന് കുറച്ച് നേരത്തെ വീട്ടി കേറാൻ നോക്കട്ടെ..😌വാടാ..!

 

 

രവിയേട്ടൻ ആൻ്റപ്പനോടും അശോകനോടും പറഞ്ഞു.

 

 

ആൻ്റപ്പൻ : നിങ്ങള് നടന്നോ..! ഞാൻ ഇപ്പൊ വര ഒരു കാര്യം ചോദിക്കാൻ ഉണ്ട് ..!😄

 

 

രവിയേട്ടനും അശോകനും ബൈക്കിൻ്റെ അടുത്തേക്ക് നടന്നു..!

 

 

 

ആൻ്റപ്പൻ : നി അവളെ കിട്ടത്ത സങ്കടം കൊണ്ടല്ലേ പോണത് ശെരിക്കും..!

 

 

 

നീരജ് : ഏയ്….അങ്ങനൊന്നുമില്ല..! അവളെ ഇഷ്ടായിരുന്നു സ്വന്തം ആക്കണം എന്നൊക്കെ ഉണ്ടായിരുന്നു..! അത് പിന്നെ ഇങ്ങനെ ഒക്കെ ആയി …ഒരു ചേഞ്ച് വേണമെന്ന് തോന്നി..!

 

 

ആൻ്റപ്പൻ : 🙂

 

 

ദൂരത്തെവിടെയോ മുഴങ്ങിയ നേരിയ ഹോണിൻ്റെ ഒച്ച മാത്രം ഞങ്ങൾക്കിടയിൽ പ്രതിദ്വനിച്ചു..!

 

 

 

നീരജ് : അളിയാ …!

പ്രേമം പൊട്ടി അവളെ നഷ്ടായി പറഞ്ഞ് മോങ്ങിയിരിക്കാൻ നമ്മളൊന്നും അത്ര നല്ല ജീവിതം ഒന്നുമല്ലല്ലോ ജീവിക്കുന്നത്..! ആകെ ഉള്ളത് ഇത്തിരി സമാധാനം ആണ്..,അതെന്തായാലും ഞാൻ കളയാൻ തീരുമാനിച്ചിട്ടില്ല..! വരും കുറച്ച് നാളത്തേക്ക് ഒരു ചേഞ്ച് ആയിക്കോട്ടെ..!

 

 

 

ആൻ്റപ്പൻ : വല്ലപ്പോഴും വിളിക്ക് മൈരെ…🙂

 

 

പോകുന്നതിനെ മുൻപായി ആൻ്റപ്പൻ എന്നോടായി പറഞ്ഞു…! ഞാൻ ബസ്സിലെ സീറ്റിൽ കേറി ഇരുന്നു..! വിൻഡോ കർട്ടൻ നീക്കി അവര് പോകുന്നതും നോക്കി ഇരുന്നു..! ഏതാനും മിനിറ്റുകൾക്ക് ശേഷം ബസും എടുത്തു…! ഞാൻ എൻ്റെ എയർപോട് എടുത്ത് ചെവിയിൽ വച്ചു…! ബസ് നീങ്ങാൻ തുടങ്ങിയപ്പോ തന്നെ അകത്തെ ലൈറ്റ് ഓഫ് ആക്കി…! ബസ്സിനെ പുറത്ത് നല്ല തണുപ്പായിരിക്കും..വിൻഡോ ഗ്ലാസിലൂടെ മഞ്ഞ് തുള്ളികൾ പതിയെ ഒഴുകി ഇറങ്ങി…! അതിലൂടെ പുറത്തേക്ക് നോക്കി…മങ്ങിയ ലോകം…! ഇനി പുതിയ ജീവിതം പുതിയ തുടക്കങ്ങൾ…..! രണം സിനിമയുടെ ടൈറ്റിൽ ട്രാക്ക് എയർപോഡിലൂടെ എൻ്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു….

 

 

 

🎶..ഇനിയെന്നു കാണും ഞാൻ ഇതു നേരമേ

ഇരവൊന്നു നീളുന്നിതാ…

നഗരത്തിനൻ വഴികാട്ടിയ മിഴിനാളമായ്

അടയാളമറിയുന്നിതാ…

 

“..ഒരേ കടൽ ഇന്നേകനായ് നീന്തിടുന്നുവോ..

ഒരേ കടൽ കഥയെഴുതിയ ചിതകളിൽ

ഉരുകിയ നഗരമിതോ…

 

 

💆‍♂കുഞ്ഞോളങ്ങൾ കൈനീട്ടുന്നു

പുൽകീടുന്നു നീ ….

വിൺതാരങ്ങൾ… കൺചിമ്മുന്നു

പോയ് മായുന്നോ നീ

മനം അതെ ഒരേ രണം രണം രണം…..💫🌎

 

 

_______________🌸✨🌸_______________

 

ഹലോ ഗെയ്സ്…!

ഈയൊരു പാർട്ട് ക്രിസ്മസ്നെ മുൻപായി തരണം കരുതിയതായിരുന്നു..! പക്ഷെ തരാൻ കഴിഞ്ഞില്ല..! ഇതിൻ്റെ കൊറേ ഭാഗങ്ങൾ എഴുതി വച്ചതായിരുന്നു..! പക്ഷെ വിചാരിച്ച രീതിയിൽ ഈയൊരു കഥയ്ക്ക് ലൈക്കോ കമൻ്റ്കളോ കണ്ടില്ല..! ഞാൻ കരുതി ഈ കഥ വലിയ രീതിയിൽ ആർക്കും ഇഷ്ടപ്പെട്ടു കാണില്ല എന്ന്..! ആയതിനാൽ ഞാൻ എഴുതിയ ഭാഗങ്ങൾ ഒക്കെ പൊളിച്ചെഴുതി..! ചില ഭാഗങ്ങൾ ഞാൻ തന്നെ എഴുതി ,അത് അതുപോലെ തന്നെ ഡിലീറ്റ് ആക്കി..! പിന്നെയൊരു കാര്യം..! നമ്മൾ എഴുതുന്ന എല്ലാ കാര്യങ്ങളും എല്ലാവർക്കും വർക്കായി കൊള്ളണമെന്നില്ല ..! അതിനാൽ പൊളിച്ചെഴുതി പിന്നെയും എഴുതിയിട്ടുണ്ട്..!ഓരോ ആഴ്ചയിലും ഒരു പാർട്ട് വീതം പോസ്റ്റ് ചെയ്യണം കരുതിയതാണ്..! ഇനിയിപ്പോ ഓരോരോ കാരണങ്ങളാൽ അതും പോസ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഇത്തിരി വൈകീട്ട് ആണേലും പോസ്റ്റ് ചെയ്തിരിക്കും…! അപ്പോ ശെരി…🫰😌

Leave a Reply

Your email address will not be published. Required fields are marked *