നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 3 8

 

 

അമലായിരുന്നു ബൈക്ക് എടുത്തത്..! ഞങ്ങൾക്ക് മുൻപിൽ വേറെ ഏതോ വണ്ടി പോയി കൊണ്ടിരികുന്നുണ്ടായിരുന്നു..! മഞ്ഞിൻ്റെ കോടയിൽ ഇടയ്ക്ക് ചുവന്ന ബ്രേക്ക് ലൈറ്റ് കത്തുന്നത് മാത്രം കാണാം..! ഞാൻ അമലിൻ്റെ തോളിൽ തല വച്ച് കിടന്നു ..!

 

 

അമൽ : ഡാ..നി ഓക്കേ അല്ലെ…!

 

 

നീരജ് : ഉം…😶

 

 

തിരിച്ചൊരു മൂളൽ മാത്രേ എൻ്റെടുത്ത് തിരിച്ച് കൊടുക്കാൻ ഉണ്ടായിരുന്നുള്ളു..!

കുറച്ച് നേരത്തിന് ശേഷം അവൻ വണ്ടി കൊണ്ടോയി നിറുത്തി..!

 

 

അമൽ : ഇറങ്ങ്…!

 

 

അവൻ പറഞ്ഞത് കേട്ടിട്ട് ഞാൻ ഇറങ്ങി..! മുൻപിൽ പ്രകാശം കൊണ്ട് നിറഞ്ഞ ഒരു വീട്..! ട്യൂബ് ലൈറ്റും കളർ ലൈറ്റും പന്തലും കണ്ടപ്പോഴേ തോന്നി കല്യാണ വീടാണെന്ന്..!

 

.

.

.

.

 

ബോധം ഇല്ല തോന്നിയത് കൊണ്ടാണോ എന്തോ ഞാനും അമലും ഒപ്പം വിഷ്ണുവും കൂടി ഒന്ന് തല നനച്ചു..! തല വഴി വെള്ളം വീണപ്പൊ തന്നെ ഒന്ന് ഓക്കേ ആയെങ്കിലും തണുപ്പിൻ്റെ കാഠിന്യത്തിൽ ഞാൻ വിറയക്കാൻ തുടങ്ങി..🥶

 

 

വിഷ്ണുനെ ആരോ വന്ന് വിളിച്ചിട്ട് പോയി..! ഞാനും അമലും വെള്ളവും കുടിച്ച് ഒന്ന് തൊണ്ട ശെരിയാക്കി..! തൊണ്ട ആകെ വരണ്ടത് പോലെ..! ഇതിനിടയിൽ ഏതൊക്കെയോ കാറും ബൈക്കും ഒക്കെ വന്നു…! വിഷ്ണുനെ പിന്നാലെ ഞാനും അമലും വീട്ട് മുറ്റത്തേക്ക് കയറി..! വിഷ്ണുൻ്റെയും കാശി ബന്ധുക്കൾ മുറ്റത്ത് വട്ടം കൂടി..! അവർ കാര്യയായിട്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..!

 

 

അമൽ : കാര്യായി സംസാരം ആണല്ലോ അളിയാ..! ഇനി പെണ്ണെങ്ങാനും ഒളിച്ചോടി പോയി കാണോ…🙄

 

 

അമൽ എന്നോടായി പറഞ്ഞു..!

 

 

നീരജ് : കരി നാക്ക് വളച്ച് വെടല വർത്താനം പറയാതെ മൈരെ..😡.!

 

 

അമൽ : 😐

 

 

നീരജ് :സംസാരം കണ്ടാലേ അറിയാ പെണ്ണിൻ്റെ അപ്പൻ തട്ടിപ്പോയി കാണും..😌

 

 

അമൽ : കാണുമായിരിക്കും 😅

 

ഞാനും അമലും കാര്യം അറിയാതെ എന്തൊക്കെയോ വളിപ്പ് അടിച്ച് സ്വയം ചിരിച്ചു..! അപ്പോഴായിരുന്നു വിഷ്ണുവും അവൻ്റെ അച്ഛനും എന്തോ സംസാരിക്കാൻ തുടങ്ങിയത്..! നോക്കി നിൽക്കെ വിഷ്ണുൻ്റെ കവിളത്ത് അവൻ്റെ അച്ഛൻ ഒരെണ്ണം പൊട്ടിച്ചു..! എല്ലാരും തരിച്ച് നിന്നു..വിഷ്ണുൻ്റെ മുഖം നാണം കെട്ടവനെ പോലെ താഴ്ന്നു..! ഞാൻ മുന്നോട്ടു പോകാൻ ഒരുങ്ങിയതും അമൽ എൻ്റെ കയ്യിൽ പിടിച്ചു..!

 

 

അമൽ : നീയിതെന്ത് ഭാവിച്ചാ..! അവൻ്റെ അപ്പൻ ആണ്,നി പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ.. മൈരെ..!👀🤬

 

 

അമൽ എന്നോട് പറഞ്ഞു..!

 

 

നീരജ് : ഒന്ന് പോ മൈരെ..! വിറച്ചിട്ട് പാടില്ല ഒരു ചായ എടുക്കാനും സമ്മതിക്കില്ലെ..

 

 

മുറ്റത്തിൻ്റെ ഒരു സൈഡിൽ ഏതോ ചേച്ചി ചായ കൊടുക്കുണ്ടായിരുന്നു…!

 

 

അമൽ : ചായ എടുക്കാനായിരുന്നോ ..👀🤥

 

 

നീരജ് : പിന്നലാതെ🙂.

 

 

 

അമൽ : എന്ന പിന്നെ എനിക്കും കൂടി എടുത്തോ..🫠

 

 

.

.

.

ഞാനും അമലും മാറിയിരുന്നു ചായ ഊതി ഊതി കുടിക്കാൻ തുടങ്ങി..! അവൻ്റെ അപ്പൻ ബന്ധുക്കളോട് പറയുന്നത് ഒരു കാക്കരിശ്ശി നടകം പോലെ ഞങൾ നോക്കിയിരുന്നു..! സംസാരത്തിന് ശേഷം അവൻ്റെ ബന്ധുക്കൾ കാറും ബൈക്കും കൊണ്ട് വേഗം എങ്ങോട്ടോ പോയി..! വിഷ്ണു ഞങ്ങളുടെ അടുത്തേക്ക് വന്നു..! കവിളിൽ അവൻ്റപ്പൻ്റെ കൈ പാട് ചുവന്ന് തുടുത്തിരിക്കുന്നു..! ഞങ്ങള് അവനെ നോക്കി ചിരിച്ചു..!

 

 

നീരജ് :😅

 

 

അമൽ : 😹 ചിരികാതിരി

 

വിഷ്ണു : ആ നായിൻ്റെ മോൻ പണി പറ്റിച്ചു..!😡

 

 

 

നീരജ് : ഏത് നായിൻ്റെ മകൻ..👀😹

 

 

വിഷ്ണു : കാശി…🤬

 

 

അമൽ : അവനെന്ത് ചെയ്തു..👀

 

 

വിഷ്ണു : ആ നായിനെ കാണാനില്ല…!

 

 

വിഷ്ണു ഞങ്ങളോടായി പറഞ്ഞു..!

 

 

അമൽ : ഏയ് ..ഇവിടെ എവിടേലും കാണും…! നേരം വെളുത്ത കല്യാണം ആയില്ലേ ..! ചിലപ്പോ ഏടെലും ചുരുണ്ട് കിടക്കിണ്ടാവും…!നേരെ നോക്കാൻ പറ

Leave a Reply

Your email address will not be published. Required fields are marked *