നീരജ് : മഞ്ഞ സാരിയും പച്ച സാരിയും ഒന്നുമല്ല..! ആ നിക്കണ നീല ചുരിദാർ ഇട്ട കുട്ടി കണ്ട..!
ബസ് സ്റ്റോപ്പിൽ നിൽക്കണ നീതുനെ ചൂണ്ടികൊണ്ട് നീരജ് പറഞ്ഞു.
അമൽ : 😎ഏത് ആ സൈഡ് ബാഗാ…👀..!
നീരജ് : സൈഡ് ബാഗാ..! നീയേത് കാലിൻ്റെ ഇടയിക്കാ നോക്കണേ..! ” പ്ഫാ…” ഗ്ലാസ് മാറ്റിയിട്ട് നോക്കാടാ മൈരെ.
അമൽ മുഖത്ത് നിന്നും ഗ്ലാസ് ഊരി ,മടക്കി ടീഷർട്ടിൻ്റെ നെക്കിൽ തൂക്കി..!
അമൽ : ദാ..ബാഗ് തൂക്കി നിക്കണ കുട്ടി അല്ലെ..!
നീരജ് : യാ..😎
അമലിൻ്റെ ഗ്ലാസ് വാങ്ങി മുഖത്ത് വച്ച് കൊണ്ട് നീരജ് പറഞ്ഞു.
നീരജ് : എങ്ങിനയുണ്ടൻ്റെ പെണ്ണ്…!❤️
അമൽ : നോട്ട് ബാഡ്..😅
അമൽ : എന്നാലും നി എങ്ങനെ പൊട്ട..ഇത്🧐
നീരജ് : ഞാൻ ട്രൈ ചെയ്തടാ..ട്രൈ😁
അമൽ : 😅എന്ന പിന്നെ പോയാലോ..! അതോ ഇനിയും ഇവിടെ ഇരുന്ന് വായ നോക്കണോ..!
നീരജ് : എത്ര കണ്ടാലും ഇങ്ങനെ നോക്കി ഇരിക്കാൻ അല്ലെ പറ്റനുള്ളൂ…പോയി പറയാനുള്ള ധൈര്യം ഇല്ലലോ..🙂
അമൽ : ജസ്റ്റ് കൂൾ മാൻ..അതൊക്കെ അതിൻ്റെ സമയവുമ്പോ സെറ്റ് ആവും..!
നീരജ് : സെറ്റ് ആയാൽ മതി..😇
അമൽ : ഇത് സെറ്റ് ആവും..നി നോക്കിക്കോ മൈരാ..
നീരജ് : അപ്പോ സെറ്റ് ആവും ലെ..😀
അമൽ : ആദ്യ പ്രണയം വർക്കൗട്ട് ആവില്ലെന്നെല്ലെ ഉള്ളൂ…! ഇത് കളർ ആവും നി വേണേ നോക്കിക്കോ..😁
നീരജ് : ആദ്യ പ്രണയം..🙃
അമൽ : അതിന് ഇതല്ലല്ലോ നിൻ്റെ ആദ്യ പ്രണയം ..ഡോണ്ട് വറി നമ്മളൊക്കെ ഇല്ലേ ഇവിടെ…
നീരജ് : 🙃
അമൽ : എന്നാ പിന്നെ പോയാലോ…!
നീരജ് : 👍
അമൽ : തൽക്കാലം കാമുകൻ ഒരു പാട്ട് കേൾക്ക്.
അമൽ കാറിലെ സ്റ്റീരിയോയിൽ സോങ് പ്ലേ ചെയ്തു.
കടയുടെ ഓരത്തായി നിറുത്തിയിരുന്നു കാർ അമൽ മുന്നോട്ടേക്ക് എടുത്തു…! അത് പതിയെ ബസ് സ്റ്റോപ്പിന് മുന്നിലൂടെ നീങ്ങി..!
വണ്ടി നീങ്ങുമ്പോഴും നീരജിൻ്റെ നോട്ടം മുഴുവൻ നീതുവിലായിരുന്നു…! ഒരുപക്ഷേ അമൽ പറഞ്ഞപോലെ ഫസ്റ്റ് ലൗ അല്ലെ സെറ്റ് ആവതിരിക്കാൻ ചാൻസ് ഉള്ളു…! അപ്പോ ഇത് സെറ്റ് ആവുമായിരിക്കും..!
കാരണം ,ഇത് രണ്ടാമത്തെ പ്രേമം ആയതുകൊണ്ട്..!
>>>16:57
രാവിലെ തുടങ്ങിയ യാത്ര വിഷ്ണുൻ്റെ നാട്ടിൽ എത്തിയപ്പോൾ ഏതാണ്ട് അഞ്ച് മണിയോടടുത്തായിരുന്നു..! ഇടയ്ക്ക് എപ്പോഴോ കഴിക്കാനും മുള്ളാനും ചെറിയ റെസ്റ്റിനുമായി നിറുത്തിയതല്ലാതെ വേറെ എങ്ങും വണ്ടി നിറുത്തിയില്ല…! വിഷ്ണു പറഞ്ഞ ലൊക്കേഷൻ വച്ച് അവൻ്റെ നാട്ടിൽ എത്തിയപ്പോൾ തന്നെ നല്ല മഴക്കാറുണ്ടായിരുന്നു..! ഇതിന് മുൻപും ഇങ്ങോട്ട് വന്നിട്ടുണ്ടെങ്കിലും ഈ നാടിനും മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു…!
നീരജ് : നല്ല മഴക്കാറുണ്ടെല്ലോ..! കല്യാണം വെള്ളത്തിലാവോ..😅
കോ – ഡ്രൈവർ സീറ്റിലിരുന്നു ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന അമലിനോടായി ഞാൻ ചോദിച്ചു..!
അമൽ : ഉഫ്…ദുരന്തം പറയാതെ ദുരന്തമെ…!🥵
നീരജ് : നി പറയണ കേട്ട തോന്നും ഞാൻ പ്രാർത്ഥിച്ചിട്ട് മഴ വരുത്തിയതാണെന്നു..😤
അമൽ : ഒരു കാര്യം ഞാൻ പറയാം..! കല്യാണം കൂടാൻ ആണ് നമ്മൾ പോണത്,അല്ലാതെ അത് മുടക്കാൻ അല്ല..
നീരജ് : അതിന് ഞാനും മുടക്കാൻ അല്ലല്ലോ പോണത്..! നിനക്കെന്ത്.. മൈരെ വയ്യേ…?👀
അമൽ : നി കുറച്ച് നോർമലായി പഴയത് പോലെ അവന്മാരോട് സംസാരിക് ടാ..! പഴയതൊന്നും മനസിൽ വയ്ക്കണ്ടാ..!
ഞാൻ ഓടിച്ച് കൊണ്ടിരുന്ന കാറ് റോഡിൻ്റെ സൈഡ് ആക്കി നിറുത്തി..!
നീരജ് : അവിടെന്ന് കയറിയപ്പോ തുടങ്ങിയതാണ്..! നി ഈ പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്കാൻ തുടങ്ങിയിട്ട്..! അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ്, അളിയൻ ഓക്കേ അല്ലെ…👀🧐.
