” ഈയാം പാറ്റകളെ എല്ലാം സന്തോഷത്തോടെ തിരികെ അയക്കാൻ നീ ഇങ്ങനെ ഉഷാറോടുകൂടി എൻറെ കൂടെ നിൽക്കണം കേട്ടോ, ”
ആ ഇരുട്ടിൻറെ അനന്തതയിലേക്ക് നോക്കി മനു തൻറെ വട്ടിനെ കുറിച്ച് ഓർത്ത് പൊട്ടിച്ചിരിച്ചു, ആരു കേൾക്കാൻ, ചുറ്റിലും ജിത്തിന്റെ വയൽ മാത്രമാണുള്ളത്, അതിന്റെ നടുക്ക് കൂടെ കറുത്ത വരയിട്ട പോലെ ഞാൻ നിൽക്കുന്ന റോഡും, കൈകളിൽ ചുമ്മാ മനു ഒന്ന് എണ്ണി നോക്കി,_” 15th One” _അതും കഴിഞ്ഞ നാലു വർഷത്തിനിടയിൽ, വല്ലാത്തൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ തളം കെട്ടി നിന്നു, പ്രേമിച്ചിരുന്ന കാലത്ത് ഒരു പെണ്ണിനെയും വേറെ ഒരു അർത്ഥത്തിൽ നോക്കാതിരുന്ന മനുവിനാണ് അതിനുശേഷം ദൈവം ചാകര കണക്കെ അവനിലേക്ക് എത്തിച്ചു കൊടുത്തത്, .
കാറിന്റെ ഡ്രൈവിംഗ് സീറ്റിലോട്ട് കയറി സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോൾ മൊബൈലിൽ കുറേയേറെ മെസ്സേജുകൾ വന്നു കിടക്കുന്നു, മൊബൈൽ തുറന്നു വാട്സ്ആപ്പ് ഓപ്പൺ ചെയ്തതും ആദ്യം കണ്ട പേര്
“ശ്രീദേവി siss❤️ ” എന്നായിരുന്നു,
“ഇപ്പം നോക്കണ്ട ചിലപ്പോൾ യു ടേൺ എടുക്കേണ്ടിവരും, പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ, അല്ലെങ്കിൽ തന്നെ ശരീരം തളർന്നിരിക്കുകയാണ്, ഇനിയൊരു അംഗത്തിന് ബാല്യമില്ല, ജിമ്മിൽ പോയി തുടങ്ങണം” ചുമ്മാ പുഞ്ചിരിച്ചുകൊണ്ട് തനിയെ സംസാരിച്ചു കൊണ്ട് മനുവിന്റെ കാർ മുന്നോട്ട് നീങ്ങി,
സമയം മൂന്നു മണിയോടെ അടുത്തിരുന്നു, നേരെ കല്യാണ വീട്ടിലേക്കാണ് പോയത്, കാറിൽ നിന്നും ഇറങ്ങുന്നത് വരെ ആ നമ്പൂതിരി പെണ്ണിൻറെ ഗന്ധം അവനിൽ അലിഞ്ഞു ചേർന്നിരുന്നു, കല്യാണ വീടിനോട് അടുത്തു കൊണ്ടിരിക്കുമ്പോൾ അവിടെ നിന്നും ബഹളങ്ങൾ കേൾക്കാം, ഇവരൊന്നും ഉറങ്ങിയില്ലേ?! , ‘ഇല്ല അതാണ് സത്യം’, പെൺകുട്ടികളും പെണ്ണുങ്ങളും പിന്നെ കുറച്ച് കുടുംബക്കാരും എല്ലാം ചുറ്റിലും ഇരുന്ന് പാട്ടും ഡാൻസും എല്ലാം നടക്കുകയാണ്,
കല്യാണ വീടിൻറെ എൻട്രൻസ് പാസ് ചെയ്തപ്പോൾ ഒറ്റ നോക്കിൽ കണ്ടതാണ്, വീടിൻറെ മുൻപിലെ പറമ്പിൽ മനു ആ കാർ പാർക്ക് ചെയ്തു, ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശബ്ദത്തിന്റെ തീവ്രത മനസ്സിലായത്, ഇവളുമാരെല്ലാം കൂടെ നല്ല ശബ്ദത്തിലാണ് പാടിക്കൊണ്ടിരിക്കുന്നത്, എന്തെങ്കിലുമാകട്ടെ, മുൻപോട്ട് കയറാതെ പുറകുവശത്തെ കലവറ യിലേക്കാണ് മനു നടന്നത്,
എളാപ്പ നാലുമണിക്ക് കോഴി വാങ്ങാൻ പോകണം എന്നു പറഞ്ഞിരുന്നു ,അതും കഴിഞ്ഞ് പോകാം എന്ന് കരുതിയാണ് മനു അങ്ങോട്ടേക്ക് പോയത്, ശരീഫ് കായും പിന്നെ അടുത്ത വീട്ടിലെ കുറച്ച് ഇത്തകളും എല്ലാം കൂടെ കഥകൾ പറഞ്ഞ് എന്തൊക്കെയോ വെജിറ്റബിൾസ് കട്ട് ചെയ്യുന്നുണ്ടായിരുന്നു,
“ശരീഫ്ക്കാ അമ്മോനെ കണ്ടിരുന്നോ ?! ” മനുവിന്റെ ചോദ്യം കേട്ട് ശരീഫ്ക്കാ തിരിഞ്ഞുനോക്കി,
“ഇല്ല മോനെ അവൻ നേരത്തെ എങ്ങോട്ടോ പോയിട്ടുണ്ട്, ”
“അല്ല എന്നോട് കോഴി പോയി വാങ്ങാൻ പോവാൻ പറഞ്ഞിരുന്നു, ”
“” അത് വേണ്ടടാ, അത് ഞങ്ങൾ നേരത്തെ സംസാരിച്ചിരുന്നു, വടക്കേലെ ജമാലിന്റെ മോനില്ലേ ,?! അവനാണ് കോഴി അറക്കുന്നത് , അവൻറെ കൈയില് ഒരു ആപ്പ ഓട്ടോറിക്ഷ ഇല്ലേ, ഓൻ അതിൽ ഇങ്ങോട്ടേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞേക്ക്, എന്തെങ്കിലും ചില്ലറ കൊടുത്താ മതി, നമ്മളെ വണ്ടിയിൽ ചോരയും ആക്കണ്ട, _” അങ്ങേര് പറഞ്ഞു നിർത്തി. മനുവിന് തോന്നി അത് ശരിയാണല്ലോ എന്ന്,
” അത് ശരിയാ,_” മനു പറഞ്ഞു.
” നീ പോയി കുറച്ചു കിടന്നോ, നാളെ രാവിലെ മുതൽ ഓടി നടക്കേണ്ടതല്ലേ, അബ്ദുവിന് നീ അല്ലാണ്ട് ആരാ ഉള്ളെ,” അങ്ങേർക്ക് മനുവിനെ അവിടുന്ന് പറഞ്ഞു വിടാൻ
ഒരു വ്യഗ്രതയുള്ള പോലെ ആണ് മനുവിന് തോന്നിയത്, സംഭവം ഇനി അഥവാ അങ്ങേര് നല്ലോണം പറഞ്ഞതാണെങ്കിലും. ഒരു പുഞ്ചിരിയോടെ മനു പറഞ്ഞു
_” ശരിയാ …ശരിയാ …. നിങ്ങളുടെ പണി നടക്കട്ടെ, ഞാൻ പോയിട്ട് ഒന്ന് കിടക്കട്ടെ, രാവിലെ അവളു മുല്ലപ്പൂ മേടിച്ചു കൊണ്ടുവരാൻ ഏൽപ്പിച്ചിട്ടുണ്ട്, ഒരു ആറുമണിക്ക് പോയാ മതിയാകും അല്ലേ, _”
