_”അത് ശരിയാണ്, എങ്ങനെയെങ്കിലും ഒന്ന് ഇവിടം വരെ വരാൻ ആയല്ലോ_” മനു എന്തോ അർത്ഥം വെച്ച് പറഞ്ഞു,
_”ഡാ ഡാ കളിക്കല്ലേ കേട്ടോ, ഞാൻ ഇവനെ കൊണ്ടുവിടാൻ മാത്രമേ പറഞ്ഞുള്ളൂ നിന്നോട്, _” പെട്ടെന്ന് അത് മനസ്സിലായ ചേച്ചി അവനെ വിലക്കി,
” _ആയിക്കോട്ടെ ഞാൻ അത്ര ചെയ്യുന്നുള്ളൂ, ,ആർക്കും വേണ്ടെങ്കിൽ എനിക്കും വേണ്ട, _” മനു മാനത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു,
“” _എന്തു വേണ്ടാന്ന് ?!!_” ശ്രീദേവി ആകെ പെട്ട പോലെ ആയി, മനുവിന് ആണേൽ ചീത്ത കേൾക്കുന്ന അവസ്ഥയിൽ നിന്നും
രക്ഷപ്പെടാനുള്ള ഒരു കാര്യമായിട്ടാണ് പണ്ടത്തെ ഒരു കാര്യം എടുത്തിട്ടത്,
” _എന്താ വേണ്ടാത്തത് എന്ന്, വേണ്ട എന്ന് പറയുന്നവർക്ക് അറിയാം, _” മനു ആരോടോ എന്നപോലെ പറഞ്ഞു നിർത്തി.
“” _ഡാ ഷഹബാസേ കളിക്കല്ലേ ട്ടോ, _” ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു,
_”അയ്യോ!!!! ഇതുവരെ എന്തെല്ലാമായിരുന്നു “മനു മോനെ ” അമ്പമ്പോ എന്തൊക്കെ അഭിനയമാണ്, _”_ആ എന്തേലും ആവട്ടെ ഞാൻ പിടിച്ചു തരണോ? അതോ അവൾ ഇപ്പോൾ വരുമോ _” !!!? അവൻ ചോദിച്ചു,
“_അവളില്ലടാ!! ഇവിടെ അമ്മ മാത്രമേ ഉള്ളൂ, അമ്മ ഉറങ്ങി,_” മനു അവളുടെ കണ്ണിലേക്ക് ഒന്നു നോക്കി, പെട്ടെന്ന് ഒരു അബദ്ധം പറ്റിയത് പോലെ പറഞ്ഞു,
_”ഡാ ഹെൽപ്പ് ചെയ്യാനാഡാ പറഞ്ഞെ, അല്ലാണ്ട് നീ വല്ലാണ്ട് ആലോചിച്ചു കൂട്ടേണ്ട,” _
_” അയ്യേ ഈ ചേച്ചിക്ക് വട്ടാ. ഞാനൊന്നും ആലോചിച്ചു കൂട്ടിയിട്ടില്ല ,ചേച്ചി ഇനി ആലോചിപ്പിക്കാതിരുന്നാൽ മതി_”, മനു ഡോർ തുറന്നു പുറത്തിറങ്ങി, അവൾ പുറകോട്ട് നിന്നു, മനു അവനെ മുൻപ് ശ്രീ ചെയ്ത പോലെ കൈ തോളിലൂടെ ഇട്ട് പുറത്തേക്ക് ഇറക്കി, പതുക്കെ നടത്തിച്ചു ജിത്തു എന്തൊക്കെയോ പുലമ്പുന്നുണ്ട്, അവൻ ആടാൻ തുടങ്ങിയപ്പോൾ മറ്റേ കൈ ചേച്ചിയും വന്നു പിടിച്ചു,
” _ഇവൻറെ റൂം മുകളിലല്ലേ, അങ്ങോട്ട് കേറ്റണോ, !?_” മനു ചേച്ചിയെ നോക്കി ചോദിച്ചു,
_” ബുദ്ധിമുട്ടാണെങ്കിൽ ഇവിടെ കിടത്തിക്കോ_” , ഓഫീസറും കാണിച്ച് ചേച്ചി പറഞ്ഞു,
_” അതാ നല്ലത് _” അതും പറഞ്ഞ് മനു ഉമ്മറത്തു നിന്നും വലത്തോട്ട് തിരിഞ്ഞു അവരുടെ സിറ്റൗട്ടിൽ ഒരൊറ്റത്താണ് ഈ
ഓഫീസ് മുറിയുള്ളത്, അവിടെ എത്താൻ ആയപ്പോഴേക്കും ചേച്ചി കുറച്ചു മുന്നോട്ടു ആഞ്ഞ് ഡോർ തുറന്നു,
_” മനു ഒരു മിനിറ്റ് നിൽക്കണം കേട്ടോ, ഇവിടെ ആരും കിടക്കാത്തതുകൊണ്ട് കിടക്ക ഒന്നും തട്ടി വിരിച്ചിട്ടില്ല,_” ചേച്ചി കൈവിട്ടതും അവൻ കറങ്ങി മനുവിനെ കെട്ടിപ്പിടിക്കുന്ന പോലെ വന്നു, മനുവും അവനെ കെട്ടിപ്പിടിച്ചു, ഇത് കുറച്ചുകൂടെ സുഖമുണ്ട് പിടിക്കാൻ എന്ന് മനു മനസ്സിൽ പറഞ്ഞു, തൊട്ടടുത്ത നിമിഷം അവൻ അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി അവൻറെ പുറത്തുകൂടെ ജിത്ത് വാളു വെച്ചു, ഒരുപാടൊന്നും ഇല്ലായിരുന്നെങ്കിലും അവന്റെ ഷർട്ടിൽ ഫുള്ളായി,
‘”” _ അയ്യോ ഈ തെണ്ടി ചെക്കൻ പണി പറ്റിച്ചല്ലോ, “” _വിരി നന്നാക്കി കൊണ്ടിരുന്ന ചേച്ചി നെഞ്ചിൽ കൈവെച്ച് പറഞ്ഞു,
_”അത് സാരമില്ല ചേച്ചി നിങ്ങള് പോയിട്ട് കുറച്ചു വെള്ളം എടുത്തു വായോ”” _, ആ റൂമിൽ ബാത്റൂം ഇല്ലാത്തതുകൊണ്ട് പുറത്തുനിന്നും ഒരു കുഞ്ഞു ബക്കറ്റിൽ ചേച്ചി കുറച്ച് വെള്ളവുമായി വന്നു അപ്പോഴേക്കും മനു അവനെ കട്ടിലിൽ ഇരുത്തിയിരുന്നു, ചേച്ചി അവൻറെ മുഖം വെള്ളം കൊണ്ട് ക്ലീൻ ചെയ്തു, അത് കഴിഞ്ഞതും മനുപതിയെ അവനെ കട്ടിലിലേക്ക് കിടത്തി, ” ഇവനൊക്കെ എന്താ ഇങ്ങനെ? ഒരു ബോധവുമില്ല, അവസ്ഥ തന്നെ”, മനു മനസ്സിൽ പറഞ്ഞ് തിരിഞ്ഞുനോക്കി, കുറ്റബോധത്തോടെ മനുവിനെ നോക്കി നിൽക്കുന്ന ചേച്ചിയാണ് അവൻ കണ്ടത്,
_” എന്തേ നിങ്ങൾക്ക് അല്ലായിരുന്നോ അവനെ കൂട്ടിക്കൊണ്ടു വരാൻ ഉത്സാഹം, മര്യാദക്ക് വേഗം കഴുകി തന്നോ,_” ചിരിച്ചുകൊണ്ട് കുസൃതി രൂപേനെ മനു അവളോട് പറഞ്ഞു,
“” _ൻറെ മനുക്കുട്ടൻ അല്ലേ , സോറി ഡാ,_”
കൊച്ചു കുഞ്ഞുങ്ങളെ പോലെ കീഴ്ചുണ്ട് മലർത്തി അവൾ അവനോട് ചോദിച്ചു, _” _”എന്നാൽ ക്ഷമിച്ചു,എന്നാൽ ഞാൻ പോട്ടെ” _ അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു, _”അല്ല ഈ ഷർട്ട് ഇട്ടോണ്ട്,?!_” ചേച്ചി ചോദ്യം മുഴുമിപ്പികത്തെ നിർത്തി.
