_” ഡാ…… കേൾക്കുന്നില്ലേ ?!_”
_”ചേച്ചി …… ഇത് മനുവാണ്, ജിത്തു ഇവിടെ കിടന്നു ഉറങ്ങാണ്,__” ഒരു വിധത്തിൽ മനു പറഞ്ഞു ഒപ്പിച്ചു,
_” ആ മനു ആയിരുന്നോ, വെള്ളമടി പാർട്ടി ഉണ്ടായിരുന്നല്ലോ, എന്താ അവസ്ഥ?!!! ഒന്ന് കൊണ്ടുവിടാൻ പറ്റുമോ?! _” , മനുവും ശ്രീ യും ഒരുപോലെ അത്ഭുതപ്പെട്ടു. ഇവർക്കിത് എങ്ങനെ അറിയാം, വീണ്ടും മൗനം ഭജിച്ചു കൊണ്ട്
ചേച്ചി തുടർന്നു,
_”മോനെ മനു ….. നിനക്ക് ആവുമെങ്കിൽ ഒന്ന് കൊണ്ടു വിടാവോടാ, നിനക്കറിയാലോ ഞങ്ങള് അങ്ങനെ അവിടെയൊക്കെ കിടക്കുന്നത് കണ്ടാൽ ഒരു മോശത്തരം ആണ്, അവൻറെ അച്ഛൻ അമ്പലത്തിലെ പൂജാരി അല്ലായിരുന്നോ, മോന് ഒന്ന് കൊണ്ടുവിടാൻ പറ്റുമോ, _” വളരെ ദയനീയമായിരുന്നു ചേച്ചിയുടെ ശബ്ദം ആ ചോദ്യത്തിൽ.
_” ആ ചേച്ചി .. ഞാൻ കൊണ്ടുവരാം, _” ശ്രീ യെ നോക്കി സമ്മതമല്ലേ എന്ന് ആംഗ്യത്തിൽ ചോദിച്ചു കൊണ്ട് മനു മറുപടി കൊടുത്തു.
_” പിന്നെ,, ഉമ്മറത്ത് ലൈറ്റ് ഇട്ടിട്ടില്ലാട്ടോ, ഗേറ്റ് തുറന്നിട്ടുണ്ട്, __ ചേച്ചി കാര്യങ്ങൾ വ്യക്തമാക്കി.
_” ഓക്കേ ഞാൻ അങ്ങോട്ടേക്ക് കൊണ്ട് വരാം __” മനു സമ്മതം മൂളി.
_” ശരി മോനെ, _” ചേച്ചിയുടെ സംസാരം കേട്ടിട്ട് മനുവിന് അത്ഭുതമായി, അവര് തമ്മിൽ അത്രക്ക് കൂട്ടാണ്, മനുവും ശ്രീദേവിയും. പക്ഷേ ഇപ്പം ചേച്ചി സംസാരിക്കുന്നത് ഒരു അറിയാത്ത ആളോട് സംസാരിക്കുന്നതുപോലെയാണ്.
_”ശ്രീ എന്നാ പോവുകയല്ലേ_” മനു ശ്രീ യെ നോക്കി ചോദിച്ചു,
_” ഒന്ന് പോയെടാ, മോനല്ലേ ഏറ്റത്, കൊണ്ട് ചെല്ല്. എനിക്ക് വയ്യാ അവളുടെ ചീത്ത കേൾക്കാൻ, നീ ഇവിടെ ഇല്ലാത്തപ്പോൾ ഒരിക്കൽ ഞാൻ ഇതുപോലെ ഏറ്റെടുത്തതാണ്, എൻറെ പൊന്നു മോനെ എന്നെ ഉപദേശിച്ചു ഒരു വഴിക്കാക്കി അവള്, നമ്മളെ ചേച്ചി __” ശ്രീ നല്ലപോലെ എനിക്ക് വീണ്ടും പണി തന്നു മനുവിന് മനസ്സിലായി.
_” എടാ നമ്മൾ അവിടെ കൊണ്ട് ചെല്ലുന്നു, ചേച്ചിയെ ഏൽപ്പിക്കുന്നു, അത്യാവശ്യമുണ്ടെന്നു പറഞ്ഞു തിരിച്ചു പോരുന്നു, _” മനു ദൗത്യം വളരെ സിമ്പിൾ
ആയി അവതരിപ്പിച്ചു നോക്കി.
__എൻറെ പൊന്നു മനുക്കുട്ടൻ അല്ലേ,, എന്നെ ഒഴിവാക്കെടാ,__” ശ്രീ കൈകൾ കൂപ്പി അവനോട് അപേക്ഷിച്ചു. അപ്പോഴേക്കും അക്കുവിന്റെയും അഭിയുടെയും കൂർക്കം വലി തുടങ്ങിയിരുന്നു, ജിത്തിന് കുറച്ചു വെള്ളമെടുത്ത് മുഖം കഴുകി ഉണർത്തി, അപ്പൊൾ അടുത്ത കുരിശ് !!! സോനു കിടന്ന കിടപ്പിൽ വാളു വെച്ചു, രൂക്ഷഗന്ധം അവിടെ പറന്നു,” മൈരൻ ” എന്നും പറഞ്ഞ് ശ്രീ അവനെ വാളു വച്ച് അടുത്തു നിന്നും കുറച്ചു മാറ്റി കിടത്തി, _’
_” എല്ലാ ഇവിടെ കിടക്കട്ടെ, ഓവർ ആക്കുമ്പോൾ ആലോചിക്കണം, ഡാ മനു നീ എങ്ങനെ ഇവനെ കൊണ്ടുപോകുന്നത്?! _” ശ്രീ ദേഷ്യത്തിൽ അവന്മാരെ നോക്കി പറഞ്ഞു.
__നമ്മളല്ലടാ ഖൽബെ !! കൊണ്ടുപോകുന്നത് _'” മനു ഒരിക്കൽ കൂടി ശ്രമിച്ചുനോക്കി.
_”_നീയല്ലേ ഏറ്റത്, തന്നെ താനെ അങ്ങ് കൊണ്ടുപോയാൽ മതി ,വേണമെങ്കിൽ കാറിലേക്ക് കയറ്റാൻ ഞാൻ ഹെൽപ് ചെയ്യാം_” _, ശ്രീ പൂർണ്ണമായും കയ്യൊഴിഞ്ഞു,
_” ആരുടെ കാറ്, ?!!_” ” മനു സംശയ രൂപത്തിൽ ചോദിച്ചു.
__” അബിന്റെ കാർ അവിടെയുണ്ട് ചാവി അവന്റെ പോക്കറ്റിൽ ഉണ്ടാകും, നോക്കട്ടെ,_” ശ്രീ അഭിയുടെ പോക്കറ്റിൽ നിന്നും കാറിന്റെ കീയെടുത്തു,” മാരുതി ഓൾട്ടോ,”
__” മനു നീ പോയി കാറെടുത്ത് ഇവിടേക്ക് വെക്കടാ ,ഞാനേ അപ്പോഴേക്കും ഇവന്റെ മുഖത്ത് കുറച്ചു വെള്ളം തെളിച്ച് ഒന്ന് ബോധം വരുത്തട്ടെ, അല്ലാണ്ട് നീ പെടും __” “ശ്രീ മനുവിന്റെ കയ്യിൽ കാറിൻറെ ചാവി ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു.
ആൾറെഡി നേരത്തെ കാട്ടിക്കൂട്ടിയതിന്റെ ക്ഷീണം കണ്ണുകളെ അടക്കുന്നത് പോലെ മനുവിന് ഫീൽ
ചെയ്തു തുടങ്ങിയിട്ട് കുറച്ചു നേരമായി .ഇനി അടുത്ത മാരണം
_” റബ്ബേ ….;എന്തൊക്കെയാണ് ഇത് നടക്കുന്നത്.. _” മനു ഇതും പറഞ്ഞു കാർ എടുക്കാൻ പോയി, പഴയ കാർ ആണെങ്കിലും അവനത് വെൽ മെയിൻറ്റൈൻഡ് ആക്കിയാണ് കൊണ്ടുനടക്കുന്നത്, മനു കാർ സ്റ്റാർട്ട് ആക്കി അവർ വരുന്നിടത്തേക്ക് കൊണ്ടുവച്ചു, ആരെയും കാണുന്നില്ല ഇനിയാ പന്നിക്ക് ബോധം വന്നില്ലേ, മനു ഹാൻഡ് ബ്രേക്ക് വലിച്ചിട്ട് താഴെക്കിറങ്ങിച്ചെന്നു, എന്തൊക്കെ ചെയ്തിട്ടും ജിത്തിന് ബോധം വന്നില്ല,
