എവിടെ പോയി വരുന്നു” , എന്നും പറഞ്ഞ് മനു കാറ് മുന്നോട്ട് എടുത്തു, അതിനിടക്ക് തന്നെ ശ്രീദേവി കണ്ണെല്ലാം തുടച്ച് ക്ലിയർ ആക്കിയിരുന്നു, മനു വീടിൻറെ മുറ്റത്ത് കാർ നിർത്തി, ശ്രീദേവി അവനെ ഒന്ന് നോക്കി, ആ കണ്ണുകൾ ചുവന്ന കലങ്ങിയിട്ടുണ്ട്, ജിത്തു വരുമ്പോഴേക്കും കാർ ഡോർ തുറന്നു പുറത്തേക്കിറങ്ങി അവൾ നടന്നു, അപ്പോഴേക്കും ഡ്രൈവിംഗ് സൈഡിലേക്ക് ജിത്തു ബൈക്കുമായി വന്നു,”ചേച്ചിയെ നിനക്ക് എവിടുന്ന് കിട്ടിയെടാ,?!_”
” ഒന്നും പറയണ്ട മോനെ, ഹന്ന മുല്ലപ്പൂ വാങ്ങാൻ ഏൽപ്പിച്ചിരുന്നു, എനിക്കാനെൽ ഇന്നലെ രാത്രി ചില തെണ്ടികൾ കാരണം നല്ല പണിയാ കിട്ടിയത് , ചിലവന്മാരെ എടുത്തു നേരെ കെടുത്തണം ,ചിലവന്മാരെ വീട്ടിൽ കൊണ്ടു വിടണം ,ആ വീട്ടിൽ കൊണ്ടുവിടുന്ന പന്നികൾ എൻറെ മേത്ത് ശർദ്ദിക്കും, അങ്ങനെ എനിക്ക് എന്റെ കൂട്ടുകാരെ കൊണ്ട് വളരെ ഉപകാരങ്ങൾ മാത്രമേ ഇന്നലെ രാത്രി കിട്ടിയിട്ടുള്ളൂ സഹോദരാ, അതുകൊണ്ട് ഉറങ്ങാൻ വൈകി,_” ഇതുകേട്ട് ജിത്ത് ഇളിഞ്ഞ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു,
“നിന്നെ കള്ളുകുടിക്കാതെ ഞങ്ങളു വളർത്തിയത് ഇതിനൊക്കെ വേണ്ടിയിട്ടാണ്_” ,
“ഉവ്വ് തമ്പ്രാ, രാവിലെ എണീക്കാൻ വൈകി, അതുകൊണ്ട് മുല്ലപ്പൂ വാങ്ങാൻ പോകാൻ ഒരുങ്ങുമ്പോഴാണ് ചേച്ചി എന്നും അമ്പലത്തിൽ പോകാറുണ്ടെന്ന് ഓർമ്മവന്നത് ,ഉടനെ ചേച്ചിയെ വിളിച്ചു, എവിടെയാണെന്ന് ചോദിച്ചു, അമ്പലത്തിൽ ആണെന്ന് പറഞ്ഞപ്പോൾ, മുല്ലപ്പൂ വാങ്ങാൻ ഏൽപ്പിച്ചു, അതുകൊണ്ട് സാധനം കിട്ടി, അതൊക്കെ പോട്ടെ, നീ എവിടെ പോയതായിരുന്നു, _” മനു കാര്യങ്ങൾ കുറച്ചു മാറ്റം വരുത്തി അവൻറെ മുന്നിൽ അവതരിപ്പിച്ചു.
“അമ്മ കടയിൽ പറഞ്ഞുവിട്ടത് ആണ്,_” “ഓക്കേ, എടാ ഞാൻ പോട്ടെ,!
പെട്ടെന്ന് അങ്ങോട്ടേക്ക് വായോ !, നമ്മളൊക്കെയുള്ളൂ അവൾക്ക് ആങ്ങളമാർ ആയിട്ട് ,എന്നറിയാലോ,!? മനു അവൻറെ അടുത്തുനിന്നും പെട്ടെന്ന് പോകാനും, കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാൻ വേണ്ടി വെപ്രാളം വച്ചു,
” ശരിയാ ഞാൻ പെട്ടെന്ന് വരാ, അല്ലടാ വാളു വെച്ചോ ഞാൻ, _” ജിത്തു പതുക്കെ കാര്യം അറിയാൻ മനുവിനോട് ചോദിച്ചു,
“ചേച്ചി കുട്ടിയെ ……..!_” മനു ഉറക്കെ വിളിച്ചു, ആ ചോദ്യം കേട്ടതും മനുവിൻ്റെ വെപ്രാളം എല്ലാം പോയി ആവേശം ആയി, അകത്തു നിന്നും ശ്രീദേവി ഇറങ്ങിവന്നു, കണ്ണുകൾ കഴുകിയിട്ടുണ്ടെന്ന് തോന്നുന്നു, ഇറങ്ങി പോകുമ്പോൾ ഉള്ള ആ ചുവപ്പ് ഇപ്പോൾ ആ കണ്ണുകൾക്ക് ഇല്ല, കൂടെ അമ്മയുണ്ടായിരുന്നു, അത് മനു കണ്ടില്ല_
“ചേച്ചിയെ… ഇന്നലെ ഇവൻ എൻറെ ഷർട്ടിൽ എന്തോ ചെയ്തു വെച്ചിട്ടില്ലേ ,അതിവന് വിശ്വാസക്കുറവുണ്ട് ,ചേച്ചി അതൊന്ന് കാണിച്ചുകൊടുക്കണം കേട്ടോ,_”ഇതുകേട്ട് ശ്രീദേവി തിരിഞ്ഞ് അമ്മയെ ഒന്ന് നോക്കി, അമ്മ അറിയാതെ ഒതുക്കാനുള്ള പ്ലാൻ ആയിരുന്നു ശ്രീദേവിക്കും,”എടാ പട്ടി നിന്നെ ഞാൻ കണ്ടോളാം കേട്ടോ” എന്ന ഭാവത്തിൽ ജിത്തു അവനെ നോക്കി, ചേച്ചിയുടെ പുറകിൽ നിൽക്കുന്ന അമ്മയെ അപ്പോഴാണ് മനു കാണുന്നത്,അമ്മ ആ സമയത്ത് ഇറങ്ങി വരും എന്ന് മനുവും കരുതിയില്ല,
“എന്താടാ കുട്ടാ ഇന്നലെ ഇവൻ കാണിച്ചേ?!” ആകെ പെട്ടു ,പെട്ടെന്ന് മനസ്സിൽ വന്ന ഒരു ബുദ്ധിക്ക് മനു പറഞ്ഞു,
” ഞങ്ങൾ തമാശക്ക് കളിച്ചപ്പോൾ എൻറെ ഷർട്ട് കീറി അമ്മാ,””
” അതാണോ ?!!!! ജിത്തു …. അവന് നല്ലൊരു ഷർട്ട് മേടിച്ചു കൊടുക്കണം കേട്ടോ, നിങ്ങളുടെ കുട്ടിക്കളി ഇപ്പയുംമാറിയില്ലേ കുട്ടികളെ'” അമ്മ
ചിരിച്ചുകൊണ്ട് പറഞ്ഞു, അവര് പണ്ടത്തെ ഹെഡ്മിസ് ആണ്, എൻറെ പെട്ടെന്നുള്ള രക്ഷാപ്രവർത്തനം കണ്ടു ജിത്തുവും ശ്രീദേവി ചേച്ചിയും ഒരുപോലെ കണ്ണു മിഴിച്ചു,
” അത് ഞാൻ മേടിച്ചോളാം അമ്മേ, ഞാൻ പിന്നെ വരാം കേട്ടോ എനിക്ക് കുറച്ച് തിരക്കുണ്ട് കല്യാണവീട്ടിൽ, _” മനു വളരെ മനോഹരമായി ആ സീൻ തീർത്തു,
“ആ കുഞ്ഞ് പോയിട്ട് വാ, _” ഇതും പറഞ്ഞ് അമ്മ തിരിഞ്ഞു നടന്നു,
” ശരി അമ്മേ, !!! ചേച്ചിയെ പോയി ട്ടോ,_” തൂണിനോട് ചാരി നിന്ന ചേച്ചി അവനെ തന്നെ നോക്കി തലകുലുക്കി, ആ കണ്ണിലെ വികാരം അവന് മനസ്സിലാക്കാൻ പറ്റാത്ത ഒന്നാണെന്ന് അവന് തോന്നി. ഇനി ഞങ്ങളുടെ ഇടയിലെ ബന്ധം എങ്ങിനെ മുന്നോട്ട് പോകും എന്നത് അവന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു, മനുവിന് ആ മനസ്സ് മനസ്സിലാക്കാൻ ആയില്ല എന്നത് സത്യമാണ് എന്ന് അവന് മനസ്സിലായി, പിന്നെ മനസ്സിൽ പറഞ്ഞു,” 7 വർഷം ഒരുത്തിയുടെ കൂടെ നടന്നിട്ട് അവളുടെ മനസ്സ് എനിക്ക് മനസ്സിലായില്ല പിന്നെയാ ചേച്ചിയുടെ” അവൻറെ മുഖത്ത് അവനോട് തന്നെയുള്ള ഒരു പുച്ഛം കലർന്ന മുഖഭാവം വിടർന്നു.
