ബിഗ് ടിക്കറ്റ് – 2 4അടിപൊളി  

സോനു ഒരു പാവത്തെപ്പോലെ അവൻറെ മുഖത്തേക്ക് നോക്കി നിന്നു. ശ്രീ ഒരു പെഗ് അവൻ ഒഴിച്ച് കൊടുത്തു.

_” തമ്പ്രാ… അടിയന്റെ ലാസ്റ്റ് ഫൈനൽ പെഗ്ഗ് ആണ്” _, അതും പറഞ്ഞ് സോനു ഒറ്റ വലിക്ക് അത് കുടിച്ചു തീർത്തു, ശേഷം സോനു ശ്രീ യോടായി പറയാൻ തുനിഞ്ഞു, _”ശ്രീ….. നിന്നോട് ഒരു കാര്യം പറയട്ടെ,! സോനു പതിയെ അവനെ നോക്കിക്കൊണ്ട് ചോദിച്ചു. ശ്രീ ” എന്തേ “എന്ന് തലകൊണ്ട് അവനോട് ചോദിച്ചപ്പോൾ സോനു പതിയെ നിലത്തേക്ക് കിടന്നുകൊണ്ട്

” ” നീ ഒരു പോല മൈരൻ തന്നെയാണ്. കള്ള പോലീസേ “_ അതും പറഞ്ഞ് സോനു ഓഫ് ആയി, മനുവും ശ്രീ യും ഇതുകേട്ട് പൊട്ടിച്ചിരിച്ചു,

മനു വീണ്ടും ശ്രീയോട് ആവർത്തിച്ചു

_”എന്താ ഇവന്മാരെ ചെയ്യുന്നേ?! ഇങ്ങനെ ഇവിടെ ഇട്ടേക്കുവാണോ ഇവിടെത്തന്നെ ?!_”

_”എനിക്കറിയില്ല ,ഞാൻ വീട്ടിൽ പോകുവാ ഞാൻ എല്ലാരോടും ആവുന്നത് പറഞ്ഞതാ കുറച്ചു കഴിക്കണം ,നാളെയും മറ്റന്നാളും സമയമുണ്ടല്ലോ, ഒരെണ്ണം കേൾക്കണ്ടേ!! ഇനി ഇതുപോലെ കിട്ടില്ല എന്നും പറഞ്ഞു കമഴ്ത്തിയത് ആണെല്ലാം, ഒരു ജാതി

പൂരന്മാര്, !!!! ശ്രീ പറഞ്ഞു നിർത്തി. _”അപ്പോൾ തമ്പുരാന് കുടിച്ചിട്ടില്ല അല്ലേ!! മനു കളിയാക്കിക്കൊണ്ട് ചോദിച്ചു,

_” ഞാൻ കുടിച്ചിട്ടുണ്ട് ,പക്ഷേ എൻറെ അളവ് എനിക്കറിയാം ,അതിൽ കൂടുതൽ ഞാൻ കുടിക്കാറില്ല, നീ എന്നെ നോക്ക്. നിനക്ക് കുടിച്ചതായി തോന്നുന്നുണ്ടോ,_” വായിൽ നിന്നും ചെറിയൊരു സ്മെല്ല് വരുന്നുണ്ടെങ്കിലും അവൻ പനക്കുറ്റി പോലെ നിൽക്കുന്നു,

_” അത് വിട് എന്താണ് ചെയ്യാ ഇവന്മാരെ കൊണ്ട് വിടണോ ?! നീ എൻറെ കൂടെ വരുമെങ്കിൽ ഞാൻ വരാം അല്ലാണ്ട് എല്ലാവരുടെയും വീട്ടിലുള്ളവരുടെ വായിൽ നിന്നും ചീത്ത ഞാൻ കേൾക്കില്ല, പിന്നെ സമയം രണ്ട് ആവാൻ പോകുന്നു_” , അവരെ അവിടെ വിട്ടു പോകാൻ മനുവിന് മനസ്സില്ലാത്തതുകൊണ്ട് വീണ്ടും ചോദിച്ചു.

_” അവിടെ കിടന്നോട്ടെ ,നീ പൊയ്ക്കോ ഞാനും പോവാ. നാളെ രാവിലെ എണീറ്റ് പൊക്കോളും, ഇല്ലേൽ നീ ഒന്ന് വന്നു നോക്കണേ ,എനിക്ക് രാവിലെ അമ്മേനെ ഷുഗർ ചെക്ക് ചെയ്യാൻ കൊണ്ടുപോവാനുണ്ട്, _” ശ്രീ പതുക്കെ കൈയ്യൊയ്യാനുള്ള തയ്യാറെടുപ്പിലാണ്.

_” പന്നി അതും എനിക്കിട്ട് തന്നല്ലേ, _” മനു അവനോട് തട്ടിക്കയറി ചോദിച്ചു . ശ്രീ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.

ഡ്രീം,,,,,,, ഡ്രീം,,,,,,,, എവിടെനിന്നോ മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നുണ്ട്, ആ ഒരു ശബ്ദം രണ്ടുപേരുടെയും കാതുകളിൽ എത്തി, രണ്ടുപേരും സ്വന്തം പോക്കറ്റുകൾ ആദ്യം സെർച്ച് ചെയ്തു,

‘ഈ തെണ്ടികളുടെ ആണെന്ന് തോന്നുന്നു’,

ജിത്തു കിടക്കുന്ന സോഫയിൽ നിന്നാണ് എന്ന് മനസ്സിലായി, ശ്രീ പോയിട്ട് ഫോൺ എടുത്തു,

_”അയ്യോ ചേച്ചിയാണ് നീ സംസാരിച്ചോ, എന്നോട് ലാസ്റ്റ് കണ്ടപ്പോൾ ഇനി കുടിക്കരുത്

എന്നൊക്കെ ഉപദേശിച്ചത് ആണ്, _” ശ്രീ ഫോൺ വേഗം മനുവിന്റെ കൈകളിലേക്ക് വെച്ച് മാറി നിന്നു.

_” ഒന്നു പോയേ , എന്നിട്ട് എന്നെ കൂടെ നിങ്ങൾ കള്ളുകുടിയൻ ആക്കികോ,!!! ചേച്ചിയുടെ മുന്നിലൊക്കെ എനിക്കൊരു ഇമേജ് ഉള്ളത് ആണ്, അത് നശിപ്പിക്കാൻ എനിക്ക് പറ്റില്ല, _” മനു തൻറെ ന്യായം വ്യക്തമാക്കി.

_”എടാ പൊട്ടാ, നീ കുടിക്കില്ല എന്ന് ചേച്ചിക്ക് അറിയാം, അന്ന് എന്നോട് നിന്നെപ്പോലെ ആകാനാണ് പറഞ്ഞത്, അതുകൊണ്ട് നീ അത് വിട് ഫോണെടുത്ത് സംസാരിക്കു,_” മനുവിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ശ്രീ അവൻറെ അടുത്ത പുരാണം വിളമ്പി.

അപ്പോഴേക്കും രണ്ടാം വട്ടവും ചേച്ചി വിളിക്കുന്നുണ്ടായിരുന്നു, പെട്ടെന്ന് ശ്രീ ഫോൺ അവൻറെ കയ്യിൽ നിന്നും മേടിച്ച് അറ്റൻഡ് ചെയ്തു, എന്നിട്ട് മനുവിന്റെ കയ്യിൽ വച്ചു കൊടുത്തു, ‘ഡാ പന്നി പെടുത്തി അല്ലെ ‘എന്നുള്ള മുഖഭാവത്തോടെ മനു ശ്രീയെ നോക്കി, എന്നിട്ട് ഫോൺ ലോഡ്സ്പീക്കറിൽ ഇട്ടു,.

,_” ഹലോ നീ എവിടെയാണ് എന്തെ വീട്ടിലേക്ക് വരാത്തെ, കല്യാണവീട്ടിൽ ആണോ ?!_”ഒറ്റയടിക്ക് ചേച്ചി കുറെ ചോദ്യങ്ങൾ ചോദിച്ചു നല്ല ദേഷ്യത്തിലാണ്, ഒരു നിമിഷത്തെ മൗനത്തിനുശേഷം ചേച്ചി വീണ്ടും ചോദിച്ചു

Updated: October 8, 2026 — 11:49 pm

Leave a Reply

Your email address will not be published. Required fields are marked *