” ഡി ശബൂ ഇപ്പം വരും ട്ടോ, നിൻറെ പരാതിയും പരിവട്ടവും എല്ലാം നമ്മൾ തീരുമാനിച്ചതുപോലെ തന്നെ തീർത്തു തരാം, പോരേ, ” മനു പെട്ടെന്ന് ആ രംഗം മാറ്റാൻ വേണ്ടി പറഞ്ഞു,
” തെണ്ടി, റൂട്ട് മാറ്റി വിടുകയാണല്ലേ”, ഇതും പറഞ്ഞ് ഒരു നിമിഷം കൂടെ അവൻറെ മുഖത്തേക്ക് അവൾ നോക്കിയിരുന്നു, അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു,
“” മോളെ ഹന്നെ എന്താടി ഇങ്ങനെ നമ്മളെല്ലാം സംസാരിച്ചത് അല്ലേ,” മനു അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ ഒരിക്കൽ കൂടി കുനിഞ്ഞ് അവൻറെ മുഖം ചുംബനങ്ങൾ കൊണ്ടു മൂടി, മനു അവളുടെ ഇങ്കിതത്തിന് നിന്നുകൊടുത്തു, മനു അവളുടെ മുടി ഇഴകളെ തലോടാൻ കൈകൾ ഉയർത്തിയപ്പോൾ
ആ കൈകളെ തട്ടിമാറ്റിക്കൊണ്ട് എഴുന്നേറ്റ് റൂമിന്റെ ഡോർ തുറന്ന് പോയി.
” റബ്ബേ മോഹിച്ചത് കിട്ടിയില്ല !! ഇവിടെ ഒരാൾ എന്നെ ഒരുപാട് മോഹിച്ചിരുന്നു, എന്ന് ഒരുപാട് വൈകിയാണ് അറിയുന്നത്,'” എന്തൊക്കെ പരീക്ഷണങ്ങളാണ് തന്നോണ്ടിരിക്കുന്നത്, ” പെട്ടെന്ന് മൊബൈൽ ഒന്ന് ചിലച്ചു,
” ഹന്ന, ”
” മനുക്കാ… വേഗം വിട്ടോ പിന്നെ കിട്ടില്ല ”
അപ്പോഴാണ് ആ കാര്യം മനു വീണ്ടും ഓർത്തത്, ഹന്നയുടെ മെസ്സേജിന് താഴെ രണ്ടുപേരുടെ മെസ്സേജുകൾ കൂടെ ഉണ്ടായിരുന്നു,
ശ്രീദേവി ചേച്ചി, പിന്നെ നൂറ, എൻ്റമ്മോ മനു തലയിൽ കൈവച്ചു, ആദ്യം നൂറയുടെ മെസ്സേജ് ഓപ്പൺ ചെയ്തു,
” ഗുഡ്മോണിങ് ,ഒന്ന് കാണണം ട്ടോ ”
” സോറി, ”
ഈ മൂന്ന് വാക്കുകളാണ് അവളുടെ മെസ്സേജ് ഉണ്ടായിരുന്നത്,
” വെരി ഗുഡ് മോർണിംഗ്, ഓക്കേ_ , എന്ന് മനുവും തിരിച്ചയച്ചു, അടുത്ത മെസ്സേജ് ഓപ്പൺ ചെയ്തു, അവിടെയും ഗുഡ്മോണിങ് കൊണ്ട് തന്നെയാണ് തുടങ്ങുന്നത്,
_ഗുഡ്മോണിങ്, നിൻറെ മെസ്സേജ് വന്നപ്പോഴേക്കും ഞാൻ ഉറങ്ങിയെടാ, സോറി ട്ടോ, _
_ഹലോ മനു എഴുന്നേറ്റില്ലേ _
_ഹലോ _
_ഡാ _
_പിന്നെ, നീ റിപ്ലൈ അയച്ചോ, ഞാൻ അമ്പലത്തിൽ പോയി വരാം_, “അമ്പലത്തിൽ പോയി വരാം” എന്ന് മെസ്സേജ് കണ്ടപ്പോൾ മനു പെട്ടെന്ന് മുല്ലപ്പൂവിന്റെ ഓർമ്മവന്നു, അയ്യോ ശ്രീദേവി ചേച്ചി അവിടെയാണല്ലോ ഉള്ളത്, മേടിച്ചു വെക്കാൻ പറഞ്ഞാലോ?!
ശരിയാണ് പെട്ടെന്ന് തന്നെ മനു ഫോൺ വിളിച്ചു, ആദ്യ റിങ്ങ് പൂർണമായി അടിച്ചെങ്കിലും ഫോൺ എടുത്തില്ല, ഒരിക്കൽ കൂടി വിളിക്കാം എന്ന് കരുതി ഡയൽ
ചെയ്യാൻ ഒരുങ്ങുമ്പോൾ ചേച്ചിയുടെ ഫോൺ തിരികെ വന്നു,
“ഹലോ ഗുഡ് മോർണിംഗ് ചേച്ചി, ”
“ഗുഡ് മോർണിംഗ് ഡാ, ”
“ചേച്ചി എവിടെയാ ഉള്ളേ ?!”
“ഞാൻ നീ വിളിച്ചപ്പോൾ അമ്പലത്തിൽ നിന്നും ഇറങ്ങാൻ തുടങ്ങുകയായിരുന്നു, ഇറങ്ങിയതിൽ പിന്നെ നിന്നെ വിളിച്ചു, ”
“റബ്ബേ രക്ഷപ്പെട്ടു, ചേച്ചി അവിടെ എവിടെയോ ഒരു സ്റ്റോറിൽ മുല്ലപ്പൂ വിൽക്കുന്നത് ഉണ്ടോ, _”?!
“ഉണ്ടെടാ!! ഞാൻ അതിൻറെ മുൻപിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്, എന്തുപറ്റി ഹന്നക്ക് മുല്ലപ്പൂ വാങ്ങണോ_!? ചേച്ചി പറയുന്നതിനു മുൻപ് ഇങ്ങോട്ട് ചോദിച്ചു.
” ചേച്ചി ഒന്നു മേടിക്കാമോ, ?! ഞാൻ അങ്ങോട്ട് വരുന്നുണ്ട് ,എന്നെ ഒന്ന് വെയിറ്റ് ചെയ്യാമെങ്കിൽ പെട്ടെന്ന് വരാം, ചേച്ചി എങ്ങനെയാണ് പോയത്,?! “”
” ഞാൻ ബസ്സിലാണ് വന്നേ, നിൻറെ കൂട്ടുകാരൻ എഴുന്നേറ്റില്ല,”” _
“ആണോ ,,എങ്കിൽ ചേച്ചി മുല്ലപ്പൂ മേടിച്ച് അവിടെ നിൽക്ക്. ഞാൻ പെട്ടെന്ന് വരാം, എത്ര വാങ്ങണം ഡാ, _”
_”അതെനിക്കറിയില്ല ,ഞാൻ അവളോട് ചോദിച്ചിട്ട് പറയാം, _”
“നീ ചോദിക്കണ്ട ,ഞാൻ അവളെ വിളിച്ചു ചോദിക്കാം, ” “_ചേച്ചി തന്നെ വിളിച്ചോളാം എന്ന് പറഞ്ഞത് ഒരു ഉപകാരമുള്ളതാണെങ്കിലും മനു പെട്ടെന്ന് അത് വേണ്ടെന്ന് വെച്ചു,
” അള്ളോ !!! ചേച്ചി പണി പറ്റിക്കല്ലേ, എന്നെ ഇപ്പോൾ ഇവിടെ വന്ന് ഏൽപ്പിച്ചു പോയതാണ്, ചേച്ചീനെ കൊണ്ട് മേടിപ്പിച്ചു എന്ന് പറഞ്ഞ് ഇനി അതായിരിക്കും പ്രശ്നം, _” മനു പറഞ്ഞു നിർത്തി
“ഹഹഹ എന്നാൽ നീ തന്നെ ചോദിച്ചു പറയൂ, _” ചേച്ചിയുടെ മനോഹരമായ ചിരി എവിടെ നിന്നും മുഴങ്ങി,
” താങ്ക്യൂ
ഒരു മിനിറ്റ് ട്ടോ, _”
” ആയിക്കോട്ടെ തമ്പ്രാ, _” ഞങ്ങൾ ജിത്തിനെ വിളിക്കുന്നത് പോലെ ചേച്ചി തിരിച്ച് എന്നെ വിളിച്ചു, ഫോൺ കട്ട് ചെയ്യാതെ തന്നെ അവളുടെ നമ്പർ ഡയൽ ചെയ്തു, ഫോണിൻറെ മുകളിൽ ശ്രീദേവി ചേച്ചി ഹോൾഡിങ് എന്ന് വന്നു, മറുതലക്കൽ ഫോൺ എടുത്തത് ഹന്നയുടെ ഏതോ കൂട്ടുകാരിയാണ്, അവൾ ഹന്നയുടെ അടുത്ത് കൊണ്ടുപോയി ഫോൺ കൊടുത്തു, അളവും കാര്യങ്ങളും അവളോട് ചോദിച്ചതിനു ശേഷം പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു, ഓട്ടോമാറ്റിക്കലി മറുതലക്കൽ നിന്നും മനോഹരമായ ശബ്ദത്തോടെ” ഹലോ “എന്നുള്ള ശബ്ദം കേട്ടു,
