ബിഗ് ടിക്കറ്റ് – 2 5അടിപൊളി  

മാറി,

“അശോകേട്ടാ ക്യാഷ് ഞാൻ അവിടെ വെച്ചിട്ടുണ്ട് കേട്ടോ,

” മോന്റെ കയ്യിൽ ചില്ലറ ഉണ്ടായിരുന്നോ ?! _”

” ഇല്ല ഞാൻ 100 രൂപ അവിടെ വെച്ചു, അതു മതിയാവുമല്ലോ അല്ലേ, ?!_”

” എന്താ മോനെ അത് ആകെ 30 രൂപ അല്ലേ ആയുള്ളൂ,

“ആ കുഴപ്പമില്ല ബാക്കി അവിടെ വച്ചോ”മനു അശോകേട്ടന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു, മനു വീണ്ടും തുടർന്നു

“ഞങ്ങൾ പോട്ടെ, കല്യാണ വീട്ടിൽ മുല്ലപ്പൂ കൊണ്ടു കൊടുക്കാൻ ഉള്ളതാണ്, _”

” ആ അത് ശരിയാണല്ലോ? “അശോകേട്ടനും ഭാര്യയും അത് ശരിവെച്ചു.

” എന്നാൽ ഞങ്ങൾ പോവട്ടെ, ഇങ്ങോട്ട് വരാം അവന്മാരുടെ കൂടെ, ഈ തിരക്കൊക്കെ ഒന്നു കഴിയട്ടെ”” ഇതും പറഞ്ഞ് മനു കാറിന്റെ ഡ്രൈവിംഗ് സീറ്റിലോട്ട് കയറി, ശ്രീദേവി ആ ചേച്ചി യുടെ കൈകളിൽ പിടിച്ച് യാത്ര പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് കാറിലോട്ട് കയറി. കാറിൽ കയറി ശ്രീദേവി പുറത്തേക്ക് നോക്കിയിരുന്നു, മനസ്സിൽ ഒരു വല്ലായ്മ തോന്നിയെങ്കിലും എന്തെങ്കിലും ആകട്ടെ എന്ന് കരുതി, കാറിൽ കയറിയതും അവളുടെ മുഖം പഴയതുപോലെ കടന്നൽ കുത്തിയത് പോലെ, മനു കാർ മുന്നോട്ട് എടുത്തു.

” ശ്രീ….. _” മനു അവളെ ഒന്ന് വിളിച്ചു നോക്കി, അവളുടെ ഭാഗത്തുനിന്നും മറുപടിയൊന്നും കിട്ടിയില്ല, “റബ്ബേ പണി പാളി!!!”” , നേരത്തെ തോന്നിയെങ്കിലും മനു കാറിൽ എത്തിയാൽ സംസാരിക്കുമെന്ന് കരുതിയിരുന്നു,

“ശ്രീ സോറി ട്ടോ ,പെട്ടെന്ന് അപ്പം എന്തോ ഒരു അടുപ്പം തോന്നി, എനിക്ക് തെറ്റാണെന്ന് തോന്നിയിട്ടില്ല, ശ്രീക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ സോറി, ഞാൻ ഇനി അങ്ങനെയൊന്നും

പെരുമാറില്ല,_” മനു പറഞ്ഞു നിർത്തി, അവൻറെ തൊണ്ട ഇടന്നുണ്ടായിരുന്നു, വീണ്ടും അവളിൽ നിന്നും മറുപടിയൊന്നും കിട്ടിയില്ല, ശ്രീദേവിയുടെ മനസ്സ് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു, പണ്ടുമുതലേ കല്യാണത്തിനു മുൻപേ ശ്രീദേവിക്ക് അവനെ ഇഷ്ടമാണ്, അതൊരു പ്രണയം ഒന്നുമല്ലായിരുന്നു, അവനെപ്പോലെ ഒരാളെ കിട്ടണമെന്നായിരുന്നു അവളുടെ ആഗ്രഹം, അതാണ് അന്ന് ഡയറിയിൽ കണ്ട കാര്യം എന്നു പറഞ്ഞു അവൻ കളിയാക്കിയത്, ജിത്തുൻ്റെ കൂട്ടുകാർ എല്ലാവരും കൂടെ വീട്ടിൽ വന്നാൽ ശ്രീദേവി എപ്പോഴും മനുവിനോട് ആവും കൂടുതൽ സംസാരിക്കുകയും കൂട്ടുകൂടുന്നതും, വലുതായപ്പോഴും ഇങ്ങനെയായാലും മനുവും ശ്രീദേവിയും വീണ്ടും കൂട്ടായി, അതിപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു, ഇനി ഇത് എങ്ങനെ കൊണ്ടുപോകണമെന്ന് ഒരു ഐഡിയയും കിട്ടുന്നില്ല.

കുറെ നേരത്തെ മൗനത്തിനുശേഷം അവളുടെ വീട്ടിലേക്ക് കാറെടുക്കാൻ ആയപ്പോൾ മനു പറഞ്ഞു _”നിർത്തി ഇനി ഉണ്ടാവില്ല_”അവൻറെ വാക്കുകൾ ദൃഢം ഉള്ളതായിരുന്നു. വീട്ടിലേക്ക് നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ, അവൾക്ക് മറുപടി ഒന്നും ഇല്ലായിരുന്നു, അവളുടെ മനസ്സിൽ രണ്ടു ഉത്തരങ്ങൾ പറയാൻ വേണ്ടി നിന്നു, അവൾ എന്തു പറയണമെന്നുള്ള കൺഫ്യൂഷനിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അവൻ കാർ സൈഡിൽ ഒതുക്കി, പുറകിലേക്ക് കൈ നീട്ടി പുറകിൽ നിന്നും ഒരു കൊച്ചു കവർ എടുത്ത് അവളുടെ മടിയിലേക്ക് വെച്ച്, വായ ഇലയിൽ പൊതിഞ്ഞ മുല്ലപ്പൂവിന്റെ ഒരു കെട്ടായിരുന്നത്, അവൻ പുറകിലേക്ക് കൈനീട്ടിയപ്പോൾ ഇനിയും എന്തെങ്കിലും വികൃതി കാണിക്കാൻ ആണെന്ന് കരുതി അവൾ ഒന്നും ഞെട്ടിയിരുന്നു,

“ഇത് ഞാൻ ചേച്ചിക്ക് വേണ്ടി വാങ്ങിയതാണ്, _” അതും പറഞ്ഞു അവൻ കാർ മുന്നോട്ട് എടുത്തു, അത്ഭുതത്തോടുകൂടി ആ മുല്ലപ്പൂവിലോട്ടും അവൻറെ മുഖത്തോട്ടും അവൾ മാറിമാറി

നോക്കി, ശ്രീദേവിയുടെ മനസ്സ് കലങ്ങി മറിഞ്ഞു, ഇവൻ എന്നോട് ഈ കാണിക്കുന്നത് പ്രണയമാണോ അതോ മറ്റെന്തെങ്കിലും ആണോ, പ്രണയമാണെങ്കിൽ ഞങ്ങൾക്കിടയിൽ അത് മുന്നോട്ടു കൊണ്ടുപോകാനാവില്ല, ഒരുപാട് കാരണങ്ങൾ മുന്നിൽ തടസ്സമായിട്ടുണ്ട്, ഇനി മറ്റെന്തെങ്കിലും ആണെങ്കിലോ, ?! അവളുടെ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരുന്നു, നിറഞ്ഞ കണ്ണുകൾ തുറന്നു മുൻപോട്ടു നോക്കിയപ്പോൾ അവളുടെ വീട് എത്താൻ ആയിരുന്നു, ഇൻഡിക്കേറ്റർ ഇട്ട് അവളുടെ വീട്ടിലേക്ക് കയറാൻ ഒരുങ്ങുന്ന സമയത്ത് ഗിയറിൽ കൈ പിടിച്ചിരുന്ന മനുവിന്റെ കൈയുടെ മുകളിൽ ശ്രീദേവി കയ്യെടുത്ത് വച്ചു, ഷോക്ക് അടിച്ച പോലെ മനു അവളെ തിരിഞ്ഞുനോക്കി, കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, രണ്ടു കണ്ണിൽ നിന്നും ഒരേസമയം കൺമഷിയോടു കൂടെ കണ്ണീർത്തുള്ളി താഴേക്ക് ഒലിച്ച്പോയി, ഇപ്പൊൾ എന്തിനാണ് അവൾ കരയുന്നത് എന്ന് മനുവിന് മനസ്സിലായതേയില്ല , ശ്രീദേവിക്കും ഞാൻ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലായില്ല, അവളുടെ ഉപബോധമനസ്സ് ആണ് ഈ പ്രവർത്തി അവളെ കൊണ്ട് ചെയ്യിച്ചത്, പക്ഷേ അവൻറെ കൈകളിലെ പിടുത്തം വീണ്ടും മുറുക്കി അവൾ,” ഞാൻ മുല്ലപ്പൂവല്ലേ തന്നുള്ളൂ ,വേറൊന്നും ചെയ്തില്ലല്ലോ ” എന്നുള്ള മുഖഭാവവുമായി മനു അവളെ നോക്കി, അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി, മനു വീട്ടിലേക്ക് കേറാൻ തുടങ്ങുന്ന കാർ പെട്ടെന്ന് നിർത്തി, വീടിൻറെ ഉമ്മറത്തേക്ക് 100 മീറ്റർ കൂടി പോകാനുണ്ട്, ഉമ്മറത്ത് ആരെങ്കിലും ഉണ്ടോ എന്ന് ഉറപ്പുവരുത്തി മനു അവളോട് “കണ്ണുകൾ തുടയ്ക്ക് ചേച്ചി അവര് കണ്ടാൽ വല്ലതും വിചാരിക്കും, കണ്ണുകൾ തുടക്ക് കേട്ടോ,_” പെട്ടെന്ന് പുറകിൽ നിന്നും ഒരു ഹോൺ സൗണ്ട് കേട്ടു, മനു തിരഞ്ഞു നോക്കിയപ്പോൾ ജിത്താണ്, “ഇവൻ ഇത്

Updated: October 8, 2026 — 11:49 pm

Leave a Reply

Your email address will not be published. Required fields are marked *