“ശ്രീ …._” ഏതോ ലോകത്ത് നിന്നും ആരോ വിളിക്കുന്നത് പോലെയാണ് ശ്രീദേവി ആ വിളി കാതിൽ മുഴങ്ങിയത്, അവൾ
കരിമഷി ഇട്ട വിടർന്ന കണ്ണുകളോടെ അവനെ നോക്കി.
” ശ്രീ… താഴേക്ക് നോക്കി നടന്നെ ,ഇല്ലേൽ വീഴും കേട്ടോ, _” മനു സ്നേഹത്തോടെ അവളോട് പറയുന്ന കേട്ട് ആ 40 കാരി ഒരു 18കാരിയായി വിരിഞ്ഞു, ഏതൊരു കണ്ണ് പൊട്ടനും അവളെ 40 കാരി എന്ന് വിശേഷിപ്പിക്കില്ല, 25 അല്ലെങ്കിൽ 30 അതിൽ കൂടുതൽ അവളുടെ സൗന്ദര്യത്തിനു മുന്നിൽ പറയാൻ ഒരാൾക്കും ആവുകയുമില്ല, അവനും 32 വയസ്സുണ്ട് അവൾക്ക് 40ഉം, പക്ഷേ ഇപ്പോൾ കണ്ടാൽ ഭാര്യ ഭർത്താക്കന്മാരെ പോലെയാണ് തോന്നുക, തൻറെ കുഞ്ഞിന് രണ്ട് വയസ്സുള്ളപ്പോൾ തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ ആണ് ഭർത്താവ് മരണപ്പെടുന്നത്, പിന്നീട് ഇതുവരെ തോന്നാത്ത വല്ലാത്ത ഒരു നിമിഷം തന്നിലെ കടന്നുപോകുന്നു എന്ന് ശ്രീദേവി തിരിച്ചറിഞ്ഞു, ആ തിരിച്ചറിവിൽ അവൻറെ കൈകളിൽ അവളുടെ ആ കൈകൾ മുറുകി, അപ്പോഴേക്കും സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തിയിരുന്നു.
പക്ഷേ മനു ആ കൈകളെ വിടാൻ തയ്യാറായിരുന്നില്ല ,അവൾക്കും അതുതന്നെയായിരുന്നു മനസ്സിൽ, ശ്രീദേവി ശരിക്കും വേറൊരു ലോകത്തായിരുന്നു, അശോകേട്ടന്റെ കടയിൽ നിന്നും ചായ കുടിച്ച് മടങ്ങുന്ന ഒരു കൂട്ടം ബംഗാളികളുടെ ശബ്ദ കോലാഹലങ്ങൾ കേട്ടാണ് അവൾ തിരികെ ബോധത്തിലേക്ക് വന്നത്, പെട്ടെന്ന് തന്നെ അവൾ തൻറെ കൈകളെ മനുവിന്റെ കൈകളിൽ നിന്നും വേർപെടുത്താൻ നോക്കി, ഇത് മനസ്സിലായ മനു ആ കൈകളെ ഒന്നുകൂടെ മുറുക്കെ പിടിച്ചു, അതു കണ്ട ശ്രീദേവി പറഞ്ഞു,
“” ഡാ.. അശോകേട്ടന് നമ്മളെ അറിയാം കേട്ടോ, വെറുതെ പറയിപ്പിക്കണോ_”, ആ ചോദ്യത്തിൽ ഒരു പക്വതയാർന്ന പ്രൊഫസറുടെ സ്വരമായിരുന്നു, മനുവിന്റെ കൈകൾ അവളിൽ നിന്നും
പതിയെ അകന്നു, അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം മനു മുൻപോട്ട് നടന്ന അശോകേട്ടന്റെ സമാറിൻറെ അടുത്തെത്തിയപ്പോൾ പറഞ്ഞു,
” അശോകേട്ടാ രണ്ട് ചായ, എന്താ കടിയുള്ളത്, ?!_”അപ്പോഴാണ് അശോകേട്ടൻ തിരിഞ്ഞു നോക്കുന്നത്,
” ആ ആരാ ഇത്? നീയെന്നാടാ വന്നേ ?!_” _” “ഞാൻ ഇന്നലെ എത്തി അശോകേട്ടാ, മനു മറുപടി കൊടുത്തു,
” ആ കല്യാണമാണല്ലോ അല്ലേ, അബ്ദു ഇവിടെയും കല്യാണം പറഞ്ഞിട്ടുണ്ട്_”
” അതെ,_” അപ്പോഴാണ് അശോകേട്ടൻ ശ്രീദേവിയെ കാണുന്നത്,
“അല്ല ഷാരത്തെ കുട്ടിയും ഉണ്ടോ,_” നിങ്ങൾ എവിടുന്നാ,?!_” ശ്രീദേവിയെ നോക്കി ചിരിച്ചുകൊണ്ട് കറകളുള്ള മുറുക്കാൻ പല്ലുമായി അശോകേട്ടൻ ചോദിച്ചു,
” ഞാൻ അമ്പലത്തിൽ പോയതായിരുന്നു, ഇവൻ അവിടേക്ക് മുല്ലപ്പൂ വാങ്ങാൻ വന്നതാണ്, അപ്പം പിന്നെ ഇവൻറെ കൂടെ വീട്ടിലേക്ക് പോകാമെന്ന് കരുതി കയറിയത്, പക്ഷേ ഇവൻ അശോകേട്ടന്റെ കടേന്ന് ചായ കുടിച്ചിട്ട് പോകുന്നുള്ളൂ എന്നും പറഞ്ഞ് എന്നെയും കൂട്ടി ഇങ്ങോട്ട് വന്നു, ‘”_ ശ്രീദേവി വളരെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു, പക്ഷേ മനുവിന്റെ മനസ്സിൽ ഇവളെന്താ “” “ഷാരത്തെ കുട്ടി ” എന്നറിയപ്പെടുന്നത് എന്നാ ചോദ്യചിഹ്നമായിരുന്നു, ഞങ്ങൾ ആരും അവളെ അങ്ങനെ പറയാറില്ല, ആവോ ആർക്കറിയാം!!!!
“അത് നന്നായി ,അവൻ എൻറെ കുട്ടിയാ, ഇവിടെ വന്നൊരു ചായ കുടിക്കാതെ ഇങ്ങനെ പോവുക അല്ലേടാ, _” അശോകേട്ടന്റെ ആ വാക്കുകൾ കേട്ട് പുച്ഛത്തോടെ ചേച്ചിയെ നോക്കി മനു പറഞ്ഞു
” അതെന്നെ ഈ ചേച്ചിക്ക് അതൊന്നും അറിയില്ല, _”
” നീ അങ്ങനെ അവളെ കളിയാക്കുന്ന ഒന്നും വേണ്ട, അവളും കൂട്ടുകാരും ഇടക്ക്
ഇവിടെ ചായ കുടിക്കാൻ വരാറുണ്ട്,_” ഈ അശോകേട്ടൻ ആരുടെ കൂടെയാണെന്ന് മനോവിനൊരു ഡൗട്ട് വന്നു, അശോകേട്ടന്റെ ഈ വാക്കുകൾ കേട്ട് മനു ശ്രീദേവിയെ നോക്കി, അവനെ നോക്കി ഇരു കൈകളും നെഞ്ചിൽ മുലക്കു താഴെ പിഴച്ചു കെട്ടി “എന്താടാ” എന്ന് പുരികങ്ങൾ കൊണ്ട് അവനോട് ചോദിച്ചു, ചുമലുകൾ കോച്ചി “ഒന്നുമില്ലേ” എന്ന് മനു തിരികെ ഉത്തരം നൽകി.
ശ്രീദേവി പഠിപ്പിക്കുന്ന കോളേജ് അവിടെ നിന്നും കുറച്ച് അകലെയാണെങ്കിലും ഇവിടെ അടുത്തായി കുറെ കുട്ടികളും, ടീച്ചേഴ്സും, താമസിക്കുന്ന ഒരു ഫ്ലാറ്റ് ഉണ്ട് ,ചില ദിവസങ്ങളിൽ തിരിച്ചു പോകുന്ന സമയത്ത് അവരെല്ലാം കൂടെ അവിടെ വന്ന് ചായ കുടിക്കാറുണ്ട്, അതാണ് അങ്ങേര് പറഞ്ഞത് ,
