“വീട്ടിൽ നിന്ന് വേഗം ഇറങ്ങിയത് ആണ് അളിയാ, ഇവള് ഒരു ഷോപ്പിങ്ങിന് കയറിയത് ആണ്, എൻറമ്മോ ബല്ലാത്ത ജാതി” , ഒരേ പ്രായമായതുകൊണ്ട് ഭയങ്കര വൈബ് ആണ് ഈ അളിയനും ആയിട്ട് മനു,
” ആ സീൻ ഞാൻ പണ്ടേ വിട്ടതാ, നിങ്ങൾ ഇവളെ കെട്ടിയത് കൊണ്ട് എനിക്കുണ്ടായ ഉപകാരങ്ങളിൽ ഒന്ന് അതാണ്” മനുവും കൂടി പെങ്ങൾക്കിട്ട് പണിതു,
“വല്ലാത്തൊരു ഏർപ്പാടാണ് ല്ലേ,” അളിയൻ
വീണ്ടും പറഞ്ഞു,അനിയത്തിയെ രണ്ടുപേരും കൂടെ ചൊറിഞ്ഞു,
” പൊയ്ക്കോ രണ്ടും, പെണ്ണുങ്ങളായ കുറച്ചൊക്കെ ഷോപ്പിംഗ് നടത്തും, പെണ്ണും പിടക്കോഴിയും ഇല്ലാത്ത നിന്നോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല,” പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ മനുവിന് വല്ലാത്തൊരു ഫീലിംഗ് കൈവന്നു, കാരണം അവളുടെ ഒറ്റ ചങ്ങാതിയായിരുന്നു മനുവിന്റെ പ്രണയിനി, ആ ഫീലിംഗ് അവൻറെ മുഖത്തും പ്രതിധ്വനിച്ചു,
” ശരി അളിയാ !! നിങ്ങൾ റസ്റ്റ് എടുക്ക് നാളെ കാണാം” , എന്നും പറഞ്ഞ് മനു തിരിഞ്ഞു നടന്നു, ഡോറിന്റെ അടുത്തെത്തിയപ്പോൾ അളിയൻ അവളെ ശകാരിക്കുന്നത് കേൾക്കാമായിരുന്നു,
” നീ ആവശ്യമില്ലാതെ അവനോട് എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്, ?!അതുകേട്ട് മനു തിരിഞ്ഞു നിന്ന് പറഞ്ഞു “അത് വിട്ടേക്കളിയാ, നിങ്ങൾ ഫുഡ് കഴിച്ചായിരുന്നോ, ?!”
” ആ ഞങ്ങൾ കഴിച്ചിരുന്നു, കല്യാണവീട്ടിൽ കയറിയ ഇങ്ങോട്ട് വന്നത്, മക്കൾ ഉറങ്ങി പോയതുകൊണ്ട് ഇങ്ങോട്ട് പോന്നു, ഉമ്മ ഇവിടെ കൊണ്ടാക്കി തിരിച്ചു പോയതാണ്, അവിടെ എന്തൊക്കെയോ പാട്ടും പരിപാടിയും ഉണ്ട്,” അളിയൻ പറഞ്ഞു നിർത്തി.
“ഞാൻ കണ്ടിരുന്നു, ഞാനും അതിൽ ചാടാതെ തിരിച്ചു പോന്നതാ, എന്നാൽ ശരി ” ” ഇതും പറഞ്ഞ് മനു ഉള്ളിലേക്ക് കയറാൻ തുടങ്ങി,
“മനുക്കാ സോറി, “” കുറേ നേരത്തെ മൗനത്തിനുശേഷം അവൾ അവനോട് പറഞ്ഞു, ഒരു പുഞ്ചിരി സമ്മാനിച്ച “ഗുഡ് നൈറ്റ്” എന്നും പറഞ്ഞ് മനു റൂമിൽ കയറി വാതിൽ അടിച്ചു, പുറത്തുനിന്നും അവർ റൂമിലോട്ട് പോകുമ്പോൾ അളിയൻ അനിയത്തിയെ വഴക്കു പറയുന്നത് കേൾക്കാമായിരുന്നു.
മഞ്ഞ് പെയ്യുന്ന താഴ്വരയിലെ റോസാപ്പൂ വിരിയുന്നത് പോലെ മനോഹരമായ ഓർമ്മകൾ മനസ്സിലേക്ക് തേടിവന്നെങ്കിലും
മനു ഓർമ്മകളുടെ കടക്കൽ കത്തിവെക്കുന്നതുപോലെ ഓർമ്മകളെ മുറിച്ചെറിഞ്ഞു, ആ ഓർമകളിലേക്ക് ഇപ്പോ തിരിച്ച് പോകാൻ അവന് ഒരു മോഹവും ഇല്ലായിരുന്നു, പതിയെ വാട്സ്ആപ്പ് തുറന്നു, ആദ്യം കിടക്കുന്ന മെസ്സേജ് അനിയത്തിയുടേതാണ്, “സോറിഡാ, ഒരു സ്മൈലി തിരിച്ചയച്ചു, പിന്നെ തുറന്നത്
ശ്രീദേവി siss ❤️ എന്ന ചാറ്റാണ്, കുറെ മെസ്സേജുകൾ വന്നു കിടക്കുന്നു,
Hi daa,
Sorry daa,
Nee enne patti moshamayi chindikkalle tto
Ellaam marannu kalayuttodaa
Daaa
Nee vtl etheeelle
Daaa
Onnu reply tharamo,😡
Daaa
ഇതൊക്കെയായിരുന്നു മെസ്സേജുകൾ, പക്ഷേ ലാസ്റ്റ് സീൻ പത്തിരുപത് മിനിറ്റ് മുൻപേ ആണ്, എങ്കിലും” ഞാൻ വീട്ടിലെത്തി “എന്നുള്ള മറുപടി റിപ്ലൈ കൊടുത്ത ശേഷം ഫോൺ ചാർജിൽ ഇട്ടു, ഡ്രസ്സ് മാറ്റാൻ പോലും ഉള്ള ആരോഗ്യം ഇല്ലാത്തതുകൊണ്ട് അതേപോലെ കിടക്കയിലേക്ക് മറിഞ്ഞു, നിത്രാദേവി പുൽകാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു, നേരം വൈകിയതുകൊണ്ട് അവന്മാരുടെ അടുത്തേക്ക് മനു അതിൽ പിന്നെ പോയതുമില്ല.
*****”. ****” “” “*****” “” “” “”*******”” ”
ഡും ഡും ഡും…….
രാവിലെ നിർത്താതെയുള്ള വാതിലിൽ മുട്ടുന്നത് കേട്ടാണ് മനു കണ്ണുതുറന്നത് .
“മനുക്കാ… മനുക്കാ …ഒന്ന് വാതിൽ തുറന്നേ ..” ഇതാരപ്പാ എവിടെയോ കേട്ട ശബ്ദം,
“” അള്ളോ റബ്ബേ, ഹന്ന,. “” പെട്ടെന്ന് അവൻറെ തലച്ചോർ ആ ശബ്ദത്തിനു ഉടമയെ അവന്റെ മുന്നിൽ അനാവരണം ചെയ്തു,മനു വെപ്രാളത്തിൽ എഴുന്നേറ്റ് വാതിലിന്റെ ലോക്ക് അയച്ചു ,വീണ്ടും കിടക്കയിൽ വന്ന് ഇരുന്നു, ഇരു കൈകളും ഊരക്ക് കുത്തിപ്പിടിച്ചുകൊണ്ട് കുളിച്ച് ഈറനണിഞ്ഞ
ഒരു ചുരിദാറും ഇട്ടു നമ്മുടെ കല്യാണ പെണ്ണ് നിൽക്കുന്നു, കൂടെ അനിയത്തിയും ഉണ്ട്, അവൾ ചിരിച്ചുകൊണ്ട്
