“മനുക്കാ മുല്ല ഉണ്ടാക്കാൻ പോയതായിരുന്നു അല്ലേ_” , അവളുടെ ചോദ്യം കേട്ടാണ് മനു ബോധത്തിലേക്ക് തിരിച്ചുവന്നത്,
പെണ്ണേ നിൻറെ കല്യാണമാണെന്ന് നോക്കത്തില്ല ട്ടോ , ഒരെണ്ണം അങ്ങോട്ട് തരും,അവിടെ കുറവായിരുന്നു, ഞാൻ പിന്നെ ടൗണിൽ പോയാണ് മേടിച്ചത്, “മനു ചുമ്മാ തട്ടിവിട്ടു.
” അള്ളോ സോറി ട്ടോ മാനുക്ക, _”അവൾ പെട്ടെന്ന് തന്നെ വല്ലാതായി, അവൻറെ സാഹസം കേട്ട്.
” ഞാൻ പിന്നെ നിനക്ക് വേണ്ടി എവിടുന്നായാലും കൊണ്ടുവരില്ലേ, നീ എൻറെ മുറപ്പെണ്ണ് അല്ലേ_”,
അത് കേട്ട് എല്ലാവരും ചിരിച്ചു ഹന്ന ഒഴികെ, അവളുടെ മുഖം പെട്ടെന്ന് വല്ലാണ്ടായി, രാവിലത്തെ പോലെ കരയും എന്ന് തോന്നിയപ്പോൾ മനു പെട്ടെന്ന് അവളുടെ അടുത്തേക്ക് നീങ്ങി കവിളിൽ പതുക്കെ തട്ടിക്കൊണ്ട്
” എന്ത് സുന്ദരിയായി നീ, അവനിപ്പോ കണ്ടാൽ മനസ്സിലാവുമോ ആവോ,_” എല്ലാവരും വീണ്ടും ചിരിച്ചു, മനു അടുത്ത ഡയലോഗും തള്ളിവിട്ടു,
” ഇതെല്ലാം കൂടെ അവിടെ പോയിട്ട് കഴുകി കളയുമ്പോൾ അവൻ വീണ്ടും ബോധം കെടും അല്ലേ,_” അവിടെ കൂടിനിന്ന പെൺപടയോട് ഒരു ഹാസ്യ നൃത്തകനെ പോലെ കൈകൾ ഉയർത്തി അവൻ ചോദിച്ചു, വീണ്ടും ചിരിയുടെ മാലപ്പടക്കം അവിടെ പൊട്ടിയൊഴിഞ്ഞു, കൂടെ ഹന്നയും, അന്ന പെട്ടെന്ന് വന്ന് അവനെ കെട്ടിപ്പിടിച്ചു, ” താങ്ക്സ് മനുക്കാ, _”
“താങ്ക്സ് ഒക്കെ മതി, നീ പോയി പെട്ടെന്ന് സെറ്റ് ആവാൻ നോക്ക്, നിൻറെ വാപ്പ എന്നെ കുറെ കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്, ഞാനതൊക്കെ വൃത്തിക്ക് ചെയ്യട്ടെ_” , മനു അവളെ അവിടെ തന്നെ ഇരുത്തിപ്പിച്ച ശേഷം തിരികെ നടക്കാൻ ഒരുങ്ങി, വാതിലിൽ എത്തിയപ്പോൾ തിരിഞ്ഞുനിന്ന് അവളോട് ചോദിച്ചു
“അല്ല ,!!! എന്താ നമ്മുടെ പ്ലാൻ പോകുമ്പോ കരച്ചിൽ ഉണ്ടോ,_”?!
” _ഒന്ന് പോയെ മനുക്കാ, ഞാൻ കരയില്ല പക്ഷേ മനുക്ക കരയണം_”, അവൻറെ കണ്ണിലേക്ക് നോക്കി ഹന്ന പറഞ്ഞു,
“ഉവ്വ് തമ്പ്രാട്ടി _” മനു തല കുമ്പിട്ട് കൈകൾ മുഖത്തിന് നേരെ ഉയർത്തി അവളോട് പറഞ്ഞു, അതുകണ്ട് എല്ലാവരും ചിരിച്ചു. ആ ചിരി അടങ്ങും മുമ്പേ മനു അവിടെ നിന്നും പുറത്തേക്ക് കടന്നു. നേരെ ചെന്നു പെട്ടന്ന് അമ്മോന്റെ
മുൻപിൽ,
” ഡാ ,ഇന്നലെ വൈകുന്നേരം മുതൽ നിന്നെ കാണുന്നില്ല ,എവിടെയായിരുന്നു,?!_” ” “നാളെ ഞാൻ അവസരം തരാം നിങ്ങൾക്ക് ചീത്ത പറയാൻ, ഇന്നലെ അവന്മാരെല്ലാം കൂടെ എന്നെ പിടിച്ചു കൊണ്ടു പോയി, അതൊക്കെ പോട്ടെ എന്താണ് നമ്മുടെ പരിപാടി,_” മനു അങ്ങേരുടെ മുന്നിൽ ആദ്യമേ സുല്ലിട്ടു, അതുകേട്ട് ചിരിച്ചുകൊണ്ട് അബ്ദു അവനോട് പറഞ്ഞു,
” നീ വണ്ടി എടുക്ക് ,ആ ഗോൾഡ് എടുത്തു കൊണ്ടുവരണം, _”
” ഓക്കേ ആ പറമ്പിൽ ഉണ്ട് വണ്ടി, നിങ്ങൾ അങ്ങോട്ട് വരില്ലേ,?! ” മനു ചോദിച്ചു,
“ആ വരാം ഒരു 15 മിനിറ്റ് ഒരു ചെറിയ കാര്യം പറഞ്ഞ് ഏൽപ്പിക്കാനുണ്ട്,_” അമ്മോൻ താഴേക്ക് ഇറങ്ങിപ്പോയി. മനുവും പുറകെ ഇറങ്ങി,
ഹാളിലൂടെ മുറ്റത്തേക്ക് ഇറങ്ങാൻ നോക്കുമ്പോൾ നൂറയും ഉമ്മയും കേറി വരുന്നു. സുലൈഖ താത്ത മനുവിനെ കണ്ടതും ആദ്യം ചോദിച്ചു
” മനു എങ്ങോട്ടാ തിരക്കിട്ട്, ?!_”
പെട്ടെന്ന് അവളെ കണ്ടപ്പോൾ മനു വല്ലാതായി,
” അത്….. അത്… ഞാൻ !!!_” മനു തപ്പിതടഞ്ഞു, ശ്രീദേവിയിൽ നിന്നും ഇന്നലത്തെ നൂറയുടെ ഓർമ്മയിലേക്ക് മനുവിനെ മനസ്സ് പെട്ടെന്ന് ചാഞ്ചാടി.
” എന്തു പറ്റിയെടാ_” ഇതുകണ്ട് സുലൈഖതാ അവൻറെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു, മനു ശ്വാസം വലിച്ചുവിട്ടു,
“അല്ല ,ഞാനേ ….അമ്മോൻ പറഞ്ഞിട്ട് കാർ എടുക്കാൻ പോവാ,!_” മനു ഒന്നുകൂടെ ശ്വാസം വലിച്ചു വിട്ടു, അതേസമയം നൂറയും ശ്വാസം വലിച്ചുവിടുന്നത് അവൻ കണ്ടു.
“അപ്പോ ചെക്കന് കാർ ആണോടാ കൊടുക്കുന്നത്?! _” സുലൈഖതാ ഒരു ചെറിയ കുശുമ്പോടെ അവനോട് ചോദിച്ചു.
“എൻറെ
പൊന്നു ഇത്ത ,ഒരു സാധനം മേടിക്കാൻ ഞാനും അമ്മോനും കൂടെ എൻറെ കാറുമെടുത്ത് പോവുകയാണ് മനസ്സിലായോ _”അപ്പോഴേക്കും മനു ഫോമിലേക്ക് തിരിച്ചുവന്നു, അതുകേട്ട് നൂറയും ഇത്തയും ചിരിച്ചു,
