ബിഗ് ടിക്കറ്റ് – 2 5അടിപൊളി  

“എന്നാ നീ പോയിട്ട് വാ, സുലേഖ അവനെ കടന്നു ഒരു അയൽവാസി ഇത്തയെ കണ്ട് അവരുടെ അടുത്തേക്ക് നടന്നു, നൂറ അവൻറെ മുഖത്തേക്ക് നോക്കി, അവൾ കേൾക്കാൻ എന്നവണ്ണം പതുക്കെ ” എൻറെ കൂടെ കാറിനടുത്തേക്ക് വാ” എന്ന് പറഞ്ഞു, അവൾ ഒന്ന് ചുറ്റുന്ന “നോക്കി നീ പൊക്കോ, ഞാൻ വന്നോളാം “എന്നു കൈകൾകൊണ്ട് ആംഗ്യം കാണിച്ചു, അവൾ ഉമ്മാൻറെ കൂടെ മുന്നോട്ടു നടന്നു. മനു തിരിഞ്ഞു കാറിൻറെ അടുത്തേക്ക് നടന്നു, നൂറാ ഉമ്മാനെ കടന്ന് അതിലെ അടുക്കള വഴി പുറത്തേക്ക് നടന്നു, എന്നിട്ട് കലവറയുടെ അടുത്തേക്ക് പോകുന്ന വഴി റോഡിലോട്ട് കയറി, കാർ പാർക്ക് ചെയ്യുന്ന പാർക്കിംഗ് ഏരിയയിലേക്ക് നടന്നു, മനു അപ്പോഴേക്കും അവിടെ ഉണ്ടായിരുന്നു, അവളെ മിററിൽ കണ്ട മനു ഡോർ തുറന്നു പുറത്തിറങ്ങി അവളെ കൈ കാണിച്ചു വിളിച്ചു, അവൻറെ കാർ കണ്ട നൂറ നോർമലായി വന്നു കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു,

അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി, രണ്ടുപേരുടെയും നാവ് അനങ്ങുന്നില്ല എന്ന് തോന്നി, എന്തു പറയണമെന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു, അപ്പോഴാണ് അവളുടെ മേൽചുണ്ട് വീങ്ങിയിരിക്കുന്നത് മനു കണ്ടത്,

” _ഇത് ഇന്നലെ പറ്റിയതാണോ ?! “_”മനു ചോദിച്ചു

“_അതെ ഉമ്മ രാവിലെ ചോദിച്ചു, ഞാൻ പറഞ്ഞു ഉറുമ്പ് കടിച്ചത് ആവുമെന്ന്, മൂപ്പത്തി വിശ്വസിച്ചോ എന്നറിയില്ല, പിന്നെ എന്നോട് ഒന്നും ചോദിച്ചില്ല, _”

നൂറ പെട്ടെന്ന് ഉത്തരം പറഞ്ഞു. ഇന്നലെ തുടങ്ങിയതു മുതൽ അവളുടെ ഉള്ളിൽ അവൻറെ ആവേശം നിറയുന്നതുവരെ ഇരുവരും ചുണ്ടുകളെ പരസ്പരം മോചിപ്പിച്ചിരുന്നില്ല,

“ഇന്നലെ എന്താ സംഭവിച്ചേ എന്ന് വല്ല പിടുത്തവും ഉണ്ടോ, ?!_” മനു അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു, അവൻറെ കണ്ണുകളെ താങ്ങാൻ ആവാതെ അവൾ തലകുനിച്ചുകൊണ്ട് പറഞ്ഞു

“എനിക്കൊന്നും ഓർമ്മയില്ല എന്താ നമ്മൾ അങ്ങനെ എല്ലാം ചെയ്തത് എന്ന്, _” നൂറ അവൻറെ കണ്ണുകളിൽ നിന്നും നോട്ടം പിൻവലിച്ച് പുറത്തേക്ക് നോക്കി പറഞ്ഞു.

വീണ്ടും മൗനം തളം കെട്ടി നിന്നു, അതിനേ ബേധിച്ചു കൊണ്ട് മനുവിന്റെ ഫോൺ റിങ്ങായി, ” അമ്മോനാണ് !”നൂറയോട് മിണ്ടരുതെന്ന് കാണിച്ച് മനു ഫോൺ അറ്റൻഡ് ചെയ്തു,

“ഹലോ നീ എവിടെയാ ,വണ്ടിയെടുത്ത് വീടിൻറെ ഉമ്മറത്തേക്ക് വായോ, ഹന്നയുടെ വല്ലിപ്പയും ഉണ്ട്, _”

” ആ ഒക്കെ ഞാൻ വരാം _”

ഫോൺ കട്ടായി, മനു ഫോൺ അവിടെ വച്ചിട്ട് അവളുടെ മുഖം കവർന്നെടുത്തു. കണ്ണിൽ നോക്കി അവളോട് പറഞ്ഞു, “ഇന്നലെ നടന്നത് അവിടെവച്ച് മറക്കണമെങ്കിൽ മറക്കാം ,പക്ഷേ എനിക്ക് മറക്കാതിരിക്കാൻ ആണ് ഇഷ്ടം, നമ്മക്ക് ഇനി ആരെയാണ് പേടിക്കേണ്ടത്, രണ്ടുപേരും ഒരുപാട് അനുഭവിച്ചില്ലേ, ഇനിയെങ്കിലും ജീവിതം ആസ്വദിച്ചു കൂടെ, “പറഞ്ഞു തീർന്നപ്പോൾ, ഇത് തന്നെയല്ലേ ശ്രീദേവിയോടും നേരത്തെ മറ്റൊരു തരത്തിൽ താൻ പറഞ്ഞത് എന്ന് മനു ഒരു നിമിഷം ആലോചിച്ചു, തനിക്ക് എന്താണ് പറ്റിയത്? എല്ലാവരോടും പ്രണയവും കാമവും ഒരുമിച്ച് വരുന്നതെങ്ങനെ ?! അവൻറെ മുൻപിൽ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ ബാക്കിയായി.

ഇങ്ങനെയൊരു മറുപടി അല്ല നൂറ

അവനിൽ നിന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അവൾക്കും അത് ശരിയാണെന്ന് തോന്നി, കുറച്ചു നേരം കൂടി മൗനം അവർക്കിടയിൽ തത്തി കളിച്ചു, നൂറ അവനോട് എന്തു പറയണമെന്ന് അറിയാതെ കുഴങ്ങി, ഒരുപാട് അനുഭവിച്ചു, ഇനി ഒരാളുടെ കാൽക്കീഴിൽ കിടന്നു ജീവിക്കാൻ എനിക്കാവില്ല, പിന്നെ ഇവന് എന്നെ കല്യാണം കഴിക്കണം എന്നുള്ളതല്ലല്ലോ ആ പറഞ്ഞതിന്റെ അർത്ഥം, അതിൻറെ അർത്ഥം വളരെ നന്നായി എനിക്ക് മനസ്സിലായിട്ടുണ്ട്, പിന്നെ മനു എൻറെ എല്ലാമറിയുന്ന ഒരേ ഒരാളാണ്, അവൻ ചതിക്കില്ല എന്ന് മാത്രം അറിയാം, ഒരിക്കലും അവന് ഞാനും എനിക്ക് അവനും ഒരു ബാധ്യതയാവില്ല, എന്ന് ഉറപ്പുള്ളതുകൊണ്ട് “തുടരാം” എന്നുള്ള ഒരു മറുപടിയാണ് നൂറയുടെ മനസ്സ് അവളോട് പറഞ്ഞത്, അത് അവളുടെ നാവിലൂടെ പുറത്തേക്ക് വന്നു,

“എനിക്കും മറക്കാതിരിക്കാൻ തന്നെയാണ് ഇഷ്ടം, പക്ഷേ അത് എങ്ങനെ ഓർക്കണം എന്ന് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ അതില്ല, _” പെട്ടെന്ന് ഒരിക്കൽ കൂടി അവളുടെ കവിളുകൾ കോരിയെടുത്ത് അവളുടെ വീർത്ത് നിൽക്കുന്ന ചുണ്ടുകളിൽ മനുവിന്റെ അധരം അമർന്നു, പെട്ടെന്ന് തന്നെ അവൻ അത് പിൻവലിക്കുകയും ചെയ്തു, ഒരു മനോഹരമായ ചുടുചുംബനം. ചിരിച്ചുകൊണ്ട് അവളുടെ മുടി ഇഴകളെ തലോടിക്കൊണ്ട് മനു പറഞ്ഞു

Updated: October 8, 2026 — 11:49 pm

Leave a Reply

Your email address will not be published. Required fields are marked *