ബിഗ് ടിക്കറ്റ് – 2 4അടിപൊളി  

” അല്ല മോളെ നിനക്ക് ചായയോ? അല്ലെങ്കിൽ അന്നത്തെ പോലെ പാലും വെള്ളം മതിയോ, ?!_” ശ്രീദേവിയുടെ ഇഷ്ടം അറിയാവുന്നതുപോലെ അങ്ങേര് ചോദിച്ചു

“ചായ മതി കുറച്ച് ലൈറ്റ് ആയിട്ട് മതി, _” ശ്രീദേവി മറുപടി നൽകി.

“നിനക്കോ ,_” മനുവിനെ നോക്കി അശോകേട്ടൻ ചോദിച്ചു

‘” എനിക്ക് മീഡിയം സ്ട്രോങ്ങ് ആയിക്കോട്ടെ _”

“ആയിക്കോട്ടെ, _” മക്കൾക്ക് എന്താന്ന് വെച്ചാൽ അവിടെ നിന്നും എടുത്തു കഴിച്ചോളൂ, _” ചില്ല് കൂടിനെ കാണിച്ച് അശോകേട്ടൻ പറഞ്ഞു,

ഒരു പഴയ വീടിൻറെ സൈഡ് ഭാഗമാണ് ഈ ചായക്കടയായി അങ്ങേര് ഉപയോഗിക്കുന്നത്, (അശോകേട്ടനും വൈഫും ഇടുക്കിയിൽ നിന്നും വന്ന് കൂടിയവരാണ്, റോഡിൽ നിന്നും താഴേക്ക് ഈ കാണുന്ന തോട്ടം മുഴുവൻ ഇദ്ദേഹത്തിൻറെതാണ്, നമ്മൾ ഇറങ്ങി വന്ന ആ വഴിയുടെ സൈഡിലൂടെ മുകളിൽ മലയിൽ നിന്നും ഒഴികെ വരുന്ന

ഒരു നീർച്ചാൽ ഉണ്ട്, ആ നീർച്ചലിനോട് ചേർന്ന് നിരന്നു കിടക്കുന്ന പാറക്കല്ലിന്റെ മുകളിലായി ഇരുമ്പു കൊണ്ട് നിർമ്മിച്ച മേശകളും ഇരിപ്പിടങ്ങളും ആണുള്ളത്, നമ്മൾ ചായ കുടിക്കാൻ ഇരിക്കുന്ന ചില സമയത്ത് വെള്ളം ഓവർഫ്ലോ വരുമ്പോൾ നമ്മുടെ കാലിലേക്ക് ഒഴുകിയെത്തും, വല്ലാത്തൊരു അനുഭൂതിയാണ് ആ സമയത്ത് നമ്മളിൽ വന്ന ചേരുക, പാറക്കെട്ടിലൂടെ താഴേക്ക് കുതിക്കുന്ന വെള്ളത്തിൽ നിന്നും ഉയർന്നുവരുന്ന ബാഷ്പ കണങ്ങളെ തലോടിവരുന്ന തേൻതെന്നൽ അവിടുത്തെ ഒരു പ്രത്യേകതയാണ്, താഴേക്ക് ജാതിക്കയും കാപ്പിത്തോട്ടവും കൈതച്ചക്ക തോട്ടവും നിറഞ്ഞ മനോഹരമായ വ്യൂ ആണ്, താഴത്തെ തോട്ടം രാത്രി സമയങ്ങളിൽ കാണാൻ പച്ച കളറിലുള്ള ഒരുതരം വലിയ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്, ഈ ഇരിപ്പിടത്തിന്റെ ഇടയ്ക്കിടക്കായി ക്രിസ്മസ് ട്രീകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്, നിങ്ങളെ നാട്ടിൽ അതിനെന്താ പറയുക എന്നെനിക്കറിയില്ല, അതിന്റെ എല്ലാം കീഴിലായി ഓരോ ടേബിളും ഉണ്ട്, കമിതാക്കൾ എല്ലാം അവിടെവിടങ്ങളിലായി മാറിയിരുന്നാണ് ഉല്ലാസം കണ്ടെത്തുന്നത്, ഇങ്ങേര് കോളേജിൽ പോയി പഠിച്ചിരുന്നെങ്കിൽ വലിയ എഞ്ചിനീയർ ആയേനെ, എന്ന് പലപ്പോഴും തോന്നി പോയിട്ടുണ്ട്, അത്രക്ക് മനോഹരമായയാണ് അങ്ങേര് ഇതെല്ലാം സെറ്റ് ചെയ്തത്, അശോകേട്ടന് രണ്ടുകുട്ടികളായിരുന്നു ഉണ്ടായിരുന്നത്, എൻറെ പ്രായമുണ്ടായിരുന്ന ഒരു മോനും പിന്നെ ഒരു മോളും, അവര് രണ്ടുപേരും ഒരു ആക്സിഡന്റിൽ മരിച്ചു പോയതാണ്, കോളേജിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു അത് സംഭവിച്ചത്, അതിൽ മരവിച്ചു പോയ അങ്ങേർക്കും ഭാര്യക്കും ഒരു മാറ്റം വേണമെന്ന് ചിന്തിച്ചാണ് ഇങ്ങേര് ഈ കട വെച്ച് ഇങ്ങനെ ഒരു സെറ്റപ്പ് ഇവിടെ ഉണ്ടാക്കിയെടുത്തത്, ഇപ്പൊ അങ്ങേർക്ക് ഒരുപാട് കുട്ടികൾ ഉണ്ടെന്നാണ് പറഞ്ഞാണ് ഇടയ്ക്കിടെ അങ്ങേര് ആശ്വാസം കണ്ടെത്തുന്നത്. ശ്രീദേവി പറഞ്ഞു,

“എനിക്കൊന്നും വേണ്ട ,നിനക്ക് വല്ലതും വേണമെങ്കിൽ നീ എടുത്തോ, _”

“മോളെ …നല്ലതാ ഒരു പഴംപൊരി ,കഴിച്ചോ ഇവിടെ ഉണ്ടാക്കിയത് അല്ലേ,_” ഉള്ളിൽ നിന്നും അശോകേട്ടൻ വിളിച്ചുപറഞ്ഞു,

“ആ എടുക്കാം അശോക് ഏട്ടാ, ഇവിടെ ടോയ്ലറ്റ് എവിടെയാ, ?!” _ചേച്ചി അശോകേട്ടന്റെ അടുത്തേക്ക് നിന്ന് ചോദിച്ചു,

“എടാ മോനെ ..ഒന്ന് കാണിച്ചു കൊടുത്തേ, നിനക്ക് അവനോട് ചോദിച്ചാൽ പോരെ അവരൊക്കെ ഇവിടെ സ്ഥിരം വരുന്നവരല്ലേ , തെന്നി വീഴാതെ നോക്കണം കേട്ടോ,_” മനുവിനെ നോക്കി അശോകേട്ടൻ ശ്രീദേവിയോട് പറഞ്ഞു,

ആ പാറയുടെ സൈഡിലൂടെ കുറച്ചു മാറിയാണ് ടോയ്ലറ്റ് സെറ്റ് ആക്കി വെച്ചത്, അതും പാറയിൽ സ്റ്റെപ്പ് പോലെ അശോകേട്ടൻ തന്നെ ചെത്തി ഉണ്ടാക്കിയതാണ്, ഇരുമ്പ് കമ്പികൾ കൊണ്ട് സൈഡ് പിടിക്കാൻ പാകത്തിൽ ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കിലും, വെള്ളം ഒലിച്ചു പോകുന്ന പാറ ആയതുകൊണ്ട് ചിലപ്പോൾ തെന്നാനിടയുണ്ട്,

” ഇതെന്തേ എന്നോട് ചോദിക്കാഞ്ഞേ,”മനു സംശയത്തോടെ ചോദിച്ചു

“അല്ല ഞാൻ കരുതി നിനക്കറിയില്ല എന്ന്,_” ആ ചുവന്ന നാവു കടിച്ചുകൊണ്ട് ശ്രീദേവി അവനെ നോക്കി കണ്ണിരുക്കി കൊണ്ട് പറഞ്ഞു,

Updated: October 8, 2026 — 11:49 pm

Leave a Reply

Your email address will not be published. Required fields are marked *