” ഡാ വേഗം വാ ,ഞാൻ പോട്ടെ, മനു ജിത്തു നോട് പറഞ്ഞു,
” ശരിയെനാൽ”, മനു കാർ പുറകോട്ട് എടുത്തു, ജിത്ത് കാറിനൊപ്പം നടന്നു “അളിയാ സോറി ട്ടോ, ” അവൻ ആത്മാർത്ഥമായി സോറി പറഞ്ഞതാണ്, പക്ഷേ അവർക്കിടയിൽ അങ്ങനെയൊരു സോറിയുടെ ആവശ്യമില്ല എന്നവർ പണ്ടേ പറഞ്ഞതാണ്,
“എൻറെ മൈരിലെ സോറി എനിക്ക് വേണ്ട, എൻറെ ഷർട്ട് നല്ലോണം അലക്കി നല്ല
അത്തർ അടിച്ച് ആ മണം പോക്കീട്ട് കൊണ്ട് തന്നോളണം”_, മനു ഗൗരവത്തിൽ പറഞ്ഞു. പിന്നെ രണ്ടുപേരും പരസ്പരം ഒന്ന് നോക്കി, പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു രണ്ടു പേരും കൂടെ,
” ഹഹഹ ”
” എടാ അവന്മാരുടെ ഒക്കെ വല്ല വിവരവുമുണ്ടോ, ഞാൻ ഇന്നലെ പിന്നെ അങ്ങോട്ട് പോയില്ല, _” മനു ഉള്ള സത്യം അവനോട് പറഞ്ഞു,
“സത്യം പറഞ്ഞാൽ ഞാൻ സാധനം വാങ്ങാൻ പോയപ്പോൾ അവിടെ കേറി നോക്കി, കുറെ വാളു വച്ച് അവശിഷ്ടങ്ങൾ അല്ലാതെ അവന്മാർ ഒന്നും അവിടെ ഒന്നുമില്ല, എല്ലാം എണീറ്റ് പോയിട്ടുണ്ടാവും,_” ജിത്തു അവൻ പോയി നോക്കിയ കാര്യം ആരും കേൾക്കാതെ അവനോട് പറഞ്ഞു,
” അതെ, എടാ ഞാൻ പോട്ടെ,,, ഞങ്ങള് വരുന്ന വഴിക്ക് അശോകേട്ടനെ കണ്ട് കടയിൽ കയറി ഒരു ചായ കുടിച്ചാണ് വരുന്നതു, അങ്ങേരുടെ തള്ള് കേട്ട് വൈകി, ഞാനിതൊന്ന് പെട്ടെന്ന് കൊണ്ടു കൊടുക്കട്ടെ, അല്ലെങ്കിൽ അവളെന്നെ കൊല്ലും, അമ്മോന്റെ രണ്ട് മിസ്കോൾ വന്നു കിടപ്പുണ്ട് പോയി നോക്കട്ടെ, നീ അവന്മാരൊക്കെ സെറ്റാക്കി അങ്ങോട്ടേക്ക് വായോ, _”മനു അതിന്റെ ഇടക്ക് കൂടെ അവിടെ പോയ കാര്യവും അവനെ ബോധിപ്പിച്ചു.
“ആണോ നിങ്ങൾ അവിടെ കയറിയർന്നോ ?! കുറെ ആയി അങ്ങോട്ട് പോയിട്ട്, അത് വിട്, നീ വിട്ടോ,ഞാൻ വന്നോളാം, എല്ലാത്തിനെയും ഒന്ന് വിളിച്ചു നോക്കട്ടെ, _”
” ചേച്ചിയും അമ്മയും എപ്പോഴാ വരുന്നേ,?!_” മനു റിവേഴ്സ് എടുക്കുന്ന കൂട്ടത്തിൽ അവനോട് വീണ്ടും ചോദിച്ചു,
” അവര് കുറച്ച് കഴിഞ്ഞ് തിരക്ക് കുറഞ്ഞിട്ട് വന്നാൽ പോരേ, ഞാൻ ഇടക്ക്
വന്ന് കൂട്ടി കൊള്ളാം,_”
” ഡാ കാർ എടുത്തോ? ചാവി ഞാൻ അവിടെ തന്നെ വെച്ചോളാം, അല്ലേ നീ എന്നോട് ചോദിക്ക്, ആ പറമ്പിലാണ് വെക്കുന്നതെങ്കിൽ ഞാൻ ലോക്ക് ചെയ്യും വീട്ടിൽ ആണെങ്കിൽ അവിടെ തന്നെ ഉണ്ടാകും_”, ജിത്തുവിനോട് അങ്ങനെ പറയുന്നു ഉണ്ടായിരുന്നെങ്കിലും ശ്രീദേവിയോടുള്ള ഒരുതരം കരുതലായിരുന്നു അവൻറെ മനസ്സിൽ നിന്നും പുറത്തേക്ക് വന്നത്.
” ആടാ ,,നീ വിട്ടോ അതൊക്കെ പിന്നെ നോക്കിയാൽ പോരെ, _”
” നിൻറെ കാർ കിട്ടിയില്ലേ,_”മനു വീണ്ടും ചോദിച്ചു
” ഡാ ഒന്ന് പോയെ ,നിനക്കിത് കൊണ്ട് കൊടുക്കണ്ടേ, _” അവൻ പോകാതെ ഓരോന്ന് ചോദിച്ചിരുന്നപ്പോൾ ജിത്തു അവനെ നോക്കി വിളിച്ചുപറഞ്ഞു,
” അള്ളോ ,,, ഞാൻ അത് മറന്നു ,ഞാൻ വിട്ടു, ജിത്ത് അത് കേട്ട് ചിരിച്ചു,മനുവിന്റെ ക്രെറ്റ ഒന്നിരമ്പി കൊണ്ട് പുറകോട്ട് നീങ്ങി, ആ തൂണിൽ ചാരി ശ്രീദേവി നിൽക്കുന്നുണ്ടായിരുന്നു, ജിത്തു അവളോട് എന്തോ ചോദിച്ചു കൊണ്ട് അങ്ങോട്ട് നടന്നു പോകുന്നു, പെട്ടെന്ന് പുറകിൽ നിന്നും ഒരു ഹോൺ ശബ്ദം കേട്ട് മനു ബ്രേക്കിൽ പെട്ടെന്ന് ചവിട്ടി, അവരെ രണ്ടുപേരും ഒരേ പോലെ തിരിഞ്ഞുനോക്കി, ഒരു ബൈക്ക് പുറകിൽ കൂടെ കടന്നു പോയതായിരുന്നു, ഞാൻ ലൈറ്റ് കൊണ്ട് “ഒന്നുമില്ല ” എന്ന് കാണിച്ച് പെട്ടെന്ന് തന്നെ റിവേഴ്സ് എടുത്ത് കാറ് നേരെയാക്കിയതിനു ശേഷം കാറിരമ്പിച്ചുകൊണ്ട് മുന്നോട്ട് പാഞ്ഞു,
**** ****** ******* ****** ******* ******** ******
ഇതേസമയം ജിത്ത് ശ്രീദേവി ചേച്ചിയോട് സോറി ചോദിക്കുകയായിരുന്നു,
” ചേച്ചി ഇന്നലെ കുറച്ച് അധികമായി പോയി സോറി,” എന്തോ
ആലോചിച്ചുകൊണ്ടിരുന്ന ശ്രീദേവി പെട്ടെന്ന് ബോധത്തിലേക്ക് വന്നപ്പോ ഇതാണ് കേൾക്കുന്നത്,
” നിനക്ക് ഞാൻ വെച്ചിട്ടുണ്ട്, അവൾ ഇവിടെ ഇല്ലാത്തത് കൊണ്ടല്ലേടാ നീ ഇങ്ങനെ കാണിച്ചു കൂട്ടുന്നത്, അവൾ ഉള്ളപ്പോൾ ഇങ്ങനെയൊന്നുമില്ല അപ്പൊ എന്നെയും അമ്മയെയും നിനക്ക് ഒരു വിലയും ഇല്ലേ ?!” , ശ്രീദേവി ചവിട്ടിത്തുള്ളി അകത്തേക്ക് പോയി,
