ബിഗ് ടിക്കറ്റ് – 2 4അടിപൊളി  

” അങ്ങനെയല്ല ചേച്ചി അവൻ കൊണ്ടുവന്നത് ആണ്, മനു,!!! അതിൻറെ സന്തോഷത്തിൽ കുടിച്ചതാ, ”

“ആഹാ!!!! അവൻ കൊണ്ടുവന്നതാണോ? എന്നിട്ട് അവൻ കുടിച്ചില്ലല്ലോ, അവനാ ഇന്നലെ കഷ്ടപ്പെട്ട നിന്നെ ഇവിടെ എത്തിച്ചത്, അവൻറെ ഷർട്ടിലേക്ക് നീ ഛർദ്ദിക്കുകയും ചെയ്തു,_” ശ്രീദേവി മനുവിനു വേണ്ടി വാദിക്കുന്നത് പോലെ സംസാരിച്ചു, അവൾ അറിയാതെയാണ് അവനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നത്. ഉള്ളിലെ അവനോടുള്ള ഇഷ്ടം അവളറിയാതെ വന്നു കൊണ്ടിരിക്കുകയാണ്.

“സോറി ചേച്ചി, സത്യമായും എനിക്ക് ഒന്നും ഓർമ്മയില്ല,_” ജിത്തു തീർത്തു പറഞ്ഞു,

” മനുവിനെ ഞാൻ കാണട്ടെ, അവനാണ് ഇത് നിങ്ങൾക്ക് കൊണ്ട് തന്നതല്ലേ, _” അവൾക്ക് മനു ചെയ്യുന്ന ഒരു ചെറിയ തെറ്റ് പോലും സഹിക്കാത്ത പോലെ ആയി അവളുടെ സംസാരം.

” പൊന്നു ചേച്ചി … അവനെ ഒന്നും പറയല്ലേ, അവൻറെ കാലു പിടിച്ചിട്ടാണ് അവൻ കൊണ്ടുവന്നത്, _” ജിത്തു കൂട്ടുകാരനെ രക്ഷിക്കാൻ അവളുടെ കാലു പിടിക്കാൻ തയ്യാറായി,

“എനിക്കറിയാം അവൻ നല്ല കുട്ടിയാ. അവൻ കുടിക്കത്ത് ഒന്നുമില്ല, “” _ഇതു പറഞ്ഞപ്പോൾ ശ്രീദേവിയുടെ ഉള്ളിൽ ഒരു കോരിത്തരിപ്പുണ്ടായി, അവനെപ്പറ്റി നല്ലത് പറയുമ്പോൾ എനിക്ക് എന്താണ് സംഭവിക്കുന്നത് ശ്രീദേവി ഓർത്തു, അത് പുറത്ത് കാണിക്കാതെ ശ്രീദേവി അവനോട് പറഞ്ഞു

“ഞാൻ അവൻറെ ഷർട്ട് അലക്കി വെച്ചിട്ടുണ്ട് ,നീ അതെടുത്ത് വാഷിംഗ് മെഷീനിൽ ഇട്ട് ഒന്നുകൂടെ അലക്ക്, എന്നിട്ട് അവനെ കൊണ്ട് കൊടുക്കാണം കേട്ടോ!! ചേച്ചി അവൻറെ മേൽ ചട്ടം കെട്ടി.

” _അതൊക്കെ ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്, ചേച്ചിയുടെ ലിസ്റ്റ്ൽ പെർഫെക്റ്റ് ആയിട്ടുള്ളത് അവൻ മാത്രമല്ലേ ഉള്ളൂ, ജിത്തു മനുവിനെ ചേച്ചി കൂടുതൽ സപ്പോർട്ട് ചെയ്യുന്നതുപോലെ തോന്നിയതുകൊണ്ട് നിരാശ പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.

“അതേടാ നിങ്ങളൊക്കെ കള്ളും കുടിച്ച് നടന്നോ, എനിക്ക് നീ അവനെ പോലെ കുടിക്കാതിരിക്കുന്നതാണ് ഇഷ്ടം, എന്തിനാ മോനെ കുടിച്ച ശരീരം നശിപ്പിക്കുന്നത്, അവൾ സ്നേഹത്തോടെ അനിയൻ്റെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു,

” ഇല്ല ചേച്ചി ഇനി ഇതുപോലെ കുടിക്കില്ല, അവൻറെ മറുപടി കേട്ട് തോളിൽ ഒരു അടി കൊടുത്തുകൊണ്ട് അവൾ തിരിഞ്ഞു നടന്നു നടക്കുന്നതിന്റെ ഒപ്പം തിരിഞ്ഞു നോക്കി അവനോട് പറഞ്ഞു

” നീയൊക്കെ കുടിച്ച് ചാകും, എന്തേലും ആയിക്കോ എനിക്കെന്താ, ” അവൾക്ക് അവൻ ഇനി കുടിക്കില്ല എന്നുള്ള കാര്യം മാത്രം കേട്ടാൽ മതിയായിരുന്നു, പക്ഷേ അവൻ പറഞ്ഞത് ഇനി ഇത്ര കുടിക്കില്ല എന്നാണ്, ഇത്രയും കുടിക്കില്ലെങ്കിലും കള്ളുകുടിക്കും എന്ന് ജിത്ത് തീർത്തു പറഞ്ഞതാണ്, അതാണ് ശ്രീദേവിയെ പ്രകോപിപ്പിച്ചത്.

പുറകിൽ നിന്നും ജിത്തു ചിരിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു

“ചേച്ചി കുട്ടി സോറി _”

അവൾ അവിടെ നിന്ന് തിരിഞ്ഞ് അവരോട് പറഞ്ഞു

“നിൻറെ അമ്മയോട് പോയി പറ,_” അതു പറഞ്ഞ് തിരിഞ്ഞപ്പോൾ തൊട്ടു മുൻപിൽ അമ്മ നിൽക്കുന്നു, നാവു കടിച്ചു അബദ്ധം പറ്റിയത് പോലെ ശ്രീദേവി കൈ കുടഞ്ഞു, അമ്മ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ

അവൾ തൊട്ടടുത്തുള്ള തൻറെ റൂമിലേക്ക് കയറി വാതിൽ അടച്ചു, ചട്ടകവും കയ്യിൽ പിടിച്ച് നിൽക്കുന്ന അമ്മയുടെ മുന്നിൽ നിന്നും ജിത്തു പെട്ടു, പക്ഷേ സൈഡിൽ കണ്ട സ്റ്റെയർകേറി അവൻ മുകളിലോട്ടു ഓടി, “ഈ കുട്ടികളുടെ ഒരു കാര്യം” എന്നും പറഞ്ഞ്അമ്മ ഒരു ചെറുപുഞ്ചിരിയോടെ തിരികെ കിച്ചണിലേക്ക് നടന്നു.

******** ********** *********** ********** *****

രണ്ടുമിനിറ്റ് കൊണ്ട് മനു കല്യാണവീട് എത്തി, 9 മണിയോടടുത്തിരുന്നു സമയം, മുല്ലയുമെടുത്ത് മനു വീട്ടിലേക്ക് നടന്നു, കുറേ ആളുകൾ എന്തൊക്കെയോ പറയുന്നുണ്ട്, എല്ലാവരോടും” ഇപ്പം വരാം” എന്ന് പറഞ്ഞ് അവൻ ആ മുല്ലപ്പൂ ഹന്നയുടെ കൈകളിൽ എത്തിക്കാൻ ധൃതിപ്പെട്ട് നടന്നു, അവളുടെ റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഡോർ അടഞ്ഞു കിടക്കുന്നു, അവൻ പതിയെ വാതിലിൽ മുട്ടി, അവളുടെ ഏതോ കൂട്ടുകാരി വന്നു വാതിൽ തുറന്നു, രാവിലെ കണ്ട ആ ഹന്ന ആയിരുന്നില്ല ഇപ്പോൾ എൻറെ മുന്നിൽ നിൽക്കുന്നത് എന്ന് മനുവിന് തോന്നിപ്പോയി, അത്ര മനോഹരമായി അവളെ മേക്കപ്പ് ചെയ്തെടുത്തിരുന്നു, കണ്ണു മിഴിച്ച് അവളെ നോക്കിക്കൊണ്ടിരുന്ന എന്നോട്

Updated: October 8, 2026 — 11:49 pm

Leave a Reply

Your email address will not be published. Required fields are marked *