ബിഗ് ടിക്കറ്റ് – 2 5അടിപൊളി  

“അപ്പം പൊന്നെ !!! കാണാം, കാണണം, കുറച്ച് തിരക്കുണ്ട്, അമ്മോൻ അവിടെ കാത്തിരിക്കുക ആണ് _”!!

“എനിക്കും കാണണം, _” അവളിൽ നിന്നും ഒരു വല്ലാത്ത വാക്കാണ് പുറത്തേക്ക് വന്നത്, അവൻറെ കണ്ണിലേക്ക് നോക്കി അവൾ പറഞ്ഞത്. മനുവിലും അതൊരുതരം തരിപ്പാണ് ഉടലെടുത്തത്, ഒരുതരം തരിപ്പ് അവൻറെ ശരീരത്തെ മൊത്തം ബാധിക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന്

അമ്മോന്റെ കാര്യം ഓർമ്മ വന്നത്, പുറകിലേക്ക് കൈ എത്തിച്ചു നേരത്തെ എക്സ്ട്രാ മേടിച്ച ആ മുല്ലപ്പൂ അവൾക്ക് നൽകിക്കൊണ്ട് മനു പറഞ്ഞു ,

” ഞാൻ നിനക്ക് വേണ്ടി മേടിച്ചതാ,_” അവളുടെ കണ്ണിൽ ഒരു തിളക്കം കണ്ടു, അവൾ ഒരുതരം ഉന്മാദത്തിലേക്ക് വീണുപോയോ എന്നൊരു സംശയം മനുവിൽ ഉണ്ടായി, കാരണം അവളുടെ വാക്കുകളും പ്രവർത്തികളും അങ്ങനെയായിരുന്നു.

“ഈ ഡ്രസ്സ് നല്ല രസമുണ്ട് ,മുല്ലപ്പൂ കൂടെ ഉണ്ടെങ്കിൽ പൊളിക്കും, _” മനു അവളെ ഒന്ന് പുകഴ്ത്തി. സത്യത്തിലും നല്ല ഭംഗിയുണ്ടായിരുന്നു വെളുത്ത സുന്ദരിയായ നൂറ ചുവന്ന എംബ്രോടെറി വർക്കുകൾ ചെയ്ത ആ ചുരിദാർ ഇട്ടപ്പോൾ, പുകഴ്ത്തൽ കേട്ട് പുഞ്ചിരിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞ നൂറ തിരികെ സീറ്റിലേക്ക് തന്നെ അമർന്നിരുന്ന് പറഞ്ഞു,

“ഡാ ഞാൻ ഒരു കാര്യം പറയട്ടെ, ഒരുപാട് കാലത്തിനു ശേഷം ഇന്നലെ ഞാൻ നന്നായി ഉറങ്ങി, എനിക്ക് ഇനിയും ഇങ്ങനെ ഉറങ്ങണം,”” നൂറ ശ്വാസം ഒന്ന് വലിച്ചു വിട്ടു, എന്നിട്ട് തുടർന്നു

” പിന്നെ ഒരു കാര്യം കൂടി ഉണ്ട്, എനിക്ക് രണ്ടു മക്കളുണ്ട്, _”അവൾ ഒന്നു പറഞ്ഞു വീണ്ടും നിർത്തി, മനു കണ്ണു മിഴിച്ച് അവളെ നോക്കി, അതുകൊണ്ട് നൂറ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

” നീ പേടിക്കണ്ട !!! എന്നെ കെട്ടാൻ ഒന്നുമല്ല പറയുന്നത്, നിന്നെ കെട്ടാൻ ഇഷ്ടമില്ലാത്തതുകൊണ്ട് അല്ല, എൻറെ ഈ ബാധ്യതകളെ നിൻറെ തലയിൽ വച്ച കെട്ടാൻ എനിക്കിഷ്ടമില്ല, അവൾ വീണ്ടും ശ്വാസം എടുത്തു കൊണ്ട് തുടർന്നു

“എൻറെ പൊന്നു മനു … എനിക്കൊരു ജോലി റെഡിയാക്കി തരണം,! അവിടെ

ഖത്തറിൽ, നീ ഖത്തറിൽ അല്ലേ, ?!_” അവൾ പറഞ്ഞവസാനിപ്പിച്ചു, അതുകേട്ടതും മനു ദീർഘ ശ്വാസമെടുത്ത് വിട്ടു, എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

“അത് അടിപൊളി ഐഡിയ ആയല്ലോടി, അപ്പൊ പിന്നെ എന്നും തളർന്ന് കിടന്നുറങ്ങാം, _” ഇതും പറഞ്ഞു രണ്ടുപേരും പൊട്ടിച്ചിരിച്ചു,

മനു അവളുടെ തലയിൽ കൈ വച്ച്

“ഇത് ഞാൻ നിനക്ക് ഉറപ്പു തരുന്നു, ഞാനിവിടെ നിന്നു പോയാൽ പെട്ടെന്ന് തന്നെ നിന്നെ കൊണ്ടുപോകാം_” പണ്ടത്തെ സിനിമയിൽ എന്നപോലെ മനു അവൾക്ക് ഉറപ്പു നൽകി,

“പക്ഷേ ഞാനാണ് നിന്നെ കൊണ്ടുപോകുന്നത് എന്ന് ആരും അറിയണ്ട, ആ ഒരു രീതിയിൽ നമുക്ക് കാര്യങ്ങൾ നീക്കം, പിന്നെ എനിക്കൊരു പ്ലാൻ ഉണ്ട്, നിന്നെ കണ്ടു ഉണ്ടായ പ്ലാൻ അല്ല, പക്ഷേ എനിക്ക് അവിടെ വിശ്വസിക്കാൻ പറ്റുന്ന ഒരാളെ വേണമായിരുന്നു, നമുക്ക് ശരിയാക്കാം” , മനു എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവളോട് പറഞ്ഞുവച്ചു,.

” എന്നാൽ ഞാൻ പോട്ടെ , കാണാൻ കെട്ടോ, _” മനു തല അവളുടെ തലയിൽ മുട്ടിച്ച് കൊണ്ട് പറഞ്ഞു.

“കാണണം _”!!!! അവളും ചിരിച്ചുകൊണ്ട് പറഞ്ഞു,

” പിന്നല്ലാതെ, കണ്ടിരിക്കും!!! പിന്നെ ഇന്നലെ ഞാൻ ഒന്നും കണ്ടില്ല, _” മനു അവളുടെ നെഞ്ചിലേക്കും ശരീരത്തിലേക്കും കണ്ണുകൾ കൊണ്ട് ഉഴിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

” പോടാ തെണ്ടീ, _”!!! അവൻറെ തുടയിൽ ചെറുതായി ഒന്ന് അടിച്ച് അവള് ഡോർ തുറന്നു പുറത്തിറങ്ങുമ്പോൾ നുണക്കുയി കവിളുകൾ കാണിച്ച് ചിരിച്ചുകൊണ്ടു പറഞ്ഞു.

ഡോർ തുറന്നു പുറത്തിറങ്ങിയത് നേരെ ജസ്നയുടെ മുന്നിലേക്ക് ആണ്, ആക്ടീവ അവിടെ സ്റ്റാൻഡ് ആക്കി തിരിയുമ്പോഴാണ് ജെസ്ന

നൂറാനേ കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടത്, കാറിൽ ഇരിക്കുന്ന മനുവും പുറത്തിറങ്ങിയ നൂറയും ഒരുപോലെ ഞെട്ടി, ഇവരെ രണ്ടുപേരെയും കണ്ട ജിസ്നയും വാ പൊളിച്ച് നിന്നു……

തുടരും…..

Updated: October 8, 2026 — 11:49 pm

Leave a Reply

Your email address will not be published. Required fields are marked *