തമ്പുരാട്ടി – 6 44

ഉറങ്ങി തുടങ്ങിയ വാവയെ ഏട്ടത്തിയുടെ കയ്യിലേക്ക് കൊടുക്കാൻ ഞാൻ കാറിന്റെ ഡോർ തുറന്നു.കൂടെ ഇത്രേം ഉപദ്രവിച്ചതിന് വേദനിപ്പിച്ചതിന്, ഞാൻ ഇനിയൊന്നും സംഭവിക്കില്ലാന്ന് ഉറപ്പ് കൊടുത്തിട്ടും വാക്കെനിക്ക് പാലിക്കാൻ കഴിയാത്തതിന്, എല്ലാം കൂടെ ഒരു സോറി എങ്കിലും പറയണ്ടേ? ഏട്ടത്തിയെ ഫേസ് ഉള്ളിൽ ധൈര്യം നിറച്ചു ഞാൻ ആ മുഖത്തേക്ക് നോക്കി.കരയിന്നൊന്നുമില്ല ഏട്ടത്തി.മരവിച്ച ഇരുത്തം മാത്രമാണ്.

“ഏട്ടത്തി.. .?” മടിയോടെ ഞാൻ വിളിച്ചു.തളർത്തുന്ന വാടിയ കണ്ണുകൾ ഏട്ടത്തി ഉയർത്തി എന്നെ നോക്കി. വാവയെ മടിയിൽ വെച്ചു കൊടുത്ത് കൈ വലിച്ചപ്പോ ഏട്ടത്തി എന്റെ കൈയ്യിൽ മെല്ലെ പിടിച്ചു.

“എന്നെയെവിടേലും ബസ് കിട്ടണടത്ത് ഇറക്കിയേച്ച മതി…ഞാൻ പൊക്കോളാം ..” തുറന്ന ഡോറും പിടിച്ചു കാറുനുള്ളിലേക്ക് നോക്കുന്ന എന്റെ ചങ്കൊന്നിടിച്ചു.കരച്ചിൽ വന്നുപോയി. നാക്കിനും തോണ്ടക്കും ആരോ പിടിച്ചുവെച്ച വേദന. വീട്ടിലേക്ക് എന്തായാലും വരണമെന്ന് അനുഷേച്ചി പറഞ്ഞതല്ലേ ഏട്ടത്തിയോട്.?എന്നിട്ടിപ്പോ?

“ഞാൻ കാരണം നീയമ്മയുമായി പ്രശ്നത്തിനൊന്നും നിക്കല്ലേ? ..” ഏട്ടത്തിയുടെ നോട്ടം ഒരു അപേക്ഷ പോലെ നീണ്ടു.

“ഇറക്കി തരൊക്കെ ചെയ്യാം…എന്നിട്ട് ഏട്ടത്തി എങ്ങട്ടാ പോവാ…?” എന്റെ വാക്കുകൾ ഇടറിയിരുന്നു . ആ കണ്ണുകൾ താഴ്ന്നു.

“അത്…ഞാൻ. ..”ഉത്തരം കിട്ടാതെ ഏട്ടത്തിയുടെ ചുണ്ടുകൾ വിറച്ചു. പാവത്തിനെ വെറുതെ വിഷമിപ്പിക്കാൻ നിന്നില്ല. തൂവൽ കൊണ്ട് പോലും മുറിയുന്ന മനസാണ് ഏട്ടത്തിക്ക്. ഏട്ടത്തിയുടെ കൈ വാങ്ങി ,എന്റെ രണ്ടു കൈ കൊണ്ടും ഞാൻ അമർത്തി പിടിച്ചു. നിറഞ്ഞൊലിക്കാനായ എന്റെ കണ്ണുഞാൻ ഒരു കൈ കൊണ്ട് തുടച്ചു.

“ഏട്ടത്തി..ഒന്നും പറയണ്ട ..എനിക്കറിയ ഏട്ടത്തിക്കെന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ണ്ടാവുമെന്ന്. ഞാനിന്നലെ ഉറപ്പ് തന്നിട്ടും. ആരും എറക്കി വിടൂല്ലാന്ന് പറഞ്ഞിട്ടും. അവന്മാർ എറക്കി വിട്ടില്ലേ? എനിക്കറീല്ലായിരുന്നു ഇങ്ങനൊക്കെ ചെയ്യൂന്ന്. ഞാൻ കരുതിയില്ല അമ്മ എന്നോടുള്ള ദേഷ്യത്തിന്, ഏട്ടത്തിയോട് ചെയ്യുമെന്ന്.അതോണ്ട് പറ്റി പോയതാ…സോറി..ഞാൻ ഏട്ടത്തിയുടെ കാലു പിടിക്കാം….വേറെ എങ്ങോട്ടേലും പോണമെന്നു മാത്രം എന്നോട് പറയരുത്….! “ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഊർന്നു വീണു. ഞാൻ ഏട്ടത്തിയുടെ കാലുപിടിക്കാൻ നോക്കി . എന്റെ പൊട്ടിയൊഴുകുന്ന കണ്ണുനീരും കാലു പിടിക്കാൻ നീട്ടുന്ന കൈയും കണ്ട് ഏട്ടത്തി പേടിച്ചു പോയി. എന്റെ കൈ ആ കയ്യിൽ നിന്ന് വിട്ട് തരാതെ മുറുക്കെ പിടിച്ചു വേണ്ടാന്ന് തലയാട്ടി.

“വേണ്ടാ മോനേ. നീ ഇങ്ങനെ ഒന്നും ചെയ്യല്ലേ.. വിശ്വാസം ഇല്ലാഞ്ഞിട്ടല്ല.നിക്കി പറ്റണില്ല!.?.” ആ മുഖം സങ്കടം കൊണ്ട് കുമിഞ്ഞു കൂടി .ഈശ്വരാ എങ്ങനെ ഞാൻ ഏട്ടത്തിയെ പറഞ്ഞു മനസ്സിലാക്കും. നിറഞ്ഞ എന്റെ കണ്ണു ഞാൻ വീണ്ടും തുടച്ചു. എന്തയാലും വേണ്ടില്ല. ഏട്ടത്തിയെ എന്റെ കൂടെ കൂട്ടിയേ തീരു എന്ന വാശി എനിക്ക് വന്നു.

“ഏട്ടത്തി….കുറേ കഷ്ടപ്പെട്ടില്ലേ?കുറേ കാലം വെഷമിച്ചില്ലേ?ഒറ്റക്കായില്ലേ?ആരും കൂട്ടിനില്ലാതെ എത്ര കാലാ ആ റൂമിൽ നിന്നേ..ഹ്മ്മ്? ഏട്ടന്റെ കൂടെ വന്നതിന് ശേഷം ഏട്ടത്തി ഒരുപാട് കണ്ണീരുകുടിച്ചെന്ന് എനിക്കറിയാം.എന്റെ അമ്മയും ഒരുകാര്യവുമില്ലാതെ ഏട്ടത്തിയെ കരയിച്ചില്ലേ? ഹ്മ്മ്? .” ഏട്ടത്തിയുടെ കണ്ണു മെല്ലെനിറഞ്ഞൊഴുകി. ആ ചുണ്ട് വിറകൊണ്ടു.അത് കണ്ടപ്പോ എന്റെ അനുഷേച്ചി അന്ന് രാത്രി കരഞ്ഞു വന്നതുപോലെ തോന്നിപ്പോയി. ചങ്കത്ത് വേദന കൂടി “ഇനിയെല്ലാം മതി..

എല്ലാം കാലവും ഇങ്ങനെ വിഷമവും ,സങ്കടവും സഹിച്ച് നിന്നോള്ളാമെന്ന് നേർച്ച വല്ലോം എടുത്തിട്ടുണ്ടോ. ”ഏട്ടത്തിയുടെ കണ്ണ് ഞാൻ തുടച്ചു കൊടുത്തു ചോദിച്ചു. സങ്കടം നിറച്ച കുട്ടിയുടെ നോട്ടം പോലെ ഏട്ടത്തി എന്റെ ചോദ്യം കേട്ടു നിന്നു. “ ഇല്ലലോ? അപ്പോഴെന്റെ കൂടെ ഒന്ന് നിന്നാ മതി .ഏട്ടത്തിയെ കരയിക്കാൻ ഇനി ഞാൻ ആരെയും സമ്മതിക്കൂല. ഇനി ഏട്ടത്തി എങ്ങട്ടേലും പോവണം എന്ന് പറഞ്ഞാലും, ഞാൻ വിടാൻ പോവുന്നില്ല. ഞാൻ മാത്രോ…

Updated: February 3, 2026 — 8:00 am

3 Comments

Add a Comment
  1. Superb🥰

  2. Waiting for next part.!!!!!

Leave a Reply

Your email address will not be published. Required fields are marked *