തമ്പുരാട്ടി – 6 44

പണ്ട് താൻ കുറേ വേദനിപ്പിച്ച മനസാണ് കുഞ്ഞനുജന്റെ എന്നവൾ ഓർത്തു , ഇപ്പോഴിതാ അമ്മയും കൂടെ അവനെ ഇങ്ങനെ വേഷമിപ്പിക്കേം, ഭീഷണി പെടുത്തുകയും ചെയ്യുമ്പോ തന്റെ കുട്ടിക്ക് താങ്ങാനാവുമോ എന്നായിരുന്നു അവളുടെ ചേച്ചി മനസ്സിലെ ചിന്ത .അതുകൊണ്ട് തന്നെ അവന്റെ തീരുമാനം എന്താണേലും അതിനൊപ്പം നീക്കണമെന്ന് അനുഷ തീരുമാനിച്ചതാണ്.

ചന്ദ്രൻ വിളിച്ചു തമ്പുരാട്ടിയോട് എല്ലാം വിളമ്പിയിരുന്നു. ഫോണെടുത്ത തബുരാട്ടി ഒന്നും സംസാരിക്കാത്തത് കൊണ്ട് അമ്മയുടെ നീക്കമൊന്നും അനുഷ്‍ക്ക് മനസ്സിലായില്ല. പക്ഷെ ഫോൺ വിളി കഴിഞ്ഞ് സ്വന്തം മുറിയിലേക്ക് കേറിയ തമ്പുരാട്ടിയെ കണ്ടപ്പോ ,സംശയം തോന്നി പിന്നാലെ അനുഷ മെല്ലെ ചെന്നു.

പാതി ചാരിയ വാതിലിൽ കൂടെ അകത്തേക്ക് നോക്കിയ അനുഷക്ക് ,കണ്ടത് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി. അമ്മയുടെ കയ്യിലുള്ളത് അച്ഛന്റെയും അമ്മയുടെയും ഫോട്ടോ തന്നെയാണോന്ന് അവൾ ഒന്നുകൂടെ ഒളിഞ്ഞു നോക്കി. ഞെട്ടലോടെ അനുഷ അത് ശെരിയാണെന്ന് മനസ്സിലാക്കി. പൊടി പിടിച്ച,ഫ്രെയിം ചെയ്ത ഫോട്ടോയിലെ ,അച്ഛന്റെ മുഖത്തെ പൊടി തുടച്ചു നീക്കി ,അത് നോക്കി തമ്പുരാട്ടി ചിരിക്കുന്നത് കണ്ടപ്പോ അനുഷയുടെ മനസ്സിൽ സംശയങ്ങൾ വീണ്ടും മുളച്ചു പൊന്തി.

അച്ഛനെ അമ്മ കൊന്നതാണേൽ ,അത്രക്ക് വെറുപ്പ് അച്ഛനോട് അമ്മക്കുണ്ടായിരുന്നേൽ എന്തിനാണ് ഈ ഫോട്ടോ ഇത്രകാലം ഒളിപ്പിച്ചു വെച്ചത്? എന്തിനാണ് സ്നേഹത്തോടെ ആ ഫോട്ടോ എടുത്ത് നോക്കുന്നത്? ഇനി ശെരിക്കും അമ്മ തന്നെയല്ലേ അച്ഛനെ കൊന്നത്. അല്ലെങ്കിലോ? വിറകുപുരയിൽ നിന്ന് അന്ന് വരുന്ന അമ്മയുടെ രൂപം അവൾ ഓർത്തു പോയി. വയറിലെ മുറിവ്. കയ്യിൽ ചോര. അനുഷ്‍ക്ക് സംശയം മനസ്സിൽ ഉരുണ്ടു കേറി.

പെട്ടന്നാണ് സൈലന്റ് ചെയ്ത് വെച്ച അനുഷയുടെ ഫോണിൽ ആദിയുടെ കാൾ വരുന്നത്. എന്താ സഭവിച്ചേ എന്നുള്ള ആകാംഷ കൂടി,തമ്പുരാട്ടി കാണാതെ മുകളിൽ തന്റെ റൂമിലേക്ക് പോയി അനുഷ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.

“മോളെ..ഫാസിൽ വിളിച്ചിരുന്നോ?…” നസീമ മരുമകളോട് സ്വന്തം മകന്റെ കാര്യം ചോദിച്ചു. അടുക്കളിൽ രണ്ടാളും ഉച്ചക്കത്തേക്കുള്ള പാചകത്തിന്റെ തിരക്കിലായിരുന്നു.അടുപ്പിൽ അരി തിളയ്ക്കുന്ന ശബ്‌ദവും,ഹിബ അരിയുന്ന സവാളയുടെ മുറിയലും ,മൂളാനായി കാത്തു നിക്കുന്ന കുക്കറിന്റെ ഒച്ചയും മാത്രമായിരുന്നു ഇത്രനേരം അവർക്കിടയിൽ ഉണ്ടായിരുന്നത്.അതിനിടയിലാണ് നസീമയൊന്നു വാതുറന്നത് .

നേരിയ പുക പരന്ന,തണുപ്പുള്ള അടുക്കളിൽ കുളിച്ചു വൃത്തിയായി, മുടി ഉണക്കാൻ തോർത്തു കെട്ടി, നൈറ്റിയിട്ട് നിൽക്കുന്ന വെണ്ണ കട്ടി പോലെയുള്ള നസീമക്ക് വീണ്ടും തണുക്കുന്നുണ്ടായിരുന്നു. ഓടിന്റെ ഇടയിലൂടെ ,റൂമിൽ പരന്ന പുകക്കുള്ളിലൂടെ വരുന്ന വെളിച്ചം ,താത്തയുടെ കൈ തണ്ടയിൽ കുറച്ചു നേരം പതിഞ്ഞപ്പോ അവർക്ക് പൊള്ളണ പോലെ തോന്നി. ഒരാഴ്ചയിൽ കൂടുതലായി ഗൾഫിൽ നിന്ന് നാട്ടിലേക്ക് വന്ന കെട്ട്യോൻ ഇത് വരെ ഈ വീട്ടിലേക്ക് വരുകയോ,

തന്നെ ഒന്ന് കാണുക പോലും ചെയ്തില്ലലോ എന്നോർത്തപ്പോ നസീമയുടെ മനസ്സിൽ ഒരു വിങ്ങലുണ്ടായി.പിന്നെ ഇത്രകാലം ഇതും, ഇതിനേക്കാൾ അവഗണനയും അനുഭവിച്ചത് കൊണ്ട് അവർക്കത് താങ്ങാവുന്നതേയുള്ളു.സ്വന്തം ഭർത്താവും മകനും ഒരേ സ്ഥലത്താണ് ജോലി ചെയ്യുന്നത്. ഇനിയിപ്പോ രണ്ടാളും ഒരുമിച്ചാണോ നാട്ടിലേക്ക് വന്നത് എന്നറിയാനായിരുന്നു നസീമ ,ഹിബയോട് ഫാസിലിനെ പറ്റി ചോദിച്ചത്.

“ഇന്നലെ വിളിച്ചല്ലോ ..ന്തേ ഉമ്മ? ” ഹിബ തിരിഞ്ഞുനിന്ന് പണിചെയ്യുന്ന നസീമയോട് കള്ളം പറഞ്ഞു. ഫാസിൽ വിളിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു.വിളിക്കുന്നത് എന്തേലും കുനിഷ്ട് പറയണോ, ചീത്ത വിളിക്കാനോ മാത്രമാണ്. അതോണ്ട് അവൾ ഫോൺ എടുക്കലൊന്നുമില്ല.പിന്നെ തീരെ എടുക്കാതായാൽ ഫാസിലിന്റെ വൃത്തികെട്ട സ്വഭാവം പുറത്തു വരും. ഹിബയുടെ വയ്യാത്ത വാപ്പയെ വിളിച്ചു മകൾ ഫോൺ എടുക്കുന്നില്ലാന്ന് പറഞ്ഞ് കൊടുക്കും. വയ്യാത്ത ഉപ്പയെ വിഷമിപ്പിക്കണ്ട എന്ന് കരുതി അവൾ ഇടക്ക് എപ്പോഴേലും ഫോൺ എടുക്കലാണ്. എന്നാലും അമ്മായിയാമ്മയോട് കള്ളം പറയേണ്ടി വന്നല്ലോ എന്നോർത്തു ഹിബക്ക് വിഷമം തോന്നി.

Updated: February 3, 2026 — 8:00 am

3 Comments

Add a Comment
  1. Superb🥰

  2. Waiting for next part.!!!!!

Leave a Reply

Your email address will not be published. Required fields are marked *