ഏട്ടത്തിക്കുള്ള ഇന്നേഴ്സെല്ലാം മീനു എടുത്തു വന്നിരുന്നു. മൂന്നോ നാലോ സെറ്റ്.അപ്പോഴതാണ് ഏട്ടത്തി അവളെന്തൊക്കെയോ എടുക്കുന്നെന്ന് പറഞ്ഞത്. അളവും കാര്യങ്ങളും രഹസ്യമായി എന്നെ കേൾപ്പിക്കാതെ ഏട്ടത്തിയോട് ചോദിച്ചത് എന്നോടെങ്ങനെ പറയാനാണ്. എല്ലാം അനുഷേച്ചിയുടെ നിർദേശപ്രകാരമാണ് മീനു ചെയ്യുന്നത് .ചേച്ചിക്ക് ഏട്ടത്തിയുടെ ഈ ചെറിയ കാര്യത്തുനുപോലും ഇത്രേം ശ്രദ്ധയുണ്ടല്ലോ എന്നോർത്തപ്പോ എനിക്ക് അനുഷേച്ചിയോട് പഞ്ചാരമുട്ടായിയുടെ പോലുള്ള സ്നേഹം തോന്നി.
ഏട്ടത്തിയുടെ എല്ലാമായപ്പോ,ഡ്രസ്സ് എല്ലാം പാക്ക് ചെയ്തപ്പോ,ഉണർന്ന വാവയെയും കൊണ്ട് പെണ്ണുങ്ങൾ തിരിച്ചു വന്നു. ഞങ്ങളെ കണ്ട്, സ്വന്തം അമ്മയുടെ മാറിയ, സുന്ദരിയായ രൂപവും ,മുഖവും കണ്ടു പെണ്ണ് ചിരിക്കുന്നു.രണ്ടു മൂന്ന് കുഞ്ഞിയുടുപ്പുകൾ ഞാനും ഏട്ടത്തിയും വാവക്ക് നോക്കി വാങ്ങി. ഒന്ന് മതിയെന്ന് പറഞ്ഞു വേറെഡ്രെസ് നോക്കാൻ സമ്മതിക്കാത്ത ഏട്ടത്തിയെ ഞാനൊന്ന് കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കി.അതോണ്ട് ഏട്ടത്തി പിന്നെ വേണ്ടാന്നുള്ള വർത്താനം പറഞ്ഞില്ല.
ആകാശനീല കളറുള്ള ഉടുപ്പെടുത്തു വാവക്ക് ഉടുപ്പിച്ചു. സുന്ദരിയായി മുൻ പല്ല് കാട്ടി ചിരിച്ചു, കൗണ്ടറിനു മുകളിലൂടെ എന്നെ താങ്ങി കുഞ്ഞി കാലുകൊണ്ട് നടക്കുന്ന വാവയുടെ പുതിയ രൂപം കണ്ട് ഏട്ടത്തി കണ്ണു നിറക്കുന്ന കണ്ടു. പഴയ ഉടുപ്പ് വളരെ മോശമായിരുന്നു അതോണ്ടാവും! കഷ്ടപ്പാടല്ലായിരുന്നോ ഇത്രകാലം.
എന്തൊരു പാവമാണ് ഏട്ടത്തി എന്ന് ഞാൻ കരുതി പോയി. രണ്ട് ഡ്രസ്സ് വാങ്ങി കൊടുത്ത്താൽ തീർക്കാൻ പറ്റുന്നതല്ല എന്റെ കുടുംബം ആ പാവം മനസ്സിലുണ്ടാക്കി കൊടുത്ത വിഷമവും ,വേദനയും. എനിക്കി പറ്റുന്നപോലെ കൂടെ നിക്കണം. ഭൂമിക്കടിയിലുള്ള എന്ത് വേണമെന്ന് പറഞ്ഞാലും ആ കയ്യിൽ അതെനിക്ക് എത്തിച്ചു കൊടുക്കണം .അങ്ങനെയൊക്കെ ഞാനെന്റെ മനസ്സിൽ കണ്ടുകൊണ്ട് ഈ സന്തോഷ കണ്ണീർ കാണിക്കുന്ന ഏട്ടത്തിയെ എന്നോട് ചേർത്തു നിർത്തി.
എനിക്ക് പിന്നെ ഡ്രസ്സെടുക്കാൻ സമയമൊന്നും വേണ്ടി വന്നില്ല.നീല ജീൻസും, കറുത്ത ഷർട്ടും. ഒറ്റനോട്ടം ഇഷ്ടപ്പെട്ടു. ഡ്രസ്സ്സിങ് റൂമിൽ പോയി ഷർട്ടിലും പാന്റ്റിലും കേറി വന്നപ്പോ ഏട്ടത്തിയുടെ കണ്ണിൽ നല്ലതാണെന്ന നോട്ടം ആദ്യമേ ഞാൻ കണ്ടു. പിന്നെ എങ്ങനെയുണ്ടെന്നു ചോദിച്ചപ്പോ കൊള്ളാമെന്ന തലയാട്ടൽ. അങ്ങനെ വന്ന പരിവാടി കഴിഞ്ഞു
വാങ്ങിയത് എല്ലാമെടുത്തു വണ്ടിയിൽ കയറ്റി.ഇനിയും വരണമെന്ന് പറഞ്ഞ മീനുവിന് ഒരു ബൈയും പറഞ്ഞു ഞങ്ങൾ ഇറങ്ങി.
നേരെ ഒരു ഹോട്ടലിലേക്ക് വിട്ടു. സമയം പന്ത്രണ്ടിനോട് അടുക്കുന്നുണ്ട്. വിശക്കാൻ തുടങ്ങി.നല്ലചൂടും ഇത്ര നേരം ഓടിയതും ടെൻഷൻ അടിച്ചതും എല്ലാമായപ്പോ തൊണ്ട വറ്റിക്കുന്ന ദാഹവും,വിശപ്പും. ഈ ഇടയായി ബിരിയാണിയും മന്തിക്കും ഒക്കെ അപ്പുറം ചോറും മീൻ പൊരിച്ചതിനോടും വല്ലാത്തൊരു ആർത്തിയാണ്.ഏട്ടത്തിക്കും ചോറ് മതിയെന്ന് ആദ്യമേ പറഞ്ഞു തീർപ്പാക്കിയപ്പോ ഓർഡറും കൊടുത്തു വാവയെയും മടിയിലിരുത്തി ഞാനിരുന്നു.
എനിക്ക് ഓപ്പോസിറ്റായി ഇരുന്ന എട്ടത്തി എന്തോ പറയാൻ വല്ലാതെ ആഗ്രഹിക്കുന്ന പോലെ തോന്നി.ഇടക്കാ കണ്ണ് എന്റെ നേർക്ക് വരും.ഞാൻ നോക്കുന്നു എന്ന് മനസ്സിലായാ മാറ്റി കളയും .ഇല്ലേൽ വാവയുടെ മുഖത്തെക്കാക്കും .എന്നാലും നേരത്തെ വിഷമിച്ച, വേദനിച്ച മുഖം മാറിയപ്പോ എന്തോരും പ്രത്യേക ഭംഗി ഏട്ടത്തിക്ക് വന്നിട്ടുണ്ട്. ഇപ്പോഴാ മുഖമൊന്നു തെളിഞ്ഞു.
ആ കണ്ണിനൊരു ജീവൻ വെച്ചു. മുഖത്തേക്ക് വീഴുന്ന കറുത്ത മുടി ,എനിക്ക് ഏട്ടത്തിയുടെ ചെവിക്ക് പിന്നിലേക്ക് ആക്കി കൊടുക്കാൻ കൊതിയായി.അപ്പൊഴെന്റെ കണ്ണെടുക്കാത്ത നോട്ടം മനസ്സിലായ ഏട്ടത്തി ആദ്യം ചിരിച്ചു. പിന്നെ ആ നോട്ടം സംശയംകൊണ്ട് കൂർത്തതായി. വാവ എന്റെ മടിയിൽ ഇരുന്നു തിരിഞ്ഞു കളിച്ചു എന്റെ മുടി കൂട്ടി പിടിച്ചു വലിച്ചപ്പോ….
ഞാൻ സുന്ദരിയെ നോക്കി ഊറ്റികൊണ്ടിരുന്ന കണ്ണൊന്നാ മുഖത്തു നിന്ന് തലക്കാലത്തേക്ക് വലിച്ചു. പിന്നെ വേദന കൊണ്ട് കാറിപ്പോയി. ഏട്ടത്തി വാ പൊത്തി ചിരിച്ചു. ഹോ വോ വോ എന്നൊക്കെ എന്തൊക്കെയോ എന്നോട് പറയുന്ന ചെറുതിനെ മൈൻഡ് ചെയ്യാതെ അവളെ അമ്മയെ വാ പൊളിച്ചു നോക്കുന്നത് കണ്ടപ്പോ പെണ്ണിന് സഹിച്ചില്ല. അതാണ്.

Superb🥰
Waiting for next part.!!!!!
Nirthiyo?