നസീമയെ ഹിബക്ക് നല്ല ഇഷ്ടമായിരുന്നു. പഞ്ച പാവമായ സ്നേഹിക്കുന്ന അമ്മായിയമ്മയെ കിട്ടിയത് മാത്രമായിരുന്നു ഈ വീട്ടിലേക്ക് വന്നത് കൊണ്ടുള്ള ,ആകെ നല്ല കാര്യം എന്നവൾ ഓർക്കാറുണ്ട്.ഇപ്പോഴും അത് തന്നെ അവൾ ഓർത്തു. പെട്ടന്ന് അറിയാതെ ഹിബയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.തെറ്റി തെറ്റി അമ്മായിയാമ്മയെ കിട്ടിയത് മാത്രമല്ല താൻ ഇവിടെ വന്നത് കൊണ്ടുള്ള നല്ല കാര്യം.
തന്റെ മനസ്സ് കീഴടക്കിയ,ആദ്യമായി പ്രണയം എന്തെന്ന് തോന്നിച്ച സുന്ദര മുഖമുള്ള ചെക്കനെ എങ്ങനെ മറക്കാനാണെന്ന് അവളോർത്തു. അവന്റെ നോട്ടവും ,സംസാരവും ,ചിരിയും അവളുടെ മനസ്സിലേക്ക് പെട്ടന്ന് കുമിഞ്ഞു കൂടി. തൊട്ട് അടുത്ത് അവൻ നിൽക്കുന്ന പോലെ അവൾക്ക് തോന്നി.അവളുടെ കണ്ണുകളിൽ തെളിഞ്ഞ ആ സുന്ദര മുഖം ആദിയുടെതായിരുന്നു.
അവന്റെ നോട്ടം അവളുടെ ചുണ്ടിൽ പതിയുമ്പോ ഉമ്മ വെച്ച് കൊല്ലാൻ തോന്നലുണ്ട് ഹിബക്കവനെ . കൊതി മൂത്ത് അന്ന് ഇറയത്ത് വെച്ച്, മഴ പെയ്യുമ്പോ ഉമ്മവെച്ചത് ഫാസിലിന് പോലും കൊടുക്കാത്ത അവളുടെ ജീവിതത്തിലെ ആദ്യ ചുംബനമായിരുന്നു. പ്രകൃതി പോലും അവളുടെ ആദ്യ ചുംബനത്തിന് എത്ര മനോഹരമായ മഴയും തണുപ്പുമുള്ള അന്തരീക്ഷമാണ് ഒരുക്കി കൊടുത്തത് എന്നോർത്തു എത്ര ദിവസമാണ് അവൾ അവനെ സ്വന്തമാക്കുന്ന ദിവസവും കാത്ത് സ്വപ്നം കണ്ട് ഉറങ്ങിയത്.അവനെ ഒന്ന് അടുത്ത് കിട്ടാൻ,ആ കയ്യിൽ തൂങ്ങി കൊഞ്ചാൻ, ദേഷ്യം പിടിപ്പിക്കാൻ, ഇഷ്ടം പോലെ ഉമ്മ വെക്കാൻ അവസരം കിട്ടാനായി അവൾ കാത്തിരിക്കലാണ്.
പക്ഷെ താൻ ഒന്ന് കെട്ടിയതാണെന്ന ചിന്തയും, തന്റെ ഇഷ്ടം അവന് മനസ്സിലാക്കുമോ എന്ന പേടിയും അവളെ വല്ലാതെ അലട്ടുന്നുണ്ട്. അടുത്ത കൂട്ടുകാരിയും, സ്വന്തം ചേച്ചിയെപ്പോലെ കരുതുന്ന അനുഷ എങ്ങാനും ഈ കാര്യമറിഞ്ഞാ, സ്വന്തം അനിയനെ കയ്യിലാക്കി എന്ന് അവൾക്ക് തോന്നിയ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? തന്ന സ്‌നേഹത്തിനും കണക്കില്ലാതെ തന്ന പൈസക്കും അവന്റെ ചേച്ചിയോട് ഈ നന്ദികേട് കാട്ടിയാൽ തമ്പുരാൻ പൊറുക്കില്ല എന്നവൾക്ക് തോന്നും .
അതുകൊണ്ട് എത്രയോ വട്ടം കൊതിച്ചിട്ടും പേടികൊണ്ട് വിളിക്കാനോ, മെസ്സേജ് അയക്കാനോ ഹിബക്ക് കഴിയാറില്ല. പക്ഷെ അവനെ നേരിട്ട് വരുമ്പോ, തന്നോട് സ്നേഹം കാണിക്കുമ്പോ ഉള്ളിലുള്ള സ്‌നേഹവും കൊതിയും പുറത്തേക്ക് ചാടിപ്പോവുമവൾക്ക്.
“ഒന്നുല്ല മോളെ… ഞാൻ ചോദിച്ചതാ. .” നസീമ മെല്ലെ വിഷമം തൊണ്ടക്കുഴിയിലൂടെ ഇറക്കി പറഞ്ഞു. റഷീദിന്റെ രണ്ടാം ഭാര്യയാണ് നസീമ.സാധാരണ രണ്ടാം ഭാര്യയെ തലയിൽ വെച്ച് നടക്കലാണേൽ ഇവിടെ നേരെ തിരിച്ചാണ്. ആദ്യഭാര്യക്ക് പാരമ്പര്യം വഴി കോടിക്കണക്കിനു സ്വത്തുണ്ടെന്ന് നസീമയുമായി കല്യാണം കഴിഞ്ഞ് രണ്ടാമത്തെ കുട്ടിയുമായപ്പോഴാണ് റഷീദ് അറിഞ്ഞത്.
കണ്ണ് മഞ്ഞളിച്ച നല്ലവനായ ആ മനുഷ്യൻ ,പിന്നീട് ആദ്യ ഭാര്യയുടെ അടിവസ്ത്രം വരെ കഴുകികൊടുക്കാൻ റെഡിയായി സോപ്പിട്ടു കൂടെ നിന്നു. നല്ല ആലുവ കഷ്ണം പോലത്തെ നസീമയെ പേരിനു പോലും തിരിഞ്ഞു നോക്കാതായി. തമ്പുരാട്ടിയുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയത് നസീമക്കോ ,അവളുടെ വീട്ടിലേക്കോ അരി മേടിക്കാനൊന്നുമല്ല.ഒന്നാം ഭാര്യയെ സോപ്പിടാൻ ,അവളെ കയ്യിലെടുക്കാൻ ,ഫോൺ ആയിട്ടോ ,കാർ ആയിട്ടോ ഇടക്കൊക്കെ എന്തേലും കടം വാങ്ങിയെങ്കിലും വാങ്ങി കൊടുക്കും.
ആ കടം പെരുകി പെരുകി വലുതായപ്പോ അത് തീർക്കാൻ വീണ്ടും കടം വാങ്ങിയത് തമ്പുരാട്ടിയുടെ കയ്യിൽ നിന്ന്.അതാണേൽ ഇപ്പോ നസീമയുടെ തലയിൽ ആവുന്ന പോലെയാണ്. അവസാനം ഗൾഫിലേക്ക് റഷീദ് തിരിച്ചു പോവുമ്പോ കൂടെ ഒന്നാം ഭാര്യയും കൂടെ പോയിരുന്നു. ഇതെല്ലാം നസീമക്ക് അറിയുന്ന കാര്യമാണ്.അവളൊന്നും പറയാറില്ല. പരിഭവങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി, വിഷമമെല്ലാം എപ്പോഴേലും കരഞ്ഞു തീർത്തു ജീവിക്കുന്നൊരു പാവം പെണ്ണ്.
പക്ഷെ ഈ ഇടയായി മനസ്സിൽ അങ്ങനെ വിഷമം വരാറില്ല നസീമക്ക്. വിഷമം വരുമ്പോൾ,ആശ്വാസമായി അവരുടെ മനസ്സിൽ വരുന്ന മുഖം ആദിയുടെതാണ്. മോന്റെ പ്രായമുള്ളുവെങ്കിലും,എല്ലാരും ബഹുമാനം കൊടുക്കുന്ന തമ്പുരാട്ടിയോട് മകൻ ആണേലും.എവിടെയൊക്കെയോ അവന്റെ കൊതിയും, കൊഞ്ചലും ,സ്നേഹത്തോടെയുള്ള വിളിയും കേൾക്കുമ്പോ, നസീമ സ്നേഹം കൊതിക്കുന്ന പതിനെട്ടുകാരി പെണ്ണായി പോവുന്നുണ്ട്. ഇപ്പോഴും അവന്റെ മുഖം അവരുടെ, മനസ്സിനെ ഒരു തൂവൽ പോലെ തലോടി.ഇത്രേം കാലം കിട്ടിയ അവകണയും കിട്ടാതെ പോയ സ്നേഹവും, പിന്നെ കുറേ കാലമായി തന്റെ ശരീരം പോലും മറന്ന കൊതികളും, കുറച്ച് ദിവസമായി തിരിച്ചു വന്നതോർത്തു നസീമ പെണ്ണ് ഉള്ളിൽ ചിരിച്ചു.

Superb🥰
Waiting for next part.!!!!!
Nirthiyo?