തമ്പുരാട്ടി – 6 44

”ഞാൻ നേരത്തെ പറഞ്ഞല്ലോ…എല്ലാ പരിവാടിയും വേഗം നടത്താൻ ഞങ്ങൾക്കും തലപ്പര്യം തന്നെയാ. പക്ഷെ ചെലവുകളുടെ കാര്യം നോക്കുമ്പോ…സാമ്പത്തികാമായി ഇത്തിരി പ്രേശ്നത്തിലാ…നാല് മാസം കൊണ്ടോ ആറു മാസം കൊണ്ടോ അടുത്ത ഒരു പരിവാടി നടത്താൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്. ..“ആദ്യമായി ഏട്ടത്തിയുടെ അച്ഛൻ വായൊന്നു തുറന്നു. കട്ടിയുള്ള ശബ്‌ദം.

ആ ഒച്ചയിൽ തന്നെ ഒരു മുരടൻ സ്വഭാവമുണ്ടോ? പക്ഷെ ഏട്ടത്തിയുടെ വീട്ടിലെ അവസ്ഥ ഇത്തിരി മോശമാണെന്ന് എനിക്ക് തോന്നി. എനിക്ക് സഹായിക്കാൻ കഴിയില്ലേ ഇവരെ? ഒരു പരുവാടി നടത്താൻ ഉള്ള പൈസയൊന്നും എന്റെ കയിലില്ല. എന്നാലും അനുഷേച്ചിയും ഞാനും വിചാരിച്ചാൽ നടക്കില്ലേ?

എന്തായാലും ഇവിടെ ഇപ്പോ കേറി ഇടപെട്ടു പറയണ്ടാ എന്ന് തോന്നി. ഏട്ടത്തിയുടെ അച്ഛന്റെ സ്ഥാനം ഞാൻ ഇടപെട്ടാൽ ഇല്ലാതാവും.

“ഹ്മ്മ്..മോനേ മോനെന്തേലും പറയാനുണ്ടോ…ശ്രീദേവി മാഡം ഉണ്ടാവില്ലേ പരിവാടിക്ക്? … മാഡം വരുമ്പോ മോശാക്കാൻ പറ്റില്ലല്ലോ? ….”അയാൾ ഇത്തിരി ബഹുമാനം കലർന്ന സ്വരത്തോടെ ചോദിച്ചു. ഈശ്വര അടുത്ത കുരിശായല്ലോ . മരുമോളെ ഇത് വരെ വീട്ടിൽ കേറ്റാത്ത താടക, മരുമോളെ അനിയത്തിയുടെ പരിവാടിക്ക് ഉണ്ടാവില്ലേന്ന്. എന്ത് നല്ല ചോദ്യം. ഞാനെന്താ പറയാ.

ഇല്ലാന്ന് പറഞ്ഞാ ചെലപ്പോ പല ആളുകളുടെ വായിൽ നിന്നും ഏട്ടത്തിയും അമ്മയും വലിയ അകൽച്ചയിൽ ആണെന്നുള്ള സംസാരം കേട്ടാലോ? അമ്മക്ക് ഈ വീടുമായി നല്ല ബന്ധം ആണെന്ന് അവർക്ക് തോന്നിയാൽ ,ഞങ്ങളുടെ കുറേ സ്ഥാപനത്തിൽ ഒന്നിൽ ഞങ്ങൾക്ക് വേണ്ടി പണി എടുക്കുന്ന ചെക്കന്റെ വീട്ടുകാർക്ക് ഏട്ടത്തിയുടെ അച്ഛനോടും, അമ്മച്ചിയോടും എന്തിന് അന്നയോടും വരെ നല്ല ബഹുമാനവും കരുതലും കാണും.

എന്റെ അനുഷേച്ചിക്ക് പറ്റിയപോലെ ഭർത്താവിന്റെ വീട്ടിൽ പട്ടിയുടെ വിലപോലുമില്ലാതെ അന്ന മാറരുത്. ഏട്ടത്തിക്ക് പറ്റിയപോലെ ആരുമില്ലാതെ ഒറ്റക്കുമാവരുത്. അമ്മയുടെ പൈസ കണ്ടോ? പദവി കണ്ടോ ഇല്ലേൽ സ്വന്തം പണി പോവും എന്ന തോന്നൽ കൊണ്ടോ എന്ത് കുന്തം തോന്നിയിട്ടും ആയിക്കോട്ടെ! ഏട്ടത്തിയുടെ അനിയത്തിക്ക് ഒരു കുഴപ്പവും ഇല്ലാതെ നിന്നാൽ മതി.

“ ഓ അമ്മയുണ്ടാവും..അമ്മയില്ലാതെ എങ്ങനെയാ..അന്ന എന്റെയും അനിയത്തില്ലേ അമ്മക്ക് മോളെ പോലെ തന്നെയാ. അപ്പോ അമ്മയില്ലാതെ ഇരിക്കോ?….”വരുന്നിടത്തു വെച്ച് കാണട്ടെ എന്ന് കരുതി ഞാനങ്ങു തള്ളിമറിച്ചു. അത് കേട്ടപ്പോ ചെക്കന്റെ വീട്ടിൽ നിന്ന് വന്ന എല്ലാരും ശെരിയാ എന്ന പോലെ തല കുലുക്കി. ഏട്ടത്തിയുടെ വീട്ടുകാരുടെ മോന്ത ഞാൻ നോക്കാൻ നിന്നില്ല. ഇവനെന്താ പറയുന്നേ എന്നാവും എല്ലാവരുടെയും ചിന്ത. ഏട്ടത്തിയെ നോക്കിയപ്പോ ആ രണ്ടു കണ്ണും എന്നിൽ തന്നെയാണ്. ഇങ്ങനെ തള്ളി മറിച്ചതിന് അതിന്റെ എടുത്തൂന്ന് തല്ല് കിട്ടുവോ ആവോ?

“ഇന്നാ പിന്നെ അങ്ങനെയാക്കാം.. വീട് കാഴ്ചക്ക് എല്ലാരും കൂടെ വരണം. ഡേറ്റ് ഒന്ന് മുന്നേ പറഞ്ഞാമതി ഞങ്ങൾക്ക് ഒന്ന് ഒരുങ്ങി നിൽക്കാലോ.അന്ന് നമുക്ക് മാനസമ്മതത്തിന്റെ ഡേറ്റ് ഒന്നുകൂടെ ആലോചിക്കാം. എന്താ. ..ഹ്മ്മ് എന്നാ നമ്മൾ ഇറങ്ങല്ലേ…”കെളവൻ അതും പറഞ്ഞു കൊണ്ട് എഴുനേറ്റു. പുറകെ ബാക്കിയുള്ളോരും.

“ഇറങ്ങട്ടെ മോനേ…” അയാൾക്ക് എന്നോടുള്ള ഭവ്യത മാറുന്നില്ല. എന്റെ കൈ പിടിച്ചു മുറുക്കി തോളിൽ രണ്ടു തട്ട് തന്ന് ‌ ഏട്ടത്തിയുടെ അച്ഛന്റെ എടുത്തേക്ക് പോയി. ചെക്കന്റെ അമ്മ എന്നോട് നല്ലപോലെ ചിരിച്ചു പോവട്ടെ എന്ന് ചോദിച്ചു. ഞാൻ തലയാട്ടി. കണ്ടവരെല്ലാം പോവാന്നു പറയുന്നുണ്ട് ഞാൻ തലയാട്ടി കൊടുക്കും. അവസാനം ചെക്കൻ കൂടെ എന്നോട് ചിരിച്ചു കൊണ്ട് ഇറങ്ങി.

വരാന്തയിലേക്ക് ഇറങ്ങിയപ്പോ പുറത്ത് ചെറിയ മഴയാണ്. ഇരുണ്ട് മൂടിയ അന്തരീക്ഷം. ചെക്കന്റെ വീട്ടിൽ നിന്ന് വന്നവർ കാറിലും പിന്നെ പുറത്തു നിർത്തിയ വേറെ ഒരു കാറിലും കേറി. മുറ്റത്തു കിടക്കുന്ന സെന്തിലിന്റെ ഫോർട്യൂണറിലേക്ക് ആയിരുന്നു പോവുമ്പോ എല്ലാവരുടെയും ശ്രെദ്ധ. പെണ്ണിന്റെ ചേച്ചീ വന്ന കാർ കണ്ടോ എന്നാവും അവർ പരസ്പരം പറഞ്ഞിട്ടുണ്ടാവുക. ഏട്ടത്തിയുടെ അച്ഛൻ സൈഡിൽ ഇത്തിരി രോഷ മുഖവുമായി നിൽക്കുന്ന കണ്ടപ്പോ എനിക്ക് ചെറിയ പേടി വീണ്ടും പൊന്തി. എല്ലരും പോയ സ്ഥിതിക്ക് ഏട്ടത്തിയെ എന്തേലും പറയുമോ?

Updated: February 3, 2026 — 8:00 am

3 Comments

Add a Comment
  1. Superb🥰

  2. Waiting for next part.!!!!!

Leave a Reply

Your email address will not be published. Required fields are marked *