തമ്പുരാട്ടി – 6 44

ചൂടുള്ളൊരുമ്മ. വാതിലിലൂടെ മുറ്റത്തേക്ക് നോക്കിയപ്പോ വെള്ളം മുറ്റത്ത് കുത്തിയൊഴുകാൻ തുടങ്ങി. മിന്നൽ വെളിച്ചം കണ്ണ് അടപ്പിക്കുന്ന ശക്തിയിൽ മുറ്റത്തിലൂടെ പാഞ്ഞു. ഇടി മുരണ്ടു കളിച്ചു. എമർജൻസിയും കൊണ്ട് അന്നയും അടുക്കളയിൽ നിന്ന് ഏട്ടത്തിയും വന്നപ്പോ. തണുപ്പും ഇടിയും കൊണ്ട് മടിച്ചു അമ്മച്ചിയുടെ ചൂടും കൊണ്ടിരുന്ന എന്നെ അമ്മച്ചിതന്നെ കൈ പിടിച്ചു എണീപ്പിച്ചു.

മഴ പെയ്യുന്ന ഒച്ചയും ഇടിയുടെ മുഴക്കവും കേട്ട് അമ്മച്ചിയുടെ കൂടെ ഡെയിനിങ് ടേബിളിലേക്ക് നടന്നപ്പോ. ടേബിളിന് മുകളിൽ ആവി പാറുന്ന കട്ടൻ ചായയുണ്ട്. ഒരു പാത്രത്തിൽ നല്ല പഞ്ഞി പോലുള്ള കള്ളപ്പം,മറ്റൊരു പാത്രത്തിൽ ചൂടുള്ള തേങ്ങ വറുത്തരച്ച കോഴിക്കറി. മണം കിട്ടിയപ്പോഴേ വായിൽ വെള്ളം വന്നു. ഓടി ചെന്ന് കുളിരുന്ന തണുപ്പിൽ കൈ കഴുകി ടേബിളിന് അരികിൽ ഇരുന്നപ്പോ..ഏട്ടത്തിയും എന്റെ കൂടെയിരുന്നു.

അന്നക്കിപ്പോ വേണ്ടാ പോലും. അച്ഛന്റെ കാര്യം ഞാൻ അമ്മച്ചിയോടു ചോദിച്ചപ്പോഴേക്കും വാതിൽക്കൽ അയാളെത്തി. “ഞാൻ രാത്രിയെ കഴിക്കത്തുള്ളൂ …ഇപ്പോ വേണ്ടാ…വാവക്ക് കൊടുക്ക് അവൾ കണ്ണും തുറന്നു കിടക്കാ…” ഞാൻ കരുതിയ പോലെയേ അല്ലായിരുന്നു അച്ഛൻ. ഇത്രേം നല്ല സൗമ്യനായ അച്ഛനെ ആണോ ഞനിത്ര നേരാം പേടിച്ചിരുന്നേ?

അന്ന വാവയെയും വാങ്ങി ഞങ്ങൾക്കരികിൽ ഇരുന്നു. അമ്മച്ചി ഞങ്ങൾക്ക് വിളമ്പി തന്നു.

നല്ല സോഫ്റ്റ്‌ കള്ളപ്പം എരുവുള്ള കോഴിക്കറി കൂട്ടിയങ്ങു തട്ടി. എന്തൊരു രുചിയാണ് അമ്മച്ചിയുടെ പാചകത്തിന് . ഇത് വരെ നാവിനു കിട്ടാത്ത രുചി കിട്ടിയപ്പോ ആർത്തിയോടെ ഞാൻ തിന്നു. എരു കൂടുമ്പോ ചൂടുള്ള കട്ടൻചായ ഊതി കുടിക്കും. അപ്പോ നാക്കിൽ നിന്നും അണ്ണാക്കിൽ നിന്നും സുഖമുള്ള ഒരു പുകച്ചിലുണ്ട്. ഹോ..

“അയ്യോ..ഇത്തിരി പന്നി ഫ്രിഡ്ജിലുണ്ടായിരുന്നു ചൂടാക്കെട്ടെടാ?…” അമ്മച്ചി മറന്നുപോയപോലെ എന്നോട് ചോദിച്ചു. കിട്ടിയ കൊള്ളായിരുന്നു പക്ഷെ ഇനിയും അമ്മച്ചിയെ പണി എടുപ്പിക്കണ്ടാന്ന് കരുതി വേണ്ടാന്ന് പറയാൻ നക്ക് പൊന്തിച്ചതും, അമ്മച്ചി ഇടയിൽ കേറി.

“അമ്മച്ചി വേഗം ചൂടാക്കി തരാം..മെല്ലെ കഴിക്കേ..”എന്നും പറഞ്ഞു അമ്മച്ചി അടുക്കളയിലേക്ക് പോയി.അതിനിടെ വീണ്ടും ഏട്ടത്തി എനിക്ക് കോഴിക്കറി ഒഴിച്ച് തന്നു.ഞാൻ രണ്ടപ്പം കൂടെ അകത്താക്കി. ചൂടാക്കിയ പച്ച കുരുമുളക് അരച്ച പന്നി റോസ്സ്റ്റും കൊണ്ട് അമ്മച്ചി ദൃതിയിൽ വന്നു. രണ്ടപ്പം കൂടെ എന്റെ പാത്രത്തിലിട്ട് അമ്മച്ചി പന്നിയിറച്ചി കഴിപ്പിച്ചു. തേങ്ങാ കഷ്ണം പോലെയുള്ള നെയ് കഷ്ണം അപ്പവും കൂട്ടിയങ്ങു അകത്താക്കിയപ്പോ ഞാൻ അമ്മച്ചിയെ വാനോളം പൊക്കി. എങ്ങനെയുണ്ടാക്കുന്നു ഇത്രേം നന്നായിട്ട്?

അവസാനം കഴിക്കണമെന്ന് ആഗ്രഹമുണ്ടെലും എന്റെ വയർ പൊട്ടുമെന്നായി. നിർത്താൻ പോയ എന്നെ അമ്മച്ചി കണ്ണുരുട്ടി പേടിപ്പിച്ചു. “ഒരടി തരും ഞാൻ. .ഇതൂടെ കഴിച്ചേ..നിനക്ക് ഉണ്ടാക്കിയതല്ലേ ”കാലിയായ പത്രത്തിലേക്ക് ഒരപ്പം കൂടെ വീണു.

“എന്റെ വയറിപ്പോ പൊട്ടിപ്പോവും…?”ദയനീയത എന്റെ വാക്കിലുണ്ടായിരുന്നു. എതിക്കാൻ പല വഴിയും നോക്കി. സമ്മതിച്ചില്ല. ഏട്ടത്തി ഞാൻ പെട്ടത് കണ്ടു കളിയാക്കി ചിരിച്ചപ്പോ അമ്മച്ചി ഏട്ടത്തിക്കും കൊടുത്തു രണ്ടപ്പം. കഴിച്ചിട്ട് എണീറ്റാൽ മതിയെന്ന താക്കീതും. തിന്നുന്ന കണ്ടാൽ അറിയാമായിരുന്നു ഏട്ടത്തിയുടെ വയറും പൊട്ടനായീന്ന് .എത്ര നാളുകൾക്ക് ശേഷം ആവും സ്വന്തം അമ്മയുടെ കയിൽ നിന്ന് ഏട്ടത്തി ഫുഡ്‌ കഴിച് കാണുക.

എങ്ങനെയൊക്കെയോ ഞാൻ പകുതിയപ്പം പന്നിയും കോഴിയും കൂട്ടി തീർത്തു .ബാക്കി തിന്നാൻ വയ്യ. കഴിക്കെടാ ന്നു വീണ്ടും പറഞ്ഞ അമ്മച്ചിക്ക് അവസാനം ഞാൻ വാരി വായിലിട്ട് കൊടുക്കാൻ നോക്കി.

“അമ്മച്ചിക്ക് വേണ്ടടാ..മോന് കഴിക്കി..” എന്നാലുമാ മുഖത്തു എന്റെ കൈ കൊണ്ട് കഴിക്കാനുള്ള കൊതിയൊക്കെ ഉണ്ടായിരുന്നു.

“അതൊന്നും പറഞ്ഞാ പറ്റൂല്ലാ..ഞാൻ തരുന്നതല്ലേ….” ഇത്തിരി സ്നേഹം കൂട്ടി ഞാനങ്ങു നിർബന്ധിച്ചപ്പോ ആ വായ മെല്ലെ തുറന്നമ്മച്ചി വെച്ചു . എന്റെ വിരലുകൾ ചുണ്ടിലും ആ നാക്കിലും ഇഴഞ്ഞു. ബാക്കി രണ്ടു കഷ്ണം കൂടെ അമ്മച്ചിക്ക് കൊടുത്തപ്പോ ഞാനും ഹാപ്പി കഴിച്ചു കഴിഞ്ഞ അമ്മച്ചിയും ഹാപ്പി. ചായയും കുടിച്ചു കൈ കഴുകി.വരാന്തയിൽ നിന്നപ്പോ സമയം മൂന്നര.അനുഷേച്ചിയുടെ മെസേജ് ഒന്നും വന്നിട്ടില്ല . വീട്ടിൽ എന്താണാവോ അവസ്ഥ. ഇവിടന്ന് വിളിച്ചു നോക്കാൻ വയ്യ. ആരേലും കേട്ടാലോ? വരാന്തയിൽ നിന്ന് ശക്തി കുറഞ്ഞ മഴയും നോക്കി. ചെറിയ തണുപ്പും കൊണ്ട് ഞാൻ നിന്നു.

Updated: February 3, 2026 — 8:00 am

3 Comments

Add a Comment
  1. Superb🥰

  2. Waiting for next part.!!!!!

Leave a Reply

Your email address will not be published. Required fields are marked *