തമ്പുരാട്ടി – 6 44

“ഓ. .ഒരു പെണ്ണ് കരഞ്ഞു കാണിച്ചപ്പോ..നീ വല്യ ആളായിപ്പോയി ല്ലെടാ…ചന്ദ്രനെ നീ ഞെട്ടിക്കുന്ന പോലെ ,നിന്റെ ഒച്ചയെടക്കൽ എന്റെടുത്തു വേണ്ട. വരുന്ന വഴിക്കേ കാലു തല്ലിയൊടിച്ചു കാട്ടിൽ കളയാൻ എനിക്കറിയാഞ്ഞിട്ടല്ല.ചെറുതല്ല എന്ന് ഓർത്തിട്ടാണ് “ തമ്പുരാട്ടി കസേരയിൽ നിന്ന് എഴുന്നേറ്റ് ഒച്ചത്തിൽ പറഞ്ഞു.

സ്റ്റെപ്പിന് താഴെ നിന്നിരുന്ന ഞാൻ പിന്നെയൊരു അടി മുന്നിലേക്ക് വെക്കാൻ കഴിയാതെ നിന്നു പോയി. ഏട്ടത്തിയുടെ കൈ വിറക്കുന്നത് ഞാൻ അറിഞ്ഞു. വാവ ആണേൽ ഞെട്ടി എന്റെ നെഞ്ചിൽ ഇരിക്കാണ്. അനുഷേച്ചി അമ്മയുടെ ചാട്ടം കണ്ടപ്പോ മുന്നിലേക്ക് പിന്നേയും വന്നു. വിട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.

“ഏതോ ഒരു പെണ്ണല്ല.എന്റെ ഏട്ടത്തിയാണ്. നിങ്ങളുടെ മൂത്ത മോന്റെ ഭാര്യ. ദേ ഈ കുട്ടി അവരുടെ മോളും. .അമ്മക്ക് അന്യരായിരിക്കാം എനിക്ക് പക്ഷെ അങ്ങനെയല്ല..!പിന്നെ അമ്മക്ക് ഒച്ചയിടമെങ്കിൽ എനിക്കുമിടാം..ഒച്ചയിടുന്നത് എന്നെ പേടിപ്പിക്കാനാണേൽ അത് വെറുതെയാ എനിക്കിപ്പോ അമ്മയെ ഒരു പേടിയുമില്ല. .“ വെല്ലുവിളികൾ എങ്ങനെ ഞാൻ പേടിയില്ലാതെ പറയുന്നു എന്നെനിക്ക് മനസ്സിലാവുന്നില്ല. അമ്മക്ക് ഞാൻ എന്ത് പറഞ്ഞാലും ഒരു കുലുക്കവും ഇല്ലാത്ത പോലെയാണ്.

”ഓഹോ നീ വാദിച്ചു ജയിക്കാൻ വന്നതാണോ..എന്നാ നീ വാദിക്ക് .ഇനി ഞാൻ ഒന്ന് കേൾക്കട്ടെ…“ അമ്മയതും പറഞ്ഞു സൈഡിൽ വെച്ച ഇരട്ട കുഴൽ തോക്ക് കയിലെടുത്തു. അനുഷേച്ചി പേടിയോടെ എന്നെ നോക്കി. അമ്മയൊന്നും ചെയ്യൂല്ല എന്നായിരുന്നു എന്റെ മനസ്സ് നിറയെ അതുകൊണ്ട് ഞാൻ ഏട്ടത്തിയുടെ കയ്യും പിടിച്ചു സ്റ്റെപ് രണ്ടെണ്ണം കേറി. അമ്മ തോക്കെടുത്തു തിരിഞ്ഞപ്പോ അനുഷേച്ചി അമ്മയുടെ കൈ പിടിച്ചു തടയാൻ നോക്കി ”അമ്മേ വേണ്ടാ..ഒന്നും വേണ്ടമ്മേ…“

”കൈ വിടടീ…എന്നിട്ട് അങ്ങട്ട് മാറി നിൽക്ക്…“ മുരണ്ട ശബ്‌ദം .അത് കേട്ടപ്പോഴേ അനുഷേച്ചി പേടിച്ചു പോയി. ആ നീണ്ട തോക്ക് ഉയർത്തി അമ്മ എന്റെ നെഞ്ചിനു നേരെ ചൂണ്ടി. ഞാൻ ദേഷ്യം കൊണ്ടും ,പേടി കൊണ്ടും പൊട്ടിത്തെറിക്കും എന്നായി.

”നിനക്കൊന്നും പറയാനില്ലേയിപ്പോ…വാ തുറക്കെടാ..“ അമ്മയുടെ അടുത്ത വെല്ലുവിളി.

”ഒന്നും വേണ്ടാ എനിക്ക് ഇവിടെ നിക്കണ്ടാ പോവാ മോനേ…“ എന്റെ കയിലെ ഏട്ടത്തിയുടെ പിടി മുറുകി. എന്നെ കൊല്ലുമെന്ന പേടിയാണ് ഏട്ടത്തിക്ക്. പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല. അമ്മയെന്നെ ഒന്നും ചെയ്യൂല്ല. എന്റെ ശ്രീദേവിക്ക് എന്നെ കൊല്ലാൻ പറ്റുമോ? പെട്ടന്ന് തോക്കിന്റെ മുന്നിലാരോ കേറി നിന്നു.

“മോനൂസിനെ ..എന്തേലും ചെയ്യണ മുന്നേ അമ്മക്ക് എന്നെ കൊല്ലേണ്ടി വരും…” ധൈര്യംതുളുമ്പുന്ന അനുഷേച്ചിയുടെ വാക്കുകൾ. അമ്മായിങ്ങനെ ഒരു നീക്കം തീരെ പ്രതീക്ഷിച്ചു കാണില്ല. എന്റെ മുന്നിൽ കേറി നിക്കുന്ന അനുഷേച്ചിയുടെ മനസ്സിന്റെ വലുപ്പം ഞാനിതു വരെ മനസായിലാക്കിയല്ലലോ ദൈവമേ.വേണ്ട !!അനുഷേച്ചിക്ക് ഒന്നും പറ്റരുത്. ഇത് ഞാനും അമ്മയും തമ്മിലുള്ളതാണ്.

“വേണ്ട അനുഷേച്ചി…അമ്മയെന്നെ ഒന്നും ചെയ്യൂല്ല…”ഞാൻ അനുഷേച്ചിയെ മാറ്റി നിർത്തി. വാവയെ ആ കയ്യിലേക്ക് കൊടുത്തു. “മോനൂസേ..”അമ്മയുടെ തോക്കിന്റെ മുന്നിലേക്ക് വീണ്ടും നടന്ന എന്നെ കണ്ട് അനുഷേച്ചി പേടിയോടെ വിളിച്ചു.

ഇരട്ട കുഴൽ തോക്കിന്റെ തുമ്പ് എന്റെ നെഞ്ചിൽ ഞാൻ തട്ടിച്ചു വെച്ചു.

“എന്തിനാണമ്മേ ഇത്ര ദേഷ്യം.ആരോടാ ഈ വാശി..കയ്യിലിരിക്കണ ആ വാവയെ നോക്ക്.അമ്മയുടെ ചോര തന്നെയല്ലേ. അമ്മ തോൽപ്പിക്കാൻ നോക്കുന്നത് ഒന്നുമറിയാത്ത ആ കുഞ്ഞിനെ ആണോ. ..?” ഞാൻ വലിയ ദേഷ്യമോ വാശിയോ എടുത്തില്ല. തമ്പുരാട്ടിയോട് അല്ല എന്റെ ശ്രീദേവിയോടായിരുന്നു ഞാൻ സ്നേഹത്തോടെ ചോദിച്ചത്. അമ്മ ഒരു നോട്ടമെങ്കിലും വാവയെ നോക്കി. കട്ടിയുള്ള ഒച്ചയിൽ നിന്ന് നേരെ ഞാൻ സൗമ്യമായി പറഞ്ഞപ്പോ ,അമ്മയുടെ മുറുകിയ മുഖവും ദേഷ്യവും ഒന്ന് അയഞ്ഞു. എന്നാലും തോക്ക് ഒന്നുകൂടെ മുറുക്കി അമ്മ എന്റെ ഇടനെഞ്ചിലേക്ക് അമർത്തി .

Updated: February 3, 2026 — 8:00 am

3 Comments

Add a Comment
  1. Superb🥰

  2. Waiting for next part.!!!!!

Leave a Reply

Your email address will not be published. Required fields are marked *