ഏട്ടത്തി പറഞ്ഞു തന്ന വഴിയിലൂടെ വലിയൊരു മല കയറി പോവുമ്പോ. അന്തരീക്ഷം മെല്ലെ മാറി. ആകാശത്തു നിറയെ കരി മേഘങ്ങൾ കൂടി ഇരുട്ട് നിറഞ്ഞു. പുറത്ത് റോഡ് സൈഡിലെ മരങ്ങളെല്ലാം കാറ്റിൽ ഉലയുന്നുണ്ട്. വളവും കയറ്റവും കയറി. കയറി. ഒടുവിൽ നിരപ്പെത്തിയപ്പോ ,പഴയ കടകലുള്ള ചെറിയൊരു നാട്ടിൻ പ്രദേശത്തെത്തി. പുറത്തുള്ളവർ എല്ലാം കാർ കണ്ടു ആരാണെന്നു നോക്കുന്നുണ്ട്. ചെറിയ ബസ് സ്റ്റോപ്പും, കുഞ്ഞു കുഞ്ഞു കടകളും റോഡിനു കുറുകെ പാലത്തിന്റെ അടിയിലൂടെ ഒഴുകുന്ന വലിയ പാറ കഷ്ണങ്ങളുള്ള തോടും,ഇരുണ്ടു മങ്ങിയ അന്തരീക്ഷവും,വയസ്സായ ചില ആളുകളുടെ സൂക്ഷിച്ചുള്ള നോട്ടവും .എല്ലാം കാണുമ്പോ ഒരു ഒരു ഡാർക്ക് തീം ഉള്ള സിനിമ പോലെ.
. ഏട്ടത്തിയും പുറത്തേക്ക് നോക്കുന്നുണ്ട്. കുറച്ചായീല്ലേ ഇങ്ങോട്ട് വന്നിട്ട് അതോണ്ടാവും. ചെറിയ ടാറിട്ട റോട്ടിലേക്ക് ,ഏട്ടത്തി വഴി കാണിച്ചു തന്നപ്പോ ഏകദേശം വീട് എത്താനായെന്ന് എനിക്ക് മനസ്സിലായി. എത്രയൊക്കെ പറഞ്ഞാലും വിങ്ങൽ മനസ്സിൽ കേറി കൂടിയിരുന്നു. പുറത്ത് മഴ ക്കോളിന്റെ ഇരുട്ട് കൂടുന്ന പോലെ ,എന്റെ മനസിലും പേടി ഇരുണ്ടു കൂടി തുടങ്ങി. ഏട്ടത്തിയുടെ മനസ്സിൽ അപ്പോഴെന്താവും? .
വണ്ടി കുറേ കൂടെ മുന്നോട്ട് പോയി. കാപ്പിയും, കൊക്കോയും നിറഞ്ഞ തോട്ടത്തിന് നാടുവിലൂടെ. റബ്ബർ മരങ്ങൾക്ക് സൈഡിലൂടെ. അങ്ങനെ ഏട്ടത്തി മുന്നിൽ കാണുന്ന ഇളം റോസ് പെയിന്റ് അടിച്ച വീട് കാണിച്ചു തന്നു. മുറ്റത്തു ചെടികൾ എല്ലാം വെച്ചു പിടിപ്പിച്ച ചെറിയൊരു ഒറ്റനില കോൺക്രീറ്റ് വീട്. പുറത്തെ മഴക്കോളിന്റെ ഇരുട്ടിൽ ചെറുതായി മുങ്ങി നിൽക്കാണ്.വണ്ടി ഞാൻ ആ മുറ്റത്തേക്ക് റോട്ടിൽ നിന്ന് കയറ്റിയപ്പോ,ഒരു സ്വിഫ്റ്റ് കാറാ മുറ്റത്തുണ്ട്.
വണ്ടി ഞാൻ സൈഡാക്കി വീട്ടിലേക്ക് നോക്കിയപ്പോ വരാന്തക്ക് പുറത്ത് കുറച്ചതികം ചെരുപ്പുകൾ. ഈശ്വരാ ഇവിടായപ്പോ ആരൊക്കെയോ വേറെയുണ്ട് . അകത്തു നിന്ന് ഏതൊരു ആൺ കുട്ടി പുറത്തേക്ക് വന്നു നോക്കി.. ഏട്ടത്തിയുടെ അനിയൻ വലതുമാണോന്നറിയാൻ ഞാൻ തിരിഞ്ഞു ഏട്ടത്തിയെ നോക്കി
“ഈശോയേ…നല്ല സമയത്താ വന്നു കേറിയേ!!ഇവിടെ ആരൊക്കെയോ ഉണ്ട്…!” ഏട്ടത്തി പേടിയോടെ പറഞ്ഞു. ഏഹ് !ഞാൻ വാ പൊളിച്ചു പോയി.ആരുണ്ടവാനാ
“ഏട്ടത്തിക്ക് അറീല്ലേ ആരാന്ന്…?…”
“കാറിലൊക്കെ ആരു വരാനാ….?”ഏട്ടത്തിയും കാറും നോക്കി വിഷമിച്ചു പുറത്തേക്ക് ഇറങ്ങാൻ മടിച്ചിരുന്നു. വരാന്തയിലേക്ക് വേറെ ആരോ ഒന്നുകൂടെ വന്നു നോക്കി, പിന്നെ അത് രണ്ടായി.
ഇനിയും ഇറങ്ങാതെ ഇരുന്നാൽ മോശാണ്. ഞാൻ തിരിഞ്ഞു ഏട്ടത്തിയെ നോക്കി. എന്റെ മുഖത്തു ഞാൻ പേടിയേ വെച്ചില്ല. ഇനി അതൂടെ കണ്ടു ഏട്ടത്തി പേടിക്കാൻ നിക്കണ്ടല്ലോ
“ഇറങ്ങാം…?” എന്റെ ധൈര്യം കണ്ടപ്പോ താൽപ്പര്യമില്ലെങ്കിലും ഏട്ടത്തി തലയാട്ടി.
ഞാൻ ആദ്യമിറങ്ങി. പുറത്തു നല്ല തണുപ്പ്. ആകാശത്ത് ഇരുണ്ട കാർ മേഘങ്ങൾ മെല്ലെ മുരളുന്നുണ്ട്.മഴയെപ്പോ വേണേലും പെയ്യും .ഏട്ടത്തിയുടെ സൈഡിലേക്ക് ബാക്ക് ഡോർ തുറന്നു കൊടുക്കാൻ ചെന്നപ്പോ വരാന്തയിലേക്ക് ആരോ വരുന്ന കണ്ടു. ഒരു സുന്ദരി പെണ്ണ് .ഒറ്റ നോട്ടത്തിൽ ഏട്ടത്തിയുടെ അതേ ചായ. നല്ലപോലെ ഒരുങ്ങിയിട്ടുണ്ട്. എന്നെ കണ്ട് ചോദ്യ ഭാവവുമായി ആ പെണ്ണങ്ങനെ നിന്നു. അപ്പോഴേക്കും ഏട്ടത്തി ബാക്കിലെ ഡോർ തുറന്നു. വാവയെ ഞാൻ എന്റെ കയ്യിലേക്ക് വാങ്ങുമ്പോ ഉണർന്ന ചെറിയ ചിരിയുണ്ട് പെണ്ണിന്. ഏട്ടത്തിയുടെ മുഖം ആകെ വിളറി വെളുത്ത പോലെയായി.എനിക്കാണേൽ ഒന്നുല്ലാന്ന് ധൈര്യം കൊടുക്കാനല്ലേ പറ്റു. മടിച്ചു മടിച്ചു. ഏട്ടത്തി കാറിൽ നിന്ന് ഇറങ്ങി. ഡോർ അടഞ്ഞു. ഏട്ടത്തി എന്റെ കൈ മുറുക്കെ പിടിച്ചു ആ വീട്ടിലേക്ക് നോക്കി. വരാന്തയിൽ നിന്ന് പെണ്ണ് ഞെട്ടി വാ പൊത്തി പിടിക്കുന്ന കണ്ടു. പിന്നെ അകത്തേക്ക് ഒറ്റയോട്ടം.
അകത്തു നിന്ന് ആരാ മോളെ എന്ന ഒരു ആണിന്റെ ചോദ്യം കേട്ടു.
“അതാരാ ഏട്ടത്തി….?”
പോയ പെണ്ണിനെ കാണിച്ചു ഞാൻ ചോദിച്ചു.

Superb🥰
Waiting for next part.!!!!!
Nirthiyo?