തമ്പുരാട്ടി – 6 44

“അത് ഞാൻ….ഏട്ടത്തി…സന്തോഷം വന്നപ്പോ. …സോറി. ..”സംഭവം ചളമായോ എന്ന തോന്നലിൽ ഞാൻ കിടന്നു വിക്കി. ഏട്ടത്തിയുടെ മുഖത്തു വിക്കുന്ന എന്റെ അളിഞ്ഞ മോന്ത കണ്ടാവും ,ചിരിയൊന്നു കുമിഞ്ഞു കൂടി വന്നു. പൊട്ടാൻ നിൽക്കുന്ന പറവതം പോലെ ചിരി നിറഞ്ഞത് കണ്ട് ഞാനും ചിരിച്ചു പോയി.ആദ്യമായാണ് ഏട്ടത്തി ചിരിക്കുന്നത് ഞാൻ കാണുന്നത്. ഇങ്ങനെ ഒരു ഭാവം ആ മുഖത്തേ ഞാൻ കണ്ടിട്ടില്ല.

പുറത്തു നിന്ന് ചൂട് കാറ്റ് കാറിനുള്ളിലേക്ക് അടിച്ചു കേറി.നല്ല വെയിലുണ്ട്. കാറിനുള്ളിലേക്ക് എന്റെ തല മാത്രമേയുള്ളു. ബാക്കി പുറത്തു വെയിൽ കൊള്ളാണ്.അകലെ നിന്ന് മാന്തി പൊളിക്കുന്ന ജെ സി ബി യുടെ ശബ്‌ദം ഇപ്പോഴും കേൾക്കുന്നുണ്ട്. റോട്ടിലൂടെ പോവുന്ന നാട്ടുകാരിൽ പലരും ഞങ്ങളുടെ നിൽപ്പ് മെല്ലയെങ്കിലും,അറിയാത്ത പോലെ നോക്കുന്നുണ്ട്. എന്തേലും കാണിക്കട്ടെ! ഞാൻ അവരെ മൈൻഡ് ചെയ്യാൻ പോയില്ല .എന്നാലും നോട്ടം അസ്സഹന്യമായി തുടങ്ങി.

“പോയാലോ…? നമുക്ക് ഏട്ടത്തിയുടെ വീട്ടിൽ പോവാം .അമ്മയെ കാണണ്ടേ.? …” കരച്ചിൽ വിട്ട് ഇത്തിരി ശാന്തത ആ മുഖത്തുണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് നേർത്ത ചിരിയുടെ തുമ്പ് ആ ചുണ്ടിൽ നിന്ന് മെല്ലെ മങ്ങി.

“അതൊന്നും വേണ്ടന്നെ…..” ആ മുഖം ചുരുങ്ങി “അനുഷയോട് ഞാൻ ചുമ്മാ പറഞ്ഞതാ .പെട്ടന്ന് അമ്മയെ ഓർത്തു പോയപ്പോ പറഞ്ഞു പോയതാ …ഇറങ്ങി പൊന്നേരെ പിന്നെ ഞാൻ ചെന്നിട്ടില്ല .ആവഴിക്ക് ഇനി ചെന്ന ശെരിയാവത്തില്ല ..” ഏട്ടത്തി വേണ്ടാന്നുള്ള അർത്ഥത്തിൽ തലയാട്ടി.ഞാൻ അതിന് സമ്മതിച്ചു കൊടുക്കാൻ പോവുന്നേയില്ലായിരുന്നു. ആ ഉള്ളിൽ അമ്മയെ കാണാൻ നല്ല കൊതിയുണ്ടെന്ന് തന്നെയാണ് അനുഷേച്ചി പറഞ്ഞത്.

“ഏട്ടത്തിക്ക് എന്റെ കൂടെ തമ്പുരാട്ടിയുടെ മുന്നീ വരാൻ ധൈര്യല്ലേ? ” ഞാൻ സിമ്പിൾ ആയി ചോദിച്ചു.

“മ് ” ഉണ്ടെന്ന് ചെറിയൊരു മൂളൽ.അത്രേയുള്ളൂ! “അത്രയൊന്നും വേണ്ടാ എന്റെ ആനി കൊച്ചേ അങ്ങട്ട് പോവാൻ .വേണ്ടല്ലോ? ” ഏട്ടത്തി വേണ്ടാന്ന് മെല്ലെ തലയാട്ടി.കൂടെ ഞാൻ ആനിക്കൊച്ചേ വിളിച്ചതിന്റെ ഒരു നാണമാണെന്ന് തോന്നുന്നു, മെല്ലെയൊന്ന് പൊട്ടിപ്പൊളിഞ്ഞു പോയി.

“ നമ്മളിന്ന് ഏട്ടത്തിയുടെ അമ്മയെ കണ്ടേ തിരിച്ചു പോരു. എന്നിട്ട് നമുക്ക് തമ്പുരാട്ടിയുടെ വായിൽ നിന്ന് നല്ലപോലെ കേൾക്കാനുള്ളതാ. ..” ഞാൻ സത്യം ഒരു മടിയും കൂടാതെ പറഞ്ഞു ചിരിച്ചു . കൊല്ലാൻ നിക്കുന്ന തമ്പുരാട്ടിയുടെ മുന്നിൽ എടുക്കേണ്ട ,ധൈര്യത്തിന്റെ നൂറിൽ ഒന്ന് പോലും വേണ്ടാ ,ഏട്ടത്തിയുടെ വീട്ടിൽ പോവാൻ. എത്ര പറഞ്ഞാലും ,എതിർത്താലും ഞാൻ സമ്മതിക്കിന്ന് തോന്നിക്കാണും. ഏട്ടത്തി പിന്നെ മറുത്തൊന്നും പറയാൻ നിന്നില്ല.

വാവയുള്ളത് കൊണ്ട് ഏട്ടത്തിയെ പുറകിലാക്കി.ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കേറി. ഹോ സീറ്റിലേക്ക് ഇരുന്നപ്പോ എന്തോരും തരിപ്പ് പോലെ .കുറെ നാളത്തെ ഒരു ആഗ്രഹമായിരുന്നു ഈ കാട്ടുപോത്തിനെ ഒന്ന് ഓടിച്ചു നോക്കാൻ. അതുകൊണ്ട് തന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്ത മുതൽ ഒരു കുട്ടിച്ചാത്തനെ കൈയിൽ കിട്ടിയ സന്തോഷത്തിൽ ഞാൻ മെല്ലെയതിനെ റോട്ടിലേക്കിറക്കി. അമ്മയാണെൽ ഒരു വണ്ടി പോലും വാങ്ങില്ല. എങ്ങട്ടേലും പോവാണേൽ ടാക്സി വിളിക്കാലാണ് പതിവ്. പിന്നെ കാർ വാങ്ങണം എന്നൊന്നും പോയി പറയാൻ ധൈര്യമില്ലാത്തത് കൊണ്ട് പറയാനും നിന്നില്ല.എന്നാണാവോ ഇതേപോലെ ഒരു കാർ എന്റെ വീടിന്റെ മുറ്റത്തും കിടക്ക?

വണ്ടി ഓടിക്കുമ്പോ

ഇടക്കിടക്ക് ഞാൻ ബാക്കിലേക്ക് നോക്കുനുണ്ടായിരുന്നു. ഏട്ടത്തി പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്. ഉറങ്ങുന്ന വാവയെ നോക്കുന്നുണ്ട്. പിന്നെ ഇടക്കെല്ലാം ആ കണ്ണ് മുന്നോട്ട് എന്റെ നേർക്ക് വരുന്നുണ്ട്.

ഏട്ടത്തിയുടെ ഡ്രെസ്സിന്റെ അവസ്ഥ ഞാൻ അനുഷേച്ചിയോട് പറഞ്ഞിരുന്നു. ചേച്ചിയുടെ കൂട്ടുകാരിയുടെ ഷോപ്പിലേക്ക് പോയാൽ മതി ,അനുഷേച്ചി വിളിച്ചു പറയാമെന്നു പറഞ്ഞതാണ്. ലൊക്കേഷൻ വാട്സാപ്പിൽ വന്നു കിടക്കുന്നുണ്ട് .ഏട്ടത്തിയോട് പറഞ്ഞാ ചെലപ്പോ വേണ്ടാനൊക്കെ പറഞ്ഞുകളയും. അതേ ഇപ്പോഴത്തെ അവസ്ഥയിൽ ഏട്ടത്തിക്ക് പറയാൻ കഴിയൂന്നും എനിക്കറിയ.അതോണ്ട് വണ്ടി ഷോപ്പിങ് മുന്നിലെത്തുന്ന വരെ കാര്യം ഞാൻ മിണ്ടാൻ നിന്നില്ല. ടൗണിലെ തന്നെ അത്യാവശ്യം വലിയ ഷോപ്പിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോ തന്നെ ഏട്ടത്തിയുടെ ചോദ്യം വന്നു.

Updated: February 3, 2026 — 8:00 am

3 Comments

Add a Comment
  1. Superb🥰

  2. Waiting for next part.!!!!!

Leave a Reply

Your email address will not be published. Required fields are marked *