എന്തായാലും മുന്നോട്ട് വെച്ച കാൽ മുന്നോട്ടെന്നെ .ഏട്ടത്തിയോട് പറഞ്ഞപ്പോലെ തമ്പുരാട്ടിയുടെ അത്രേമൊന്നും പേടിക്കണ്ടല്ലോ? എന്നാലും ഇതേപോലെ പല രംഗങ്ങളും മനസ്സിൽ കണ്ട് ഞാൻ വണ്ടി ഏകദേശം പറഞ്ഞ സ്ഥലം വരെ എത്തിച്ചു.
ഇനിയങ്ങോട്ട് വഴി അറിയണമെങ്കിൽ ഏട്ടത്തിയുടെ സഹായം തന്നെ വേണം. ബാക്കിൽ കിടന്നു നല്ല ഉറക്കമാണ് ഏട്ടത്തിയും വാവയും.ഉണർത്താനൊരു മടി.കുറേ കാലത്തിനു ശേഷം ഇപ്പോഴാവും ഏട്ടത്തി ധൈര്യത്തോടെയൊന്നു ഉറങ്ങുന്നത്. കുറേ ഞെരമ്പ് നാറികൾ രാത്രിയിൽ തല പൊക്കുന്ന ആ അങ്ങാടിയിൽ അവിടത്തെ ബിൽഡിങ്ങിൽ എങ്ങനെയാ ഏട്ടത്തി സ്വസ്ഥമായി ഉറങ്ങാ? എന്ത് സുരക്ഷയാ ഉണ്ടാവാ.പേടിച് എത്ര കാലം അവിടെ ഉറങ്ങാതെ നേരം വെളുപ്പിച്ചു കാണും?
വണ്ടി ഞാൻ സൈഡാക്കി പുറത്തേക്കിറങ്ങി.ഒരുകുപ്പി വെള്ളം വാങ്ങി കുടിക്കേം മുഖം കഴുകേം ചെയ്തപ്പോ വണ്ടിയോടിച്ച ക്ഷീണം കുറച്ചൊന്നു കുറഞ്ഞു.
ഏട്ടത്തിയുടെ വീട്ടിലേക്ക് ചെല്ലുമ്പോ എന്തേലും വാങ്ങണ്ടേ? വെറും കയ്യോടെ പോവുന്നത് മോശല്ലേ എന്ന തോന്നൽ വന്നപ്പോ,അടുത്തുള്ള ബേക്കറി കേറി. മൂന്ന് നാലു പലഹാരങ്ങൾ വാങ്ങി.
തിരിച്ചിറങ്ങുമ്പോ ഏട്ടത്തി കാറിനു പുറത്തുണ്ട്. ഉറങ്ങി എണീറ്റ കണ്ണ് ചിമ്മിയുള്ള നോട്ടം. ഞാൻ കുപ്പിയിൽ ബാക്കിയുള്ള വെള്ളം ഏട്ടത്തിക്ക് കൊടുത്തു. സൈഡിൽ പോയി മുഖം കഴുകുമ്പോ പോക്കറ്റിലെ ഫോൻ റിങ് ചെയ്യന്നുണ്ട്. അനുഷേച്ചി! !
“എവിടെത്തി മോനൂസേ….” നേരിയ സുഖമില്ലാത്തൊരു ശബ്‌ദം. പനിപിടിച്ച പോലെ.
“എന്തേ അനുഷേച്ചി ശബ്‌ദം മാറിയപോലെ….?”നേരിയ ശ്വാസമെടുത്തു ചേച്ചി കുണുങ്ങുന്ന കേട്ടു.
“ തലവേദന ആവാ മോനൂസേ. ..നീ പോയപ്പോ മുതൽ എനിക്ക് ടെൻഷനാ.അതോണ്ടാവും!!” കുഞ്ഞി കുട്ടികൾ പറയുന്ന പോലെ അനുഷേച്ചി കൊഞ്ചി . അത് കേട്ടപ്പോ ഇത്ര നേരാം ഉണ്ടായിരുന്നു ടെൻഷൻ എല്ലാം മറന്നപോലെ.
“അച്ചോടാ..എന്റേച്ചിക്ക് സുഖല്ലേ….ന്തിനാ ടെൻഷൻ…ഏട്ടത്തിയെ കൂട്ടി വരിന്നോണ്ടാ?..” മുഖം കഴുകി ,ഞാൻ ഫോൺ വിളിക്കുന്നത് നോക്കുന്ന ഏട്ടത്തിയെ നോക്കി ചിരിച്ചു ,ഞാൻ അനുഷേച്ചിയോട് ചോദിച്ചു. വാങ്ങിയ പലഹാരത്തിന്റെ പൊതി ഞാൻ ഏട്ടത്തിക്ക് കൊടുത്ത്,കാറിലേക്ക് കേറിക്കോ എന്ന് ആംഗ്യം കാട്ടി. തിരിഞ്ഞു ഡ്രൈവർ സീറ്റ്ലേക്ക് കേറാൻ പോയ എന്റെ കൈ ഏട്ടത്തി പിടിച്ചു പോവല്ലേ കാണിച്ചു. ഞാൻ പിരികം കൊണ്ട് എന്തേന്ന് ഏട്ടത്തിയോട് ചോദിച്ചു പോയി.
“ഹ്മ്മ്…അതും ണ്ട് തമ്പുരാട്ടിയ ആലോചിച്ചാണേൽ വേറെയും. എന്താ അതിന്റെ മനസ്സിൽന്ന് മനസ്സിലാവണ്ടേ? തടാക സ്വഭാവം ” അനുഷേച്ചി പല്ല് കടിച്ചു രോഷം തീർക്കുന്നത് ഫോണിലൂടെ കേൾക്കാം . കുറുമ്പ് കേട്ടപ്പോ ഞാൻ ചിരിച്ചുപോയി “ആളുകൾ ഇന്നലെപോലെ മുറ്റം നിറയെ കണ്ടപ്പോൾ നീ വരുമ്പോ എന്താവും എന്നോർത്തു പേടിച്ചു നിന്ന ഞാനാ. …ഇപ്പോഴിതാ ഒറ്റ ആളില്ല..അമ്മയാണേൽ ഒന്നും പറയുന്നല്ല. ഒന്നും നടക്കാത്തപോലെ ആണ് അമ്മയുടെ നടത്തവും ഭാവവും. പിന്നെ മടുത്തു ഞാൻ കുറച്ചു നേരാം ഒറങ്ങാന്നു വെച്ചു….നിന്റെ കാര്യം ഓർത്തു ഒറക്കം വരണ്ടേ…ഞാനിങ്ങനെ കണ്ണും തുറന്നു കിടക്കാൻ തുടങ്ങീട്ട് എത്ര നേരായിന്നറിയോ നിനക്ക്. നീ വന്നാലേ ഇനിയെനിക്ക് സമാധാനാവു…“ ആ വാക്കിൽ മൊത്തം കൊഞ്ചുന്ന പരിഭവമാണ്. കുട്ടികളെ പോലെ വിഷമം കാണിക്കാൻ, അനുഷേച്ചി ചുവന്ന കീഴ്ച്ചുണ്ട് പിളർത്തിയായിരിക്കും എന്നോട് പരിഭവം പറയണേ. കേൾക്കുമ്പോ തന്നെ അനുഷേച്ചിയെ കെട്ടിപ്പിച്ചു അതിന്റെ വർത്താനോം കേട്ട് കിടക്കാൻ തോന്നാ.
“സാരല്ലേച്ചി..വൈകിട്ട് ഞാൻ അങ്ങട്ട് വരില്ലേ..ഇത്തിരി സമയം കൂടെയല്ലേ ഉള്ളു. കണ്ണടച്ചു ഉറങ്ങാൻ നോക്ക് ട്ടോ.. ആ ടെൻഷനും മാറട്ടെ ,തലവേദനയും മാറട്ടെ…എന്നിട്ട് വേണം. എനിക്ക് വന്നിട്ട് ..“ ഉള്ളിലൊരു കുഞ്ഞനുജന്റെ കുറുമ്പും,വാ നിറയെ കാമുകിയിടുള്ള പോലെ സ്നേഹം തുളുമ്പുന്ന വാക്കും കൊണ്ട് വന്നതായിരുന്നു. ബാക്കി പറയുന്നത് പെട്ടന്ന് നിർത്തി. ഏട്ടത്തി അടുത്തില്ല? എങ്ങനെയാ ഞാൻ ചേച്ചിയോട് എനിക്ക് എന്റെ പെണ്ണിനെ സ്നേഹിക്കാനുള്ളതാ എന്ന് പറഞ്ഞു കൊഞ്ചാ?

Superb🥰
Waiting for next part.!!!!!
Nirthiyo?