“വിടടീ പെണ്ണെ വേദന ആവുന്നടീ..” ഞാൻ തലയിളക്കി കാട്ടി ചെറിതിനെ കുറുമ്പോടെ നോക്കി . മുടി പെണ്ണ് വിട്ട് തന്നു. എന്നാലും മുടി പറഞ്ഞു പോയ വേദന. എന്നെ അത്ഭുതതത്തോടെ നോക്കി വീണ്ടും അവളെന്തോ പറഞ്ഞു.
എന്റെ അമ്മയെ നോക്കണ്ടാ എന്ന് വലതുമാണോ?
“നിന്റെ അമ്മയെ നോക്കിയതിനാണോ ഈ ശിക്ഷ….?” ഞാൻ ഏട്ടത്തിയെ കൂടെ നോക്കി വാവയോട് ചോദിച്ചു. “ആ അ…മ്മാ…..” വാവ കണ്ണടച്ചു പറഞ്ഞു എന്റെ നെഞ്ചിലേക്ക് ഒറ്റ ചാരൽ .ഇനിയവളെ അമ്മയെ നോക്കാരുത് പോലും.
“ശെരിയെടീ പെണ്ണെ നിന്റെ അമ്മയെ ഇനി നോക്കുന്നില്ല…” ഞാൻ വാവയുടെ പുറത്തു മെല്ലെ തലോടി കൊണ്ട് പറഞ്ഞു. ഏട്ടത്തിയുടെ മുഖത്തു ചിരി പിന്നേയും പൊട്ടി. അപ്പോ പിന്നേയും ഞാൻ ഏട്ടത്തിയെ കണ്ണെടുക്കാതെ നോക്കി.
“ഹ്മ്മ് എന്നാടാ…”ആ പിരികം എന്നെ കളിപ്പിക്കാൻ പൊന്തി .
“എന്ത് മാറ്റാ ഇപ്പോന്നറിയോ…ഏട്ടത്തി ഇങ്ങനെ എപ്പോഴും ചിരിച്ചാ മതി.. സുന്ദരിയായി ”എപ്പോഴും ഇതെല്ലാം പറയാൻ നാക്ക് പൊന്താത്ത എനിക്ക് ,ഇത് പറയാൻ ഒരു മടിയു മുണ്ടായില്ല
“അന്നോ…?” ഏട്ടത്തി ആകാംഷ നിറച്ചു ചോദിച്ചു . ഞാൻ അതേന്ന് തല കുലുക്കി. ഏട്ടത്തി ചെറിയൊരു ചിരിയോടെ ഇരിക്കുന്ന ചെയറിലേക്ക് കൂടുതൽ ചാരി. പക്ഷെ ആ മനസ്സിൽ വെഷമത്തിന്റെ മാറാലകൾ ഇപ്പോഴും നിറഞ്ഞു പടർന്നു നിൽക്കുന്നത് എനിക്ക് കാണാൻ കഴിയുന്നുണ്ട്.
ഭക്ഷണമെത്തി
.ഏട്ടത്തി ഒറ്റക്ക് കഴിച്ചോട്ടെ എന്ന് കരുതിയാണ് വാവയെ ഞാൻ എന്റെ മടിയിൽ ഇരുത്തിയത്.ചോറും ,മീനും, പുളീഞ്ചിയും, ഇത്തിരി അച്ചാറും ഉപ്പേരിയും എല്ലാം കുഞ്ഞി വിരൽ കൊണ്ട് വാവ തൊട്ട് നോക്കി വായിലിട്ടു എന്നെ നോക്കും. അപ്പോ ഞാൻ ചെറിയ ഉരുളകൾ ആക്കി ,വാവക്ക് വായിലിട്ടു കൊടുത്തു.
തിന്നാതെ തല വെട്ടിക്കുമ്പോ ഞാൻ അടവുകൾ പലതും കാണിച്ചു കഴിപ്പിക്കും. അങ്ങട്ട് നോക്ക് ,ഇങ്ങട്ട് നോക്ക് ,നല്ലകുട്ടിയല്ലേ എന്നൊക്കെ പറയുമ്പോ അവസാനം ഫുഡ് കഴിക്കാൻ എനിക്കാ കുഞ്ഞി വായ ,വാവ തുറന്ന് തരും. ഇങ്ങനെ കുട്ടികളെ കഴിപ്പിക്കുന്നത് കണ്ടിട്ടുണ്ടെലും ആദ്യമായി ചെയ്തപ്പോ പറഞ്ഞറിയിക്കാനാത്ത സന്തോഷവും ,കൂടെ ചില്ലറയല്ല ഈ പരിവാടി എന്നും മനസ്സിലായി. ഏട്ടത്തി ഇതെല്ലാം നോക്കി മനസ്സ് നിറഞ്ഞപോലെ ഇരിക്കുന്നുണ്ടായിരുന്നു. ആരും ഇങ്ങനെ ഒന്നും വാവയെ സ്നേഹത്തോടെ നോക്കിയിട്ടില്ലേ എന്ന തോന്നലായി എനിക്ക്.
ഏട്ടത്തി ചോർ ആർത്തിയോടെ കഴിക്കുന്ന കണ്ടപ്പോ എന്റെ മനസ്സിനൊരു വേദന. ഹോട്ടലിൽ പത്രം കഴുകിയിക്കെയാണ് ജീവിക്കുന്നെ എന്ന് അന്നൊരിക്കൽ ഏട്ടത്തിയെ പറ്റി സെൻന്തിൽ പറഞ്ഞത് ഞാൻ ഓർത്തു. എല്ലാം എന്റെ മടിയിൽ ഇരിക്കുന്ന ഈ വാവക്ക് വേണ്ടിയായിരിക്കും.
രണ്ടും മൂന്നും നേരത്തെ വാവയുടെ ഭക്ഷണത്തിനു വേണ്ടി ചിലപ്പോ ഏട്ടത്തി ഒരു നേരം പോലും മര്യാദക്ക് ഭക്ഷണം കഴിച്ചു കാണില്ല. ഇത്രേം മെലിഞ്ഞു പോയത് അതാവും. തമ്പുരാട്ടിയ പേടിച്ചാണെൽ നാട്ടുകാർ ആരും സഹായത്തിനു പോലും ഏട്ടത്തിയെ പരികണിക്കില്ല. അമ്മയുടെ ഓരോ വൃത്തികെട്ട സ്വഭാവങ്ങൾ. നോക്കിക്കോ ശ്രീദേവി നാളെ മുതൽ എന്റെ ഏട്ടത്തിക്ക് അമ്മ തന്നെ മൂന്നും നാലും നേരത്തെ ഭക്ഷണം കൊടുക്കേണ്ടി വരും. ഇല്ലേൽ ഞാൻ കൊടുപ്പിക്കും. വാശിയാണ്.
ഫുഡ് കഴിച്ചു ഇറങ്ങി പിന്നെ നേരിട്ട് ഏട്ടത്തിയുടെ നാട്ടിലേക്ക് വണ്ടി വിട്ടു. ഇരുവഴിഞ്ഞി പുഴ കടന്ന് വണ്ടി പായുമ്പോഴേക്കും ഏട്ടത്തിയും വാവയും നല്ലപോലെ ഉറങ്ങി.
ഏട്ടത്തിയുടെ വീട്ടിൽ എത്തുമ്പോ എന്താ സംഭവിക്ക എന്നുള്ള ചിന്ത മാത്രമായി എന്റെ മനസ്സിൽ. സിനിമയിൽ കാണുന്ന പോലെ വീട് വിട്ട് ഇറങ്ങി പോയ മകൾ കൊച്ചുമായി വീട്ടിലേക്ക് തിരിച്ചു വരുമ്പോ…കുട്ടിയെ കണ്ട് അലിയുന്ന മനസ്സുമായി മാതാപിതാക്കൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന രംഗമായിരുന്നു ആദ്യം മനസ്സിൽ .പിന്നെയത് നേരെ മറിച് ഇറങ്ങി പോടീ എന്റെ മുറ്റത്തു നിന്ന് എന്ന് പറയുന്ന തന്തപ്പിടിയുടെ രോഷം കൊണ്ട മോന്തയും, ദേഷ്യവും ആയി തുടങ്ങി. എല്ലാം ഞാൻ മനസ്സിലിട്ടു ഉരുട്ടി. എന്താവും ഈശ്വരാ നടക്കാൻ പോവുന്നത്? ഏട്ടത്തിയെ ഇത്രേം ധൈര്യം കൊടുത്തു കൊണ്ട് ചെന്നിട്ട് അവിടന്ന് ആട്ട് കിട്ടാതെ നിന്നാൽ മതിയായിരുന്നു .നാണം കെട്ട് ഇറങ്ങി പോരേണ്ട അവസ്ഥ വരുവോ?

Superb🥰
Waiting for next part.!!!!!
Nirthiyo?