തമ്പുരാട്ടി – 6 44

ഏട്ടത്തിയെയും കൊണ്ട് വന്നാ മതീന്ന എന്നോട് അനുഷേച്ചി പറഞ്ഞത്. അതോണ്ട് എന്തായാലും എന്റെ കൂടെ വന്നേ പറ്റു .കേട്ടല്ലോ?“കരഞ്ഞു കൊണ്ടാണേലും ഞാനിത്തിരി കടിപ്പിച്ചു തന്നെ പറഞ്ഞു. എന്റെ ഉറച്ച വാക്ക് കൊണ്ട് സമ്മതിക്കാണേൽ സമ്മതിക്കട്ടെ വിചാരിച്ചാണ്. പക്ഷെ ഏട്ടത്തി ഒന്നും മിണ്ടുന്നില്ല. കടുപ്പം കുറച്ച് കൂടി പോയോ?

“ഞാൻ കടുപ്പിച്ചു പറഞ്ഞതല്ലട്ടോ. എനിക്കിങ്ങനെ സ്വാതന്ത്രമെടുക്കാൻ ആകെ ഒരാളെ ഭൂമീലുള്ളു. എന്റെ അനുഷേച്ചി. ഞാൻ ഇത്രേം സ്നേഹിക്കുന്ന ഒരാളും അനുഷേച്ചി മാത്രാ..പിന്നെയെനിക്ക് സ്വാതന്ത്രം എടുക്കാൻ തോന്നിയേ ഇപ്പോ ദാ…ഏട്ടത്തിയോടാ. കാരണം ന്താ എന്റെ ചേച്ചിയെപ്പോലെ തന്നെ ഞാൻ ഏട്ടത്തിയെ കാണുന്നെ .ആ റൂമിൽ നിക്കുമ്പോ..ചന്ദ്രൻ വന്നു വഴക്ക് പറയുമ്പോ. .

എറക്കി വിട്ടപ്പോ എല്ലാം എനിക്കെന്ത് വേഷമായീന്നറിയോ…? അമ്മയുടെ വാക്കിന് ഞാൻ ഇപ്പോ എതിർ നിക്കുന്നത് പോലും ഏട്ടത്തിക്ക് വേണ്ടീട്ടാ..എനിക്ക് പറ്റണില്ല ഏട്ടത്തിയെ ഇങ്ങനെ ഒറ്റക്ക് വിടാൻ .ഇത്രേം വളർന്നു പന്തലിച്ച ഞാൻ കണ്ണും മൂക്കും ഒഴുക്കി കൊച്ചു കുട്ടികളെ പോലെ കരയണതും ഏട്ടത്തിക്ക് വേണ്ടീട്ടാ നോക്ക് കണ്ടില്ലേ? “ കരഞ്ഞു കൊണ്ടും ഞാൻ ചിരിക്കാൻ നോക്കി.

ഞാനെന്തു ചെയ്തോ അതേപോലെ ഏട്ടത്തിയും കരഞ്ഞു കൊണ്ട്, പൊട്ടി വന്ന ചിരി ഒതുക്കിപ്പിടിച്ചു.കണ്ണും മുഖവും നല്ലപോലെയൊപ്പിയപ്പോ ഏട്ടത്തി കൂടെ വരാനുള്ള തീരുമാനം ,എടുക്കാണെന്ന് എനിക്ക് തോന്നി

”ഞാൻ എങ്ങനാ ആ വീട്ടിലേക്ക് വരാ.ഏട്ടനും ഞാനും വന്നപ്പോ അമ്മ പറഞ്ഞതൊന്നും എനിക്ക് മറക്കാനേ പറ്റത്തില്ല !.“ ഏട്ടത്തി പഴയ കാര്യങ്ങൾ ഓർത്തു പറഞ്ഞു. അമ്മയന്ന് രണ്ടിനേം ആട്ടി പായിച്ചതല്ലേ?

”അമ്മയുടെ മുന്നിൽ നമ്മൾ ചെല്ലുമ്പോ എന്തായാലും അമ്മ പ്രശ്നം ഉണ്ടാക്കും.തല്ലാനൊക്കെ നോക്കും .ഏട്ടത്തിയെ അല്ലാട്ടോ എന്നെ “ ഞാൻ ചിരിച്ചു. സത്യം സത്യം പോലെ പറയാണല്ലോ. അപ്പോ ഏട്ടത്തിയുടെ മുഖത്തു പേടി ഉരുണ്ടു കൂടുന്നത് ഞാൻ കണ്ടു. എന്തോ പറയാനും വന്നു. ഇതൊന്നും വേണ്ടാന്നായിരിക്കും .അതോണ്ടന്നെ ഞാൻ പെട്ടന്ന് തടഞ്ഞു.

”വേണ്ട വേണ്ട പേടിക്കൊന്നും വേണ്ട…തമ്പുരാട്ടി അങ്ങനെ ചെയ്യാൻ സാധ്യതയില്ല. ന്നാലും അമ്മയെന്തൊക്കെ പറഞ്ഞാലും ചെയ്താലും ,ഏട്ടത്തി പേടിക്കൊന്നും ചെയ്യരുത്. എന്റെ കൂടെ നിൽക്കാൻ അനുഷേച്ചി ണ്ടാവും അതേപോലെ ഏട്ടത്തിക്കൂടെ ധൈര്യത്തോടെ നിന്നാ പിന്നെയെനിക്ക് ഒരു പ്രശ്നവും ണ്ടാവൂല്ലാ…

ഈ ഒരു ദിവസം കൂടെ.ഇന്നൂടെ സഹിക്ക് ഏട്ടത്തി. പിന്നെ ഏട്ടത്തിക്ക് ഒരു കുറവും ഞാൻ വരുത്തൂല്ല…ഞാൻ വാക്ക് തരാ..എന്റെ കൂടെ വരണം .“ അതൂടെ ഏട്ടത്തിയുടെ കൈ മുറുക്കി പിടിച്ചു ഞാൻ അപേക്ഷ പോലെ പറഞ്ഞു.ഏട്ടത്തിയെന്തോ ആലോചിച്ചു. ഇത്രേം കാലം അനുഭവിച്ച കാര്യങ്ങളെ പറ്റിയാവും അല്ലേൽ ഇനി നടക്കാൻ പോവുന്ന കാര്യങ്ങളെ പറ്റി ആവും .ഇതൊന്നും വേണ്ടാ എന്ന് പറയാൻ രണ്ട് മൂന്ന് വട്ടം ആ മുഖത്തു ഭാവം വരുന്നത് കണ്ടു.. പലയിടത്തേക്കും ആലോചനകൊണ്ട് ഓടി നടന്ന ഏട്ടത്തിയുടെ കണ്ണ്,പിന്നെ ഉത്തരം കിട്ടാൻ ഞാൻ നോക്കി നിൽക്കുന്നത് കണ്ടപ്പോ ,എന്നിൽ തന്നെയായി.അവസാനം തല കുലുക്കി ഏട്ടത്തി സമ്മതമറിയിച്ചു . എനിക്കങ്ങു സന്തോഷമായി.

“ഏഹ്. ..ഓക്കെയല്ലേ ….എന്റെ കൂടെ നിൽക്കൂല്ലേ? …” വീണ്ടും ഞാൻ ഉറപ്പിക്കത്തക്കവണ്ണം ഉള്ളിലെ സന്തോഷം പൊട്ടി മുളപ്പിച്ചു കൊണ്ട് ചോദിച്ചു. നേരിയ സന്തോഷം കലർന്ന കരഞ്ഞ മുഖം കാട്ടി ഏട്ടത്തി തല ഇളക്കി.

“എന്റെ ഏട്ടത്തി…ഉമ്മ….” കരഞ്ഞു നനഞ്ഞ കവിളിൽ ഞാൻ ഒന്നുമാലോചിക്കാതെ അമർത്തിയൊരുമ്മ കൊടുത്തു. ഏട്ടത്തി പെട്ടന്ന് ഞെട്ടി പോയി. വിശ്വസിക്കാനാവാതെ ഞാൻ ഉമ്മ വെച്ച കവിളിൽ കൈ വെച്ച്, എന്നെ അത്ഭുതത്തോടെ നോക്കിയപ്പോഴാണ് ഞാൻ സന്തോഷ ലഹരിയിൽ നിന്ന് താഴെ വന്നത്. അനുഷേച്ചിയോട് എടുക്കുന്ന സ്വാതന്ത്ര്യം സന്തോഷം കൂടിയപ്പോ എടുത്ത് പോയതാണ്.

Updated: February 3, 2026 — 8:00 am

3 Comments

Add a Comment
  1. Superb🥰

  2. Waiting for next part.!!!!!

Leave a Reply

Your email address will not be published. Required fields are marked *