തമ്പുരാട്ടി – 6 44

“എന്താ ആദി ഇവിടെ…” ഞാൻ ഒന്നും പറയാൻ പോയില്ല. ബാക്കിലെ ഡോർ തുറന്നു ഉറങ്ങുന്ന വാവയെ ഞാൻറെ നെഞ്ചിലേക്ക് ചേർത്തു ,ഏട്ടത്തിയുടെ കയ്യും പിടിച്ചു പുറത്തേക്കിറക്കി.എന്തിനാ വന്നെതെന്ന ചോദ്യമുകവുമായി ഏട്ടത്തി എന്നെ നോക്കുന്നുണ്ട്. “ഞാൻ ഓടി പോന്നത് നോക്ക് വീട്ടിലിടുന്ന ഡ്രെസ്സും ഇട്ടാ. ഏട്ടത്തിയുടെ വീട്ടിലേക്ക് പോവുമ്പോ ഞാൻ നല്ലത് ഇടണ്ടേ? ” എനിക്കും ഡ്രസ്സ്‌ മാറേണ്ടിയിരുന്നു.വീട്ടിൽ നിന്ന് ഇറങ്ങി പോന്നപ്പോ അങ്ങാടി വരെ പോയി വരാനുള്ള പ്ലാനേയുണ്ടായിരുന്നുള്ളു. പിന്നെയല്ലേ ഏട്ടത്തിയുടെ വീട്ടിലേക്ക് പോവേണ്ട അവസ്ഥ വന്നത് . എന്നാലും എനിക്ക് വേണ്ടി മാത്രമാണ് ഞാൻ വെറുതെ കള്ളം പറഞ്ഞു. ഏട്ടത്തിയും അതങ്ങനെ വിശ്വസിച്ച മട്ടില്ല. എന്നാലുമെന്നോട് വെറുതെ ചിരിച്ചു കാട്ടി.

ഷോപ്പിലേക്ക് കേറുമ്പോ കറുത്ത പാന്റും ഇൻ ചെയ്ത വെളുത്ത ഷർട്ടും ഇട്ടൊരു പെണ്ണ് ഇത്തിരി ദൃതിയിൽ ഞങ്ങളെ അരികെ വന്നു.

“ഓർമയില്ലെന്നേ? അനുഷ്‍യുടെ കൂടെ..നമ്മൾ കുറേ കണ്ടിട്ടിണ്ട്…” എന്റെ ഓർമയില്ലാത്ത നോട്ടം കണ്ടപ്പോ ആ പെണ്ണൊരു ചരിത്രം രണ്ടു വാക്കിൽ തീർത്തു. പെട്ടന്നെന്നിക്ക് ആളെ കത്തി. ഇതാണ് അനുഷേച്ചി പറഞ്ഞ കൂട്ടുകാരി. ഈ പെണ്ണിന്റെയാണിപ്പോ ഷോപ്പ് മുഴുവൻ. സ്കൂളിൽ പോവുമ്പോ അനുഷേച്ചിയുടെ കൂടെ എപ്പോഴും കാണുന്നതായിരുന്നു.

“മീനുവേച്ചി? ….” ഞാൻ പേരോർത്തെടുത്തു വിളിച്ചു. വലിയ ചെക്കനായല്ലോ എന്ന അത്ഭുതം ചേച്ചിക്ക്. വിശേഷം ചോദിക്കലായി പിന്നെ.അതിനിടയിൽ ഞങ്ങളെ ചിരിയും സംസാരവും നോക്കി നിൽക്കുന്ന

ഏട്ടത്തിയെ ഞാൻ പരിചയപ്പെടുത്തി കൊടുത്തു.

”എന്റെ ഏട്ടത്തിയ..ആനി…“ ഒരു കൈ കൊണ്ട് ഞാൻ ഏട്ടത്തിയെ എന്നോട് ചേർത്ത് നിർത്തിയാണത് പറഞ്ഞത് . ഇത്രേം നേരം തുളുമ്പാൻ പാകത്തിന് നിറച്ചിരുന്ന ആ നനവുള്ള കണ്ണുകൾ മുകളിലേക്ക് ഉയർത്തി ഏട്ടത്തി എന്റെ നേർക്ക് നോക്കി. ഹോ ചങ്കിലെന്തോ പിടഞ്ഞു. സ്വന്തമാണെന്ന് പറയുമ്പോ ,ചേർത്ത് പിടിക്കുമ്പോ ഏതൊരാളും അതിശയത്തോടെ നോക്കി പോവുന്ന നോട്ടം .

”അനുഷ പറഞ്ഞു ഏട്ടത്തിയുണ്ടെന്ന്. സമയമില്ലല്ലേ ..?എവിടെയോ പോവാനുണ്ടെന്ന് പറഞ്ഞല്ലോ. ..?നമുക്ക് പെട്ടന്ന് ഒന്ന് ഫിറ്റ്‌ നോക്കാം ,എന്നിട്ട് സെലക്ട്‌ ചെയ്യാം. “ പോരെ എന്ന പോലെ ഏട്ടത്തിയോടാണ് മീനുവേച്ചിയത് ചോദിച്ചത്. എനിക്കാണ് ഡ്രെസ്സെടുക്കാൻ വന്നതെന്ന് കരുതിയ ഏട്ടത്തിയുടെ മുഖം ചോദ്യ ഭാവം പോലെ എന്റെ നേർക്ക് വന്നു. ഞാൻ കണ്ണടച്ചു കാട്ടി.

മീനു അപ്പുറത്തുള്ള രണ്ടു പെൺകുട്ടികളെ പെട്ടന്ന് വിളിച്ചു. വാവയെ അവർ നോക്കിക്കോളുമെന്ന് പറഞ്ഞു.എന്റെ കയ്യിൽ നിന്ന് ഉറങ്ങുന്ന വാവയെയും വാങ്ങി അവരങ്ങോട്ട് നീങ്ങിയപ്പോ ,മീനു തന്നെ തിരക്കിട്ട് ഏട്ടത്തിയെ കൊണ്ട് ഫിറ്റ്‌ ചെക്ക് ചെയ്തു. മൂന്നാലു ഡ്രസ്സെടുത്തു വെച്ചു.

ഡ്രെസ്സിംഗ് റൂമിലേക്ക് കേറുമ്പോ എന്തിനാ ഇതെല്ലാമെന്ന നോട്ടമാണ് എന്റെ നേർക്ക് പെണ്ണിന്!

ഞാൻ വാട്സാപ്പിൽ അനുഷേച്ചിക്ക് അപ്ഡേറ്റ് കൊടുത്തുകൊണ്ടിരുന്നു.

“ഇതെങ്ങനെയുണ്ട്…?” ഡ്രസിങ് റൂമിൽ നിന്ന് പുറത്തു വന്ന ഏട്ടത്തിയെ കാണിച്ചു മീനുവേച്ചി ചോദിച്ചു. മൊബൈലിൽ നിന്ന് കണ്ണെടുത്തു നോക്കിയ നോട്ടത്തിൽ ,ഞാൻ വേറെ ആരോ കണ്ടു. ഏട്ടത്തി തന്നെയാണെന്ന് തിരിച്ചറിയാൻ എനിക്കിത്തിരി സമയം വേണ്ടി വന്നു. നരച്ചതും മങ്ങിയതുമായ നേരത്തെയിട്ട തുണികൾ, മെല്ലെയാ ശരീരത്തിൽ നിന്ന് മാറിയപ്പോ തന്നെ ,എന്റെ ഏട്ടത്തി വല്ലാണ്ടങ് മാറി. ഡ്രസിങ് റൂമിലേക്ക് കേറിയ പെണ്ണല്ലേ തിരിച്ചു വന്നത് എന്നായി എന്റെ ചിന്ത.

ഗ്രെ കളറിൽ വെളുത്ത പൂക്കളുള്ള ഒരു ടോപ്പും, വെളുത്ത ലെഗ്ഗിൻസ് പോലുള്ള പാന്റുമിട്ട ഏട്ടത്തി ഇത്തിരിയൊന്നു തടിച്ച പോലെയായി. വല്ലാണ്ട് മെലിഞ്ഞു പോയ ഇത്ര നേരമുണ്ടായ ആ കോലം ഒറ്റയടിക്ക് ഇല്ലാണ്ടായി. മുഖത്തു ഒരു വെളിച്ചമൊക്കെ വെച്ചു. ഒന്നും പറയാനില്ല ഏട്ടത്തിയങ്ങു സുന്ദരിയായി. ഇരുന്നു മൊബൈലിൽ നോക്കിയിരുന്ന ഞാൻ അറിയാതെ ,ഒളിപ്പിച്ചു വെച്ച ഏട്ടത്തിയുടെ സൗന്ദര്യം പുറത്തേക്ക് വന്നത് കണ്ടു എഴുന്നേറ്റു നിന്ന് വാ പൊളിച്ചു പോയി. എന്റെ ബോധമില്ലാത്ത കളി കണ്ടിട്ട് ഏട്ടത്തിക്ക് സംശയവും, മീനുവേച്ചിക്ക് ചിരിയുമാണ്.

Updated: February 3, 2026 — 8:00 am

3 Comments

Add a Comment
  1. Superb🥰

  2. Waiting for next part.!!!!!

Leave a Reply

Your email address will not be published. Required fields are marked *