തമ്പുരാട്ടി – 6 44

എന്റെ ശ്രീദേവിയമ്മ. ശ്രീദേവി മാഡത്തിന്റെ മോനായത് കൊണ്ടല്ലേ ഇത്രേം ബഹുമാനം എനിക്ക് കിട്ടിയത്. ഇല്ലേൽ കിട്ടുമോ? എവിടെ . അപ്പോ അന്നയുടെ കാര്യങ്ങൾ എല്ലാം ശെരിയായത് അമ്മയുള്ളത് കൊണ്ടല്ലേ . ആ പേരും പ്രശസ്തിയും, അധികാരവും ഉള്ളോണ്ടല്ലേ.ഹോ ഇപ്പോഴമ്മയോട് ഒരിഷ്ടമൊക്കെ തോന്നുണ്ട്.

വീട്ടിൽ ചെല്ലുമ്പോ മാറാതെ ഇരുന്നാ മതിയായിരുന്നു.

ഞാനും അന്നയും സംസാരിക്കുമ്പോ ഏട്ടത്തി അടുക്കളയിൽ നിന്ന് എത്തി നോക്കുന്നത് ഞാൻ കണ്ടു. രണ്ട് മൂന്ന് വട്ടം മെല്ലെ വന്നു ,ഞാൻ ഒക്കെയല്ലേ എന്ന പോലെ നോക്കി പോവും. പിന്നെ വന്നപ്പോ ആ മുഖത്തു എന്തോ ചോദ്യമുണ്ട്.

“വാങ്ങിയ സാധനം വണ്ടീലാ..എടുക്കാൻ മറന്നു…” അപ്പോഴാണ് എനിക്കും കാര്യം ഓർമവന്നത്. മൂന്ന് നാല് പലഹാരം വാങ്ങി വണ്ടിയിൽ വെച്ചതല്ലേ.വന്ന ടെൻഷനിൽ എടുക്കാൻ മറന്നു. കാറിന്റെ കിയും കൊണ്ട് പലഹാരം എടുക്കാൻ ഏട്ടത്തി പോയി. തിരിച്ചു കവറും തൂക്കി ഏട്ടത്തി വന്നപ്പോ അടുക്കളയിൽ നിന്ന് വന്ന അമ്മച്ചി ,അതുകണ്ട് താടിക്ക് കൈ കൊടുത്തൊരു നോട്ടം . “എന്നതാ ഇതൊക്കെ കുഞ്ഞി…”വെറുതെ പൈസ കളഞ്ഞു എന്നുള്ള വിഷമം ആ മുഖത്തുകണ്ടു.

“ഞാനല്ലമച്ചീ അവന്റെ പണിയാ…” ഏട്ടത്തി നൈസ് ആയിട്ട് കുറ്റം എന്റെ നേർക്കിട്ടു. അമ്മച്ചിയെന്ന്നെ നോക്കി

“നീയാണോടോ ഇതെല്ലാം വാങ്ങി വന്നേ..?” ശാസിക്കാനുള്ള കുഞ്ഞി ദേഷ്യവും കളിപ്പിക്കാനുള്ള കുറുമ്പും ഞാൻ അമ്മച്ചിയുടെ ചോദ്യത്തിലും മുഖത്തും കണ്ടു.

“എന്നാടാ ഇതൊക്കെ..നീ വല്യ വിരുന്നുകാരൻ ആവുന്നോ…? നിന്റെ വീടല്ല്യോ ഇത് …ഹ്മ്മ് ?”സാരി തല ഇടുപ്പിൽ കുത്തി. കീഴ്ച്ചുണ്ട് വായിലേക്ക് മടക്കി പല്ല് കൊണ്ട് കടിച്ചു ,എന്റടുത്തേക്ക് വന്ന അമ്മച്ചി ചെവിയിൽ വേതനിപ്പിക്കാതെ പിടിച്ചു. അനുഷേച്ചിയെ പോലെ എന്നോട് കൊഞ്ചുന്ന കുറുമ്പ് കാണിച്ചപ്പോ എനിക്കും അതേപോലെ ചെയ്യാനൊരു കൊതി.

“അമ്മച്ചീ…” കീഴ്ച്ചുണ്ട് പിളർത്തി ഞാൻ കുട്ടികളെ പോലെ പരിഭവം കാട്ടി .അമ്മച്ചിയുടെ മുഖം എന്റെ വിളിയിലങ്ങ് ഇഷ്ടപെട്ട പോലെ തുടുത്തു വന്നു. ഏട്ടത്തിയും, അന്നയും എന്റെ വിഷമ വിളിക്കേട്ട് ചിരിയടക്കാനാകാതെ നിന്നു . “അച്ചോടാ. ..”എന്ന കമെന്റ് ഞാൻ ചിരിക്കിടയിൽ അന്നയിൽ നിന്നും കേട്ടു.

“പറയെടാ നിന്റെ വീട് തന്നെയല്ല്യോ..” അമ്മച്ചി വീണ്ടും ചെവിയിൽ നിന്ന് പിടുത്തം വിടാതെ ചോദിച്ചു. “അതൊക്കെ ശെരിയാണ്. .എന്നാലും എന്റെ അമ്മച്ചിയെ കാണാൻ ഞാൻ ആദ്യായിട്ട് വരല്ലേ..അപ്പോ ഞാൻ എന്തേലും വാങ്ങി കൊണ്ട് വരണ്ടേ..?.”എന്റെ കുഞ്ഞു കുട്ടിയുടെ പോലെയുള്ള ചോദ്യം ശെരിക്ക് കേട്ട അമ്മച്ചി അന്നയെയും ഏട്ടത്തിയെയും മാറി മാറി നോക്കി.

“കണ്ടോടീ എന്റെ മോന്റെ സ്നേഹം…”അമ്മച്ചിയുടെ വിരലുകൾ എന്റെ മുടിയിലും കവിളിലും ഇഴഞ്ഞു നീങ്ങി.“ന്റെമോനാ ഇത് ”താഴേക്ക് കുനിഞ്ഞു എന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം തന്നു പറഞ്ഞപ്പോ ഞാൻ ആകെ വല്ലാതായി. ശ്രീദേവി എനിക്ക് തന്നപോലെ പെട്ടന്ന് കരുതി പോയി. വിശ്വസിക്കാനാകാത്ത കാര്യം കിട്ടിയപ്പോ എന്റെ കണ്ണും നിറഞ്ഞു. അത് ഏട്ടത്തി വേഗം കണ്ടു.

“ദേ അമ്മച്ചി എന്റെ മോനേ കരയിക്കാ..? …” ഞാൻ കേട്ടത് വിശ്വസിക്കാനാകാതെ ഏട്ടത്തിയെ നോക്കിപ്പോയി. ഒന്നും മിണ്ടാതെ എപ്പോഴും കരച്ചിൽ മാത്രമുണ്ടായിരുന്നു എന്റെ ഏട്ടത്തി ഇപ്പോഴെന്ത് സന്തോഷത്തിലാണ്.എന്റെ മോനെന്ന് പറയുമ്പോ ഞാൻ ഏട്ടത്തിക്ക് സ്വന്തമാണെന്ന അഹങ്കാരം ആ വാക്കിലില്ലേ?

നിറഞ്ഞ കണ്ണുകണ്ട് അമ്മച്ചിയെന്നെ വേദനയോടെ നോക്കി

“എന്നാപറ്റിയെ എന്റെ കുട്ടിക്ക് .കണ്ണൊക്കെ നിറഞ്ഞല്ലോ..” ഇങ്ങനെ അമ്മയുടെ സ്നേഹമൊന്നും ഇത് വരെ കിട്ടിയില്ല എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ വേണ്ട. എന്റെ ശ്രീദേവിയെ ഇവരെ മുന്നിൽ സ്നേഹമില്ലാത്ത സ്ത്രീയാക്കി മാറ്റണ്ട.

“ ഒന്നുല്ല…” എല്ലാരുമെടുക്കുന്ന അടവ് വാക്ക് എന്റെ വായിലും വന്നു.

“അമ്മച്ചിയാ പ്രശ്നം..അവന്റെ ചെവി പിടിച്ചൊക്കെ നുള്ളീട്ട്, ഇപ്പോ എന്നാ പറ്റിയെന്നോ .”ഏട്ടത്തി അതിനിടയിൽ കൂടെ അമ്മച്ചിക്കിട്ട് താങ്ങി.

Updated: February 3, 2026 — 8:00 am

3 Comments

Add a Comment
  1. Superb🥰

  2. Waiting for next part.!!!!!

Leave a Reply

Your email address will not be published. Required fields are marked *