തമ്പുരാട്ടി – 6 44

എന്താ ഇനി പ്ലാൻ എന്ന് ചോദിച്ച സെന്തിനോട്‌ വീട്ടിലേക്ക് ഞാൻ ഏട്ടത്തിയെ കൊണ്ട് പോവും പറഞ്ഞപ്പോ അവന് വിശ്വാസമില്ല.എത്ര പറഞ്ഞിട്ടും ചെങ്ങായി വിശ്വസിക്കണ മട്ടേയില്ല. കാറിനുള്ളിലേക്ക് നോക്കിയപ്പോ ഏട്ടത്തി ഫോൺ ചെവിയിൽ വെച്ച് കരയണ കണ്ടു. അനുഷേച്ചിയോട് ഫോണിൽ എന്തോ പറയുന്നുമുണ്ട്.ഇത്തിരി നേരം കഴിഞ്ഞപ്പോ ഏട്ടത്തി ഡോർ തുറന്നു ഫോൺ പുറത്തേക്ക് ,എന്റെ നേർക്ക് നീട്ടി.കരഞ്ഞത് മറക്കാൻ ഏട്ടത്തി മുഖവും,കണ്ണും തുടച്ചിട്ടുണ്ട്. ഫോൺ വാങ്ങുമ്പോ എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നതും ഞാൻ കണ്ടു.

“ഹലോ….” കുറച്ചു മാറി നിന്നു ഞാൻ ഫോൺ ചെവിയിൽ വെച്ചു.

“മോനൂസേ..നമുക്ക് ഇങ്ങട്ട് കൊണ്ടൊരാടാ ഏട്ടത്തിയെ. നമുക്ക് നോക്കിയാലോ? അതിന്റെ കരച്ചിൽ കേൾക്കുമ്പോ സങ്കടാവാ…” വിഷമത്തോടെയുള്ള അനുഷേച്ചിയുടെ പറച്ചിൽ. കേട്ടപ്പോ എന്റെ നെഞ്ചിൽ നിന്ന് ചിരിയും കരച്ചിലും ഒരുമിച്ച് വന്നപോലെ. എന്റെ മനസ്സെങ്ങനെ ചേച്ചിക്ക് മനസ്സിലാക്കാൻ കഴിയിന്ന്?

“കേട്ടോ നീയ്യ്…വരുമ്പോ ഏട്ടത്തിയെയും വാവയെയും കൊണ്ട് വന്നാ മതി…” ആക്ഞാപിക്കുന്ന അനുഷ്‌ച്ചിയോ? എനിക്ക് ചിരി വന്നു പോയി. ചന്ദ്രനോടു തർക്കിച്ചതും, ഏട്ടത്തിയെ ഞാൻ അങ്ങട്ടാ കൊണ്ടുവരുന്നേന്നുള്ള ന്യൂസ്‌ ,ഇപ്പോ അമ്മ വരെ അറിഞ്ഞു കാണുമെന്നുമുള്ള കാര്യം ഞാൻ ചേച്ചിക്ക് വിളമ്പി കൊടുത്തു.നീണ്ടൊരു ശ്വാസമെടുക്കൽ അപ്പുറത് നിന്ന്.

അമ്മക്ക് ഫോൺ വന്നെന്നും അമ്മയൊന്നും മിണ്ടീല്ലാന്നും ചേച്ചി പറയുമ്പോ, എന്റെ മനസ്സിൽ അമ്മയെങ്ങനെ പ്രതികരിക്കും എന്നുള്ള പേടി വീണ്ടും മുളച്ചു പൊന്തി.പിന്നെ എന്ത് വന്നാലും അനുഷേച്ചി കൂടെയുണ്ടല്ലോ എന്ന ആശ്വാസിത്തിന് അപ്പുറത്തേക്ക് ഞാനൊന്നും ആലോചിക്കാൻ നിന്നില്ല. ഏട്ടത്തിക്ക് ഏട്ടത്തിയുടെ അമ്മയെ കാണണം എന്ന ഒരാഗ്രഹം ആ മനസ്സിലുണ്ടെന്ന് കൂടെ അനുഷേച്ചി എന്നോട് പറഞ്ഞു.പെട്ടന്ന് തന്നെ വീട്ടിലേക്ക്, അതും തമ്പുരാട്ടിയുടെ മുന്നിലേക്ക് ഏട്ടത്തിയെയും കൊണ്ട് ചെന്നാൽ ശെരിയാവില്ല എന്ന് എനിക്കറിയായിരുന്നു. “ഇന്നലെത്തെ പോലെ ആരൊക്കെയോ വരുന്നുണ്ടെടാ ..മുറ്റത്തെല്ലാം ആളാ.

എനിക്ക് പേടിയാവണ് നീയിപ്പോ വരണ്ടാ…എല്ലാമോന്ന് അടങ്ങട്ടെ….ഞാൻ നിന്നെ വിളിക്കുമ്പോ വന്നാ മതി. ..”അനുഷേച്ചി ഇത്തിരി ശബ്‌ദം കുറച്ചു പറഞ്ഞു.ഏട്ടത്തി ഒന്ന് റിലാക്സ് ആവാനും.ഇത്രേം നാളത്തെ വിഷമം ഒരു പൊടിയെങ്കിലും തീർക്കാൻ ഏട്ടത്തിയുടെ അമ്മയെ കാണുന്നത് സഹായിക്കാൻ കഴിയേൽ അതായിരിക്കും നല്ലത് .അപ്പോഴങ്ങട്ട് വിടാം .

പിന്നെ തമ്പുരാട്ടിയുടെ മുന്നിൽ ചെല്ലുമ്പോ, ചെയ്യേണ്ട മുൻ കരുതലിനെ പറ്റി,രാക്ഷസിയെപോലെ പേടിപ്പിക്കാൻ നോക്കിയാലും ,പേടിക്കരുതെന്ന് പറഞ്ഞു മനസ്സിലാക്കാൻ, എനിക്കിത്തിരി സമയവും കിട്ടുമല്ലോ? ഞാൻ ഏട്ടത്തിയെയും കൂട്ടി പോയി നോക്കാമെന്നു അനുഷേച്ചിയോട് പറഞ്ഞു.സൂക്ഷിക്കണേന്നുള്ള കരുതൽ മാത്രമാണ് ചേച്ചിക്കുള്ളത്. പിന്നെ ഒരു ചക്കര ഉമ്മയും കിട്ടി.

ഏട്ടത്തിയുടെ വീട്ടിലേക്ക് ഇവിടന്ന് ഒരു മണിക്കൂറെങ്കിലും ദൂരമുണ്ട്. പണ്ട് ഏട്ടൻ സ്ഥലം പറഞ്ഞത് ഓർമയുണ്ടായിരുന്നു. വേണേൽ ഏട്ടത്തിയോട് ചോദിക്കേം ചെയ്യാലോ. പോവാൻ ഒരു വണ്ടി കിട്ടാൻ സെൻതിലിനോട് കാർ ചോദിച്ചപ്പോ ഫോർട്യൂണർന്റെ കീ അവൻ എന്റെ നേർക്ക് എറിഞ്ഞു. ഞാൻ വല്ല ചെറിയ കാറായിരുന്നു ഉദേശിച്ചത്. റെന്റിനു കൊടുക്കാൻ വേണ്ടി അവന്റെ എടുത്താണേൽ കുറേ ഉള്ളതുമാണ്. എന്നാലും അവന്റെ പുതിയ കാർ തന്നെ തരുമെന്ന് ഞാൻ കരുതിയേയില്ല.അല്ലേലും അവനിങ്ങനെ ചങ്ക് പറച്ചു തരുന്ന സ്നേഹമാണ്.

“ഏട്ടത്തിയുടെ വീട്ടിലേക്കല്ലേ മോശക്കണ്ട ”എന്ന് അവന്റെ ഉപദേശം കൂടി .ഇത്തിരി പത്രാസു നിന്നോട്ടെന്ന് ഞാനും കരുതി.സ്വന്തം മകൾ മതിലു ചാടി ,കാമുകനൊപ്പം പോയതാണേലും .ജീവിക്കുന്നത് നല്ല നിലയിലാണെന്ന് അവർക്കെങ്കിലും തോന്നിക്കോട്ടെ. എന്തേലും ആവശ്യമുണ്ടേൽ വിളിക്കാൻ പറഞ്ഞു സെന്തിൽ സ്ഥലം കാലിയാക്കി.

Updated: February 3, 2026 — 8:00 am

3 Comments

Add a Comment
  1. Superb🥰

  2. Waiting for next part.!!!!!

Leave a Reply

Your email address will not be published. Required fields are marked *