പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ

Pathmasarovaram Tharavattile Ona Naalukal | Author : Garuda


മാവേലി നാടു വാണീടുംകാലം

മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കുംകാലം

ആപത്തങ്ങാർക്കുമൊട്ടില്ലതാനും.

 

ആധികൾ വ്യാധികളൊന്നുമില്ല,

ബാലമരണങ്ങൾ കേൾപ്പാനില്ല,

പത്തായിരമാണ്ടിരിപ്പതെല്ലാം

പത്തായമെല്ലാം നിറവതല്ലേ!…….

 

കൊച്ചു കേരളത്തിൽ ഒരോണം കൂടി വരവായി.. എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ!!!!

 

👚👖👕👗💵💶💷💴 എന്റെ ഓണ സമ്മാനം. ഇഷ്ടമുള്ളത് സെലക്ട്‌ ചെയ്തു എടുത്തോളൂ!!…


 

വലിയ നീളമുള്ള ഭാരത് ബെൻസിന്റെ കണ്ടയിനർ ലോറികൾ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചീറിപ്പായുന്നു. ചെറിയ ചെറിയ കാറുകളും മറ്റു വാഹനങ്ങളും എന്നെ താണ്ടി കടന്നു പോയി. ഒരു മാറ്റവുമില്ല അന്നും ഇന്നും ഒരു പോലെ.. 5 വർഷമായി നാട്ടിലേക്ക് വന്നിട്ട്. മുത്തശ്ശിയെ കാണണം. ഇപ്രാവശ്യം എല്ലാവരും ഓണത്തിനു 10 ദിവസവും തറവാട്ടിൽ കൂടാൻ തീരുമാനിച്ചു. അതിനു എന്നെ നേരത്തെ പറഞ്ഞയച്ചതാണ് അച്ഛൻ. ദുബായിലെ തിരക്കുകൾക്കിടയിൽ നിന്നും നാട്ടിൽ വന്നപ്പോൾ ഒരു മനസുഖം..

 

എന്റെ പേര് സഞ്ജയ്‌ എന്നാണ്.. 24 വയസ്സുണ്ട്. 5 വർഷങ്ങൾക്കു മുൻപ് ഫാമിലി ആയി ദുബായിൽ പോയി അവിടെ settled ആണ്. ഫാമിലിയിലെ ആരുമായും വലിയ കോൺടാക്ട് ഇല്ല. വർഷങ്ങൾക്കു മുൻപ് ഞാൻ തന്നെ ഒഴിവാക്കിയതാണ് എല്ലാ ബന്ധങ്ങളും. പക്ഷെ അച്ഛനും അമ്മയും കൂടി ബന്ധുക്കളെ ഇടക്കൊക്കെ ഒന്ന് വിളിക്കും അത്ര മാത്രം!!!!.

 

പെട്ടെന്ന് ഡ്രൈവർ വണ്ടിയിൽ പെട്രോൾ അടിക്കാൻ പമ്പിലേക്ക് കയറ്റി. ഒരു ലേഡി വന്നു ഇന്ധനം നിറച്ചു. പെട്രോൾ അടിച്ചു കഴിഞ്ഞു ഡ്രൈവർ എന്റെ നേരെ തിരിഞ്ഞു..

 

“” സർ, ചേഞ്ച്‌ ഉണ്ടാകുമോ. “” കയ്യിലെ പേഴ്‌സ് കാണിച്ചു എന്നോട് ചോദിച്ചു..

 

“”Sorry. എന്റെ കയ്യിൽ ദിർഹം ആണ് ചേഞ്ച്‌ ആകിയിട്ടില്ല. “”

 

പുറത്തു യൂണിഫോം ധരിച്ച പെൺകുട്ടി വെയിറ്റ് ചെയ്യുന്നു. അവളുടെ മുഖം കാണാൻ പറ്റുന്നില്ല.

 

“”ഗൂഗിൾ പേ ആയാലും മതി പ്രോബ്ലം. “”

 

“”ഞാൻ അത് ഉപയോഗിക്കാറില്ല. കാർഡ് Swipe ചെയ്യാൻ പറ്റില്ലേ “”

 

“”പറ്റും സർ “” ഒരു സന്തോഷത്തോടെ അയാൾ ആ പെൺകുട്ടിയോട് കാർഡ് ആണെന്ന് പറഞ്ഞു.

 

അവൾ മെഷീൻ എടുക്കാൻ പോയ സമയത്തു ഞാൻ പേഴ്സിൽ നിന്നും കാർഡ് എടുത്തു. അവൾ എന്റെ അടുത്തേക്ക് വന്നു എമൗണ്ട് നോക്കി അടിച്ചു swipe ചെയ്യാനായി മെഷീൻ എന്റെ നേരെക്ക് നീട്ടി. Swipe ചെയ്തു reciept തരാനായി അവൾ അൽപ്പം കുനിഞ്ഞു നിന്നു.. Reciept വാങ്ങി അവളോട് ഒരു thanks പറഞ്ഞതും ആ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി!!

 

“”അനിക.. അങ്കി..!!!”” ഞാൻ അറിയാതെ എന്റെ വായിൽ നിന്നും ആ പേര് പുറത്തേക്കു വന്നു.

 

തന്റെ പേര് താൻ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദത്തിൽ കേട്ടതും അവളൊന്നു ഞെട്ടി.. തല താഴ്ത്തി അവൾ എന്റെ മുഖത്തേക്ക് നോക്കി. അവളൊന്നു ഞെട്ടി!!.. തരിച്ചു നിന്നു!! കണ്ണുകൾ വലുതാക്കി എന്നെ നോക്കി അന്തം വിട്ടു നിന്നു. പൊടുന്നനെ ആ കണ്ണുകളിൽ വെള്ളം നിറഞ്ഞു.

 

അവളെ കണ്ട എന്റെ ബോധം മൊത്തം പോയിരുന്നു.. ഈ ഒരു അവസ്ഥയിൽ അവളെ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല..

 

“”സഞ്ജു “” സന്തോഷത്തോടെ കണ്ണീർ പൊഴിച്ചു കൊണ്ടു അവളെന്നെ വിളിച്ചു.

 

ആ വിളികേട്ട് ഞാൻ അവളെയൊന്നു നോക്കി. അവളെന്നോട് ചിരിച്ചു. ഞാൻ ചിരിച്ചില്ല.

 

“”വണ്ടിയെടുക്ക് “” അവളുടെ മുഖത്തു നിന്നും നോട്ടം മാറ്റി ഞാൻ ഡ്രൈവറോട് പറഞ്ഞു. ആ പെൺകുട്ടി സംസാരിക്കാൻ ശ്രമിച്ചിട്ടും ഇവനെന്തെടാ മിണ്ടാതിരിക്കുന്നെ എന്ന ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു.

 

അയാൾ വണ്ടി എടുത്തു.

 

“”സഞ്ജു ….. സഞ്ജു … “” അവൾ കരഞ്ഞു കൊണ്ട് ഒരുപാട് വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയില്ല. എന്നെ വിളിച്ചു കരഞ്ഞ അവളെ മറ്റൊരു സ്റ്റാഫ്‌ വന്നു സമാധാനിപ്പിക്കുന്നത് കാറിന്റെ കണ്ണാടിയിൽ കൂടെ ഞാൻ കണ്ടു.. എങ്കിലും അത് കാര്യമാക്കാതെ ഞാൻ മുന്നോട്ടു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *