നീലിമ : (അത്ഭുതത്തോടെ) എനിക്കോ.. പോടീ. എനിക്കൊന്നും വേണ്ട..
അനിക : പിന്നെ നിനക്കുള്ള ലെറ്റർ ഞാനാണോ കയ്യിൽ വെക്കേണ്ടത്.. വേണെങ്കിൽ വാങ്ങിച്ചോ..
നീലിമ : എന്തായാലും താ ഉള്ളിലെന്താന്ന് നോക്കാലോ..
അവർ തമ്മിൽ സംസാരിച്ചിരിക്കുമ്പോഴാണ് അഭി ആ വഴിക്കു വന്നത്..
അഭി : എന്താണ് രണ്ടുപേരും കൂടി ഒരു സ്വകാര്യം പറച്ചിൽ.. നമുക്ക് കേൾക്കാൻ പറ്റോ.
അനിക : ഒന്നുല്ല, ഞങ്ങൾ തമ്മിലുള്ള ഒരു കാര്യമാണ്..
നീലിമ : അഭി എനിക്കൊരു കത്ത് കിട്ടിയിട്ടുണ്ട്.
അത് കേട്ടതും അഭിയുടെ നെഞ്ചോന്നു കാളിയത് പോലെ അനികക്ക് തോന്നി. അവളൊന്നു ചിരിച്ചു.. എങ്കിലും കത്തിന്റെ വിഷയം പുറത്തു കാണിക്കാതിരിക്കാൻ അവൾ അവിടുന്ന് തടി തപ്പാൻ നോക്കി.
അഭി : എന്ത് കത്ത് നോക്കട്ടെ.
അനിക : അത് നിനക്കുള്ളതല്ല.. അവൾക്കുള്ളതാ.. അവള് വായിക്കട്ടെ..
അഭി : (നിരാശയോടെ) എന്നാലും ഒരു കത്ത് കിട്ടിയെന്ന് പറയുമ്പോൾ ഉള്ളിലെന്താണെന്ന് അറിയണ്ടേ..
അനിക : അതവൾ വായിച്ചിട്ട് പറഞ്ഞുതന്നോളും ലെ.. വേഗം വാ. ടൈം ആയി. അടുത്തത് ജോഷി സാറിന്റെ ക്ലാസ്സാ..
അവൾ വേഗം നീലിമെയും കൂട്ടി ക്ലാസ്സിലേക്ക് ഓടി. ഇന്റർവെല്ലിന് മൂത്രമൊഴിച്ചുവന്ന അഭിക്കു വീണ്ടും മൂത്ര ശങ്ക പടർന്നു.. ആളല്പം വിയർത്തെന്നുകൂടി പറയാം. അങ്ങനെ തന്നെ ആള് ക്ലാസ്സിലേക്ക് പോയി.
“”നീ കൊടുത്തോ “” ക്ലാസ്സിലെത്തിയ അനികയോട് ആരും ശ്രദ്ധിക്കാതെ ഞാൻ ചോദിച്ചു.
“”Mm””
“”അവൾ നോക്കിയോ?””
“”ഇല്ല അതിനു മുൻപ് അഭി കയറിവന്നു. പിന്നെ നോക്കിക്കോളും “”
“”എന്നിട്ടവൻ വല്ലോം പറഞ്ഞോ?””
“”ഇല്ല, നീ കൊടുത്തോ?””
“”ക്ലാസ്സിന്റെ ഇടയിൽ തന്നെ രാവിലെ കൊടുത്തു..””
“”എന്നിട്ടും അവനു ഡൌട്ട് ഒന്നും വന്നില്ലല്ലോ.. ഇങ്ങനൊരു മണ്ടൻ “” അഭിയെ സ്മരിച്ചു കൊണ്ടു അനിക എന്നോട് പറഞ്ഞു. അതുകേട്ടു സ്വയം മറന്ന് ഞാൻ ചിരിച്ചപ്പോൾ എല്ലാരും ഒന്നുനോക്കി.
വൈകുന്നേരം സന്ധ്യ കഴിഞ്ഞു സ്ഥിരം ബാൽക്കണിയിൽ ഞങ്ങൾ ഇരുന്നു.. ഒരു വൈറ്റ് ചുരിദാർ ടോപ്പാണ് അവളുടെ വേഷം. ഒരു പാന്റും ബനിയനുമാണ് എന്റെ വേഷം.. സന്ധ്യാ നേരത്തു ഇളം വെളിച്ചത്തിൽ അവൾ വളരെ സുന്ദരിയായി കാണപ്പെട്ടു.
“”ആദ്യം ഞാൻ വിളിക്കാം”” നീലിമയുടെ പ്രതികരണമറിയാൻ ആകാംഷയോടെ ഫോണെടുത്തു വിളിച്ചുകൊണ്ടു അങ്കി പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും അടുത്തടുത്താനിരുന്നത്. ഞങ്ങളുടെ തോളുകൾ തമ്മിൽ ഉരസ്സുന്നുണ്ടായിരുന്നു.. ഫോൺ റിങ് ചെയ്യാൻ തുടങ്ങിയപ്പോൾ അവൾ ലൗഡ് സ്പീക്കറിൽ ഇട്ടു..
പുറത്തേക്കു വല്ലാതെ കേൾക്കാതിരിക്കാൻ അൽപ്പം ശബ്ദം കുറച്ചും വച്ചു.. കയ്യിൽ പിടിച്ച ഫോണിന്റെ അടുത്തേക്ക് ചെവി കൊണ്ടുവന്ന ഞങ്ങളുടെ തലകൾ ഏകദേശം മുട്ടി നിൽക്കുന്നുണ്ടായിരുന്നു..
“”ഹെലോ “”
“”നീ വായിച്ചു നോക്കിയോ “” ശബ്ദം കുറച്ചു അങ്കി ചോദിച്ചു.
“”വായിച്ചെടി””
“”ആര് തന്നതാ “” ചിരിയൊതുക്കി ഞങ്ങളിരുന്നു
“”എടീ അത് അഭി തന്നതാ.. “”
“”ദൈവമേ നമ്മുടെ അഭിയോ “” ആ ചോദ്യത്തിലെ സൗണ്ട് മോഡ്ലേഷൻ കണ്ട് ഞാൻ അങ്കിയെ ഒരു നോട്ടം നോക്കി.
“”ആടീ, അവനെന്നോട് ഇങ്ങനൊരു താല്പര്യമുണ്ടെന്നു എനിക്കറിയില്ലായിരുന്നു, അല്ല അപ്പോ നിനക്ക് ഇതാര് തന്നതാ? അവനല്ലേ?””
“”അല്ല വേറൊരാൾ തന്നതാ, ചിലപ്പോൾ അവനേൽപ്പിച്ചതാവും, അല്ല ഇനി എന്താ നിന്റെ പ്ലാൻ..””
“”എനിക്കറിയില്ല “”
“”നിനക്ക് താല്പര്യമുണ്ടോ?””
“”അങ്ങനെ ചോദിച്ചാൽ.. എനിക്കറിയില്ല “”
“”അപ്പൊ എന്തോ ഉണ്ട് “”
“”അത്… ടീ നമുക്ക് നാളെ സംസാരിക്കാം. പ്ലീസ് ഇവിടെ എല്ലാവരും ഉണ്ട് “”
“”Mm ok ശരിന്നാ “”
ഫോൺ വച്ചതും ഞങ്ങളിരുന്നു പൊട്ടിച്ചിരിച്ചു.. കൈകൾ കൂട്ടിയടിച്ചു സന്തോഷിച്ചു..
