പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

 

സന്ധ്യ കഴിഞ്ഞ് വിളക്ക് വെക്കുമ്പോഴും തുളസി തറയിൽ നിന്നു തിരിഞ്ഞുള്ള അവളുടെ നോട്ടം. സന്ധ്യാ സമയത്തെ പ്രത്യേക വെളിച്ചെങ്ങളിൽ അവളുടെ കണ്ണുകൾക്ക്‌ ഒരു പ്രത്യേകത ഉള്ളതായി തോന്നി. ഏതോരാളെയും വശീകരിക്കാനുള്ള ഒരു കഴിവ് ആ കണ്ണുകളിലുണ്ടെന്നു തോന്നി. ഭക്ഷണം കഴിക്കുമ്പോൾ വരെ രാത്രി വരാൻ മറക്കരുതെന്ന കാര്യം ഞാൻ അവളെ ഓർമിപ്പിച്ചു..

 

പക്ഷെ!! ഭക്ഷണം കഴിഞ്ഞു കൈ കഴുകാൻ നേരം അവളെന്റെ അടുത്തേക്ക് ആരും കാണാതെ വന്നു..

 

“”സഞ്ജു.. നീ എന്റെ മുറിയിലേക്ക് വാ.. രാത്രി പുറത്തിറങ്ങി നടക്കാനൊരു പേടിപോലെ പ്ലീസ്‌ “”

പേടിച്ചു വിറച്ചുകൊണ്ട് കെഞ്ചി അവൾ പറഞ്ഞപ്പോൾ ആ ചുണ്ടുകളെ പിടിച്ചു കടിക്കാൻ എനിക്ക് തോന്നി.. എന്റെ സമ്മതം കിട്ടിയപ്പോൾ സന്തോഷത്തിൽ അവൾ മാറിപ്പോയി..

 

അർദ്ധ രാത്രി.. വെളിച്ചെങ്ങളെല്ലാം അണഞ്ഞു. പ്രകൃതിയിലെ ചെറു ജീവികളുടെ കരച്ചിലുകൾ മാത്രം.. ഇവക്കൊന്നും ഉറക്കമില്ലേ.. വാതിൽ പതിയെ തുറന്ന്.. താഴേക്കു കോണി പടികൾ ഇറങ്ങി.. ആദ്യമായതു കൊണ്ടുതന്നെ എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു.. ഓരോ കാലടികളും ശ്രദ്ധിച്ചു വച്ചു ഞാൻ നടന്നു.. പുറത്തിറങ്ങി വേണം അവളുടെ മുറിയിലേക്കെത്താൻ ..

 

പുറത്തേക്കിറങ്ങാനുള്ള വാതിൽ തുറന്നതും ആരോ ചുമക്കുന്നത് കേട്ടു ഞാൻ ഞെട്ടി!! നെഞ്ചിടിക്കാൻ തുടങ്ങി.. തിരിഞ്ഞു നോക്കിയപ്പോൾ ചെറിയ അമ്മാവന്റെ മുറിയിൽ ലൈറ്റ് തെളിഞ്ഞു.. പേടിച്ചു വിറച്ച എനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല.. ശ്വാസം പോലും കിട്ടുന്നില്ല.. കല്ല് കയറ്റി വച്ചതു പോലെ ഒരു ഭാരം. ഒരുവിധം പതിയെ ശബ്ദമുണ്ടാക്കാതെ തിരിഞ്ഞ ഞാൻ മുന്നോട്ട് ഒരു കാൽ പാദം വച്ചതും ചെറിയമ്മാവൻ വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു!!!!.

 

എന്നെ കണ്ട അമ്മാവനും അമ്മാവനെ കണ്ട ഞാനും ഒരേപോലെ ഞെട്ടി.. ഞാൻ മൂത്രമൊഴിച്ചില്ലെന്നേയുള്ളു..

 

“”നീയെന്താ ഈ നേരത്തിവിടെ?”” മൗനത്തിനു ശേഷം വലിയ ശബ്ദത്തിൽ അമ്മാവൻ ചോദിച്ചു.

 

“”ഞാൻ.. ഞാൻ… മൂത്രമൊഴിക്കാൻ വന്നതാ “” വാക്കുകൾ തപ്പി പിടിച്ച് ഞാൻ പറഞ്ഞു..

 

“”അതിനു മേലെ ബാത്റൂം ഇല്ലേ?”” അമ്മാവന്റെ ചോദ്യത്തിന് ശബ്ദം ഉയർന്നപ്പോൾ ഉറക്കത്തിൽ നിന്നെഴുനേറ്റ് ചെറിയമ്മായിയും വന്നു..

 

“”ചോദിച്ചത് കേട്ടില്ലേ നീ,?”” ചോദ്യത്തിന് മറുപടി കിട്ടാതായപ്പോൾ അടുത്തേക്ക് വന്നു അമ്മാവൻ ചോദിച്ചു.. ഞാൻ തല താഴ്ത്തി നിന്നു.. കാര്യം മനസിലായ അമ്മായി എന്റെ അടുത്തേക്ക് വന്നതും ഒരു സ്ത്രീ ഓടി മറയുന്നത് പുറത്തേക്കുള്ള തുറന്നിട്ട വാതിലിലൂടെ അമ്മാവനും അമ്മായിയും ഞാനും കണ്ടു!! ഇതെന്ത് കഥ എന്നാലോചിച്ചു നിൽക്കുന്നതിനിടയിൽ അമ്മാവൻ ദേഷ്യത്തിൽ വന്നു കൈപിടിച്ചു..

 

“”ആരാ ആ പോയെ? “” അമ്മാവന്റെ ശബ്ദം കേട്ട് എല്ലാ റൂമിലും ലൈറ്റ് തെളിഞ്ഞു. ഉറക്കത്തിൽ നിന്നെഴുനേറ്റ് എല്ലാവരും ഓടി വന്നപ്പോൾ ഒരു പ്രതിയെ പോലെ ഞാൻ എല്ലാവരുടെയും നടുവിൽ നിന്നു..

 

തലങ്ങും വിലങ്ങും ചോദ്യങ്ങളുയർന്നു.. എങ്കിലും ഞാനൊന്നും പറഞ്ഞില്ല.

 

“”നിന്റെ തള്ളയാടാ ചോദിക്കുന്നെ, ഏത് പെണ്ണിനെയാടാ നീ വിളിച്ചു കയറ്റിയെ “” പൊട്ടിക്കരഞ്ഞു കൊണ്ടു തളർന്നിരുന്ന അമ്മയെ എല്ലാവരും വന്നു താങ്ങി. എണീറ്റ് വന്ന അമ്മ എന്നെ പൊതിരെ തല്ലി..

 

എന്നെ തല്ലുന്നതു കണ്ടു കണ്ണുനിറഞ്ഞു നിൽക്കുകയാണ് അങ്കി.. ആരും കാണാതെ അവളതു തുടക്കാൻ ശ്രമിക്കുന്നുണ്ട്.. ഒരു കള്ളനെ പോലെ, വൃത്തികെട്ടവനെ പോലെ എല്ലാവരുടെയും മുമ്പിൽ ഞാൻ നിന്നു കറങ്ങിയപ്പോൾ.. അമ്മയുടെ അവസാന ചോദ്യം.

 

“”ഇനി നീ സത്യം പറഞ്ഞില്ലെങ്കിൽ എന്റെ ശവം ഇവിടെ വീഴും “” അമ്മയത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ ദേവകിയമ്മ വന്നെന്റെ മുഖത്തൊരെണ്ണം തന്നു.. അത് കണ്ടു നിൽക്കാനാവാതെ അങ്കി അവളുടെ മുറിയിലേക്കോടി..

 

സഹികെട്ട ഞാൻ ഒരു പെണ്ണ് കേസിനെക്കാളും നല്ലത് അങ്കിയുടെ കാര്യം പറയുന്നതാണ് നല്ലതെന്നു തോന്നി..

Leave a Reply

Your email address will not be published. Required fields are marked *