പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

 

“”എടി വിലാസിനിയേ…. ഇങ്ങു വന്നേ.. ആരോ വന്നിരിക്കുന്നു “” തന്നെ കണ്ടിട്ട് മനസിലാകാതെ കൈ നെറ്റിയിൽ വച്ചു എന്നെ തുറിച്ചു നോക്കി അകത്തേക്ക് ദേവകിയമ്മ വിളിച്ചു പറഞ്ഞു.

 

അപ്പോൾ തന്നെ അകത്തുനിന്നും പാതി നരച്ച മുടികളുമായി ഒരു സ്ത്രീ കടന്നു വന്നു. എന്തോ പണിയിലായിരുന്നെന്ന് തോന്നുന്നു. എന്നെ കണ്ടപ്പോൾ അവർ മാക്സിയുടെ കുത്തഴിച്ചു കൈ പിന്ഭാഗത്തു വച്ചു തുടച്ചു.

 

“”അയ്യോ ഇത് സഞ്ജു മോനല്ലേ. ഇത് നമ്മുടെ സഞ്ജു മോനാണ് അമ്മേ “” എന്നെ കണ്ട സന്തോഷത്തിലും വെപ്രാളത്തിലും വിലാസിനി ദേവകിയമ്മയെ നോക്കി പറഞ്ഞു..

 

സന്തോഷം കൊണ്ട് ദേവകിയമ്മ ചാടിയെണീറ്റ് നിന്നപ്പോഴേക്കും ഞാൻ അടുത്തേക്ക് ചെന്നു കെട്ടിപിടിച്ചു.. എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല.

 

“”എന്റെ സഞ്ചുട്ടൻ ആണോ ഇത് “” എന്റെ കൈകളിലും മുഖത്തും എല്ലാം തലോടി എന്നെ വാരിപ്പുണർന്നു. എന്റെ നെഞ്ചിൽ തല വച്ചു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു.

 

എനിക്കും കരച്ചിൽ വന്നു. അത് പുറത്തു കാണിക്കാതെ ഞാൻ കുറെ സംസാരിച്ചു. എനിക്ക് കുടിക്കാൻ വെള്ളമെടുക്കാൻ പോകുന്ന പോക്കിൽ വിലാസിനി ചേച്ചി എന്റെ ബാഗും എടുത്തു അകത്തു വച്ചു. അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു!!.

 

ദേവകിയമ്മയേയും കൂട്ടി അകത്തേക്ക് കയറും നേരം ആ പരിസരവും ഓരോ സ്ഥലങ്ങളും എന്നെ പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോയി.

 

14 മുറികളുള്ള ഈ തറവാട്ടിൽ ഞാൻ ഉപയോഗിച്ചിരുന്ന ബാൽക്കണിയോട് ചാരിയുള്ള എന്റെ മുറി തന്നെ ഞാൻ തിരഞ്ഞെടുത്തു..

 

“”മോൻ കുളിച്ചു വാ, ഞാനപ്പോഴേക്കും കഴിക്കാൻ എടുത്തു വെക്കാം “” മുറിയിൽ ബാഗ് വെക്കുന്നതിനിടെ വിലാസിനി വന്നു പറഞ്ഞു. ഒരു ചിരിയിൽ ഞാൻ മറുപടി ഒതുക്കി.

 

“”അല്ല ചേച്ചി നമ്മുടെ കുളം ഇപ്പഴും അതുപോലുണ്ടോ?”” അവർ തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു..

 

“‘ ഉണ്ട് മോനെ , പണ്ടത്തെപോലെ തന്നെ ഇപ്പോഴും വൃത്തിയായി സൂക്ഷിക്കും അല്ലെങ്കിൽ മോന്റെ അച്ഛമ്മക്ക് ഉറക്കം വരില്ല “” തിരിഞ്ഞു വന്ന അവർ വളരെ ബഹുമാനത്തോടെ എന്നോട് സംസാരിക്കാൻ ശ്രമിച്ചു.

 

“” അവിടെയിപ്പോ കുളിക്കാൻ കഴിയുമോ “”

 

“” അവിടെയാരും കുളിക്കാറില്ല .. എങ്കിലും പ്രശ്നങ്ങളൊന്നുമില്ല. മോനെപ്പോഴും കുളിക്കാം “”

 

“” ശരിയേച്ചി “” എന്റെ മറുപടി കേട്ടെന്നോണം അവർ വീണ്ടും ചിരി സമ്മാനിച്ചു അകന്നു പോയി.

 

ഒരു നിമിഷവും അടങ്ങിനിൽക്കാത്ത സ്വഭാവക്കാരി അതാണ്‌ വിലാസിനി.. എല്ലാവരോടും സ്നേഹം മാത്രം..

 

വാതിൽ പടിയിൽ കൈകൾ തലോടി എന്റെ മുറിയിൽ കയറിയ ഞാൻ ചുറ്റും നോക്കി. എല്ലാം അതുപോലെതന്നെയുണ്ട്. തുറന്നു വച്ച വാതിലിന്റെ അരികിലേക്കെന്റെ കണ്ണുകൾ നീങ്ങി. അവിടെ വച്ചാണ് ഞാനെന്റെ അങ്കിക്ക് ആദ്യമായി മുത്തം നൽകിയത്. പട്ടുപാവാടയും ധരിച്ചു അവളവിടെ എന്നെയും നോക്കി നിൽക്കുന്നത് പോലെ കണ്ണിൽ മിന്നി മറഞ്ഞു. അടഞ്ഞു കിടന്ന ജാലക പാളികൾ പതിയെ തുറന്നു . കുറെ കാലത്തിനു ശേഷം തുറന്നതുകൊണ്ടാവാം ഒരു കര കര ശബ്ദം ആ മുറിയിൽ മുഴങ്ങി. പൊടി പിടിച്ച ജനാലിലൂടെ പുറത്തേക്കു നോക്കിയ എന്റെ മനസ്സ് പൂർണ്ണമായും നിറഞ്ഞു. തൊടിയിൽ വിളഞ്ഞു നിൽക്കുന്ന വാഴകൾ. കവുങ്ങിൻ തോപ്പ്. അടിയിലൂടെ നിരന്നു കിടക്കുന്ന കറുക പുല്ലുകൾ. വലിയ തെങ്ങുകൾക്കു ഇടയിലായി കയ്യെത്തും ദൂരത്തു നിൽക്കുന്ന കരിക്കുകളുമായി ഇളം തെങ്ങുകൾ. ഈ തോട്ടത്തിൽ വച്ചാണ് ഞാനും അങ്കിയും ഓടി കളിച്ചു വളർന്നത്.

 

അങ്കി എന്നുപറഞ്ഞാൽ മനസിലാവില്ല അല്ലെ. അനികയെ എല്ലാവരും അനു എന്നാണ് വിളിക്കുന്നതെങ്കിലും ഞാൻ മാത്രം അവളെ അങ്കി എന്നാണ് വിളിച്ചിരുന്നത്. അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ് .. ശേ!! ഞാനെന്തിനാണ് വീണ്ടും അവളെ കുറിച്ചോർക്കുന്നതു. തുഫ്!! അറുവാണിച്ചി…

 

തറവാട്ടു കുളത്തിലേക്കു പോകാൻ നേരം പഴയകാലതെന്ന പോലെ ഒരു തോർത്ത്‌ മുണ്ടും കയ്യിലിത്തിരി എണ്ണയും സോപ്പും പിടിച്ചു.. വീട്ട് ചുവരിനോട് ചാരിനിൽക്കുന്ന കുളത്തിൽ പണ്ട് ഞാനും അങ്കിയും ഒരുപാട് കുസൃതികൾ കാണിച്ചിരുന്നു.. ആ കുളപടവിൽ മുലകച്ച കെട്ടി അവളും അടുത്ത് ഞാനിരിക്കുന്ന രൂപവും എന്റെ മനസ്സിൽ തെളിഞ്ഞു. മൈര്.. വീണ്ടും.. തലയൊന്ന് ബലം പിടിച്ചു നേരെ കുളത്തിലേക്കു ഒരൊറ്റ ചാട്ടം.

Leave a Reply

Your email address will not be published. Required fields are marked *