“”സർ അവർ നിങ്ങളെത്തന്നെയല്ലേ വിളിക്കുന്നത് “” തന്റെ സംശയം മാറ്റാൻ ഡ്രൈവർ എന്നോട് ചോദിച്ചു.
“”അറിയില്ല.. നിങ്ങൾ വണ്ടി വിടൂ പ്ലീസ് “” സീറ്റിൽ ചാരി കിടന്നു ഞാൻ കണ്ണടച്ചു.
അനിക!!! എന്റെ അമ്മായിടെ മോള്. എന്റെ മുറപ്പെണ്ണ്!!!. എന്റെ കളിക്കൂട്ടുകാരി.. അതിനുമപ്പുറം എന്റെ എല്ലാമായിരുന്ന നുണക്കുഴിയുള്ള കാന്താരി. സുന്ദരി പെണ്ണ്.. പക്ഷെ അന്നൊരു ദിവസം ആ ഒറ്റ ദിവസം എല്ലാം മാറി മറഞ്ഞു.. എന്റെ ജീവിതത്തിൽ നിന്നും അവളെ ഞാൻ മറന്നു കളഞ്ഞു. അവളെ മാത്രമല്ല വീടും തറവാടും എല്ലാം. ദുബായിൽ ബിസിനസ് ചെയ്യുകയാണ് ഞാനിപ്പോൾ. അവളെ കുറിച്ച് ഒരു ദിവസം പോലും ഞാൻ ഓർക്കാറില്ല.. അത്രെയും എനിക്ക് വെറുത്തിട്ടുണ്ട്.. കാർക്കിച്ചു തുപ്പിയിട്ടുണ്ട് അവളെ ഓർമ വരുമ്പോൾ..
ആലോചിച്ചു കിടന്നു സമയം പോയതറിഞ്ഞില്ല. ആവലിയ തറവാട് വീടിന്റെ മുമ്പിൽ ചെന്നാണ് വണ്ടി നിന്നത്. ഡ്രൈവർക്കു കൊടുക്കാൻ ക്യാഷ് ഇല്ലായിരുന്നു. പക്ഷെ അയാൾ എന്റെ കയ്യിൽ നിന്നും ദിർഹം വാങ്ങി. 50 ദിർഹം ഞാൻ ഏറെ കൊടുത്തു. സന്തോഷത്തോടെ എന്റെ ബാഗുകൾ മുറ്റത്തു വച്ചു തന്നു അയാൾ പോയി..
പത്മസരോവരം തറവാട്!!! കേരളത്തിൽ അറിയപ്പെടുന്ന തറവാടുകളിൽ ഒന്ന്.. ആനയും അമ്പാരിയും നിറഞ്ഞിരുന്ന ഒരുകാലം… ഓണത്തിന് തറവാട്ടിൽ നിന്നും കൊടുത്തിരുന്ന സദ്യക്കും ഓണ കോടികൾക്കും പൈസക്കും വേണ്ടി ആളുകൾ വരി നിന്നിരുന്ന കാലം.
മക്കളും പേരക്കുട്ടികളും വലുതായപ്പോൾ എല്ലാവരും അവരുടെ പാട്ടിനു പോയി.. കൃഷ്ണേട്ടൻ ഉണ്ടായിരുന്നെങ്കിൽ എല്ലാവരെയും വിളിച്ചു വരുത്തുമായിരുന്നു. ദൈവം നേരത്തെ കൊണ്ടോയില്ലേ. വിളിച്ചാൽ ആരെങ്കിലും വരുമോ ഇനി.. മുറ്റത്തെ തുളസി തറയിൽ നോക്കി ഓരോന്ന് ആലോചിച്ചിരിക്കുകയാണ് ദേവകിയമ്മ.
പ്രായം 70 ആവാനായി. ക്ഷയിച്ച ആ തറവാട്ടിൽ ഇപ്പോൾ ദേവകിയും അവിടെ ജോലിക്ക് നിൽക്കുന്ന 50 വയസോളം പ്രായം തോന്നിക്കുന്ന ഒരു പണിക്കാരിയും മാത്രേയുള്ളു.. തിന്നാനും കുടിക്കാനും ഉള്ളത് പറമ്പിൽ നിന്നും കിട്ടും. തറവാട് ക്ഷയിച്ചെങ്കിലും ആ പേരും പെരുമയും ഇപ്പോഴും ഉണ്ട്. മക്കൾ പൈസ അയച്ചു കൊടുക്കും. അത് കൊണ്ടെന്ത് കാര്യം. ഈ വയസാം കാലത്ത് ഒറ്റയ്ക്ക് ജീവിക്കുക എന്നതിനേക്കാൾ വലിയ ശിക്ഷയില്ല…
4 മക്കളാണ് ദേവകിക്ക് .. ഒരാണും മൂന്ന് പെണ്ണും. എല്ലാവരും വിദേശത്താണ്. മൂത്തയാൾ സുരേഷ് ഭാര്യ പത്മ മകൻ സഞ്ജയ് 24 വയസ് മകൾ സഞ്ജന 14 വയസ്സ്. രണ്ടാമത്തെയാൾ രാധ ഭർത്താവ് സൂര്യകുമാർ മകൾ അനിക 24 വയസ്സ് . മൂന്നാമതെയാൾ പാർവതി ഭർത്താവ് കാർത്തികേയൻ മകൻ വിഷ്ണു 12 വയസ്സ്. നാലാമത്തേയാൾ നിഷ ഭർത്താവ് മനോജ് മകൾ രേഷ്മ 10 വയസ്സ് മകൻ രോഹിത് 8 വയസ്സ്.
എല്ലാവരും ഇവിടെ തന്നെയായിരുന്നു നിന്നിരുന്നത്. പിന്നെ പിന്നെ ഓരോരുത്തരായി മാറി പോയി. എല്ലാവരും ഒരു കുഴപ്പവുമില്ലാതെ വെൽ settled ആയി ജീവിക്കുന്നു.. ഒരാളൊഴിച്. രണ്ടാമത്തെ മക്കളായ രാധയും കുടുംബവും. അതായതു നമ്മൾ പെട്രോൾ പമ്പിൽ നിന്നും കണ്ട അനികയുടെ അച്ഛനും അമ്മയും. ബിസിനസ് തകർന്നതോട് കൂടി അയാൾ അല്പം മാനസികമായി തളർന്നു.. പക്ഷെ അതൊന്നും അവർ ആരെയും അറിയിച്ചില്ല. തന്റെ സഹോദരങ്ങളെ പോലും.. ചിലപ്പോൾ എല്ലാരും അറിയുന്നതിലുള്ള മടി കൊണ്ടാവാം.
അങ്ങനെയിരിക്കെയാണ് കുടുംബത്തിലെ ആൺതരി നമ്മുടെ നായകൻ സഞ്ജയുടെ അച്ഛൻ സുരേഷ് ഇപ്രാവശ്യം ഓണം നാട്ടിൽ കഴിക്കാൻ തീരുമാനിക്കുന്നത്.. എല്ലാവരുമായി ആലോചിച്ചു. തീരുമാനം എല്ലാവരും അംഗീകരിച്ചപ്പോൾ ആണ് ഞാൻ ആദ്യം നാട്ടിൽ ചെന്നു കാര്യങ്ങൾ റെഡി ആക്കാൻ തീരുമാനിച്ചത്. ദേവകിയമ്മയോട് ഒന്നും പറഞ്ഞിട്ടില്ല..
മുറ്റത്തെ തുളസി തറയിൽ നോക്കിയിരിക്കുന്ന സമയത്താണ് മുറ്റത്തു ഒരു കാർ വന്നതും അതിൽ നിന്നും അതിൽ നിന്നു ഞാൻ ഇറങ്ങുന്നതും ദേവകിയമ്മ കണ്ടത്..
