“”Mm, ടാ ഇവിടെ കുറച്ചു ബിസിയാണിപ്പോൾ.. നിങ്ങളിപ്പോൾ പോകില്ലല്ലോ. ഒരു അര മണിക്കൂർ കഴിഞ്ഞാൽ ഞാൻ വിളിക്കാം പ്ലീസ്. “”
അവളുടെ തിരക്ക് കണ്ട് കാര്യം മനസിലാക്കിയ ഞാൻ എന്റെ നമ്പർ നൽകി മാറിനിന്നു.. കുറെ നേരം അവളുടെ വർക്കുകൾ നോക്കി ഞാൻ നിന്നു.. സൗന്ദര്യം അവൾക്കൊരു വരദാനമാണെന്ന് തോന്നി.. ആരും കൊതിക്കുന്ന ശാരീരിക വടിവ് അവൾക്കുണ്ടായിരുന്നു.. പുറത്തൊക്കെ പോയി ഒരു ചായ കുടിച് ആ പഴയ കാലത്തെ കുറിച്ച് ഓർത്തിരുന്നു.
അന്നത്തെ പ്രശ്നത്തിന് ശേഷം പഠനം നിർത്തി ആരോടും പറയാതെ ഫാമിലി ആയി നേരെ ദുബായിൽ പോയതും ഫോൺ അമ്മ എറിഞ്ഞു പൊട്ടിച്ചതും മാനസികമായി തളർന്ന എന്നെ കൗൺസിലിംഗ് നടത്തിയത് അങ്ങനെ എല്ലാ കാര്യങ്ങളും ഞാൻ ഓർത്തെടുത്തു.. ആ ഓർമകളെ തടസപ്പെടുത്തി കൊണ്ടു പെട്ടെന്ന് ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും call വന്നു. അത് നീലിമയാണെന്ന് മനസിലാക്കിയ ഞാൻ ചായ പൈസ കൊടുത്ത് ഇറങ്ങി വേഗം call അറ്റൻഡ് ചെയ്തു..
“”നീയെവിടെ, വേഗം വാ ഞാൻ ഒരു മണിക്കൂർ പെർമിഷൻ വാങ്ങിയിട്ടുണ്ട് “”
“”ഞാനൊരു ചായ കുടിക്കാനിറങ്ങിയതാ. ദാ വരുന്നു.”” ഫോൺ വച്ച ഞാൻ റോഡ് ക്രോസ്സ് ചെയ്തു കൊണ്ടു ഉടനെ ആ ബിൽഡിങ്ങിലെ ആളൊഴിഞ്ഞ ഏരിയയിൽ എത്തി..
എന്നെ കാത്തു നിന്ന അവൾ ഞാൻ അടുത്ത് ചെന്നതും എന്നെ കെട്ടിപിടിച്ചു കരഞ്ഞു..
“”അയ്യേ എന്തായിത്.. ആരെങ്കിലും കാണില്ലേ “” അവളെ സമാധാനിപ്പിച്ചു ഞാൻ പറഞ്ഞു.
“”എന്നാലും ഇത്രേം കാലം ഒരു ഫോൺ പോലും ചെയ്യാതെ നീ.. “” എന്റെ ശരീരത്തിൽ നിന്നും മാറിയവൾ പറഞ്ഞു..
“”അതൊക്കെ പോട്ടെ സാരമില്ല, അല്ല അഭിയെവിടെ എന്താ അവന്റെ വിശേഷം “”
“”അവൻ uk യിൽ ആണ്, പഠിത്തവും part ടൈം ജോലിയും ഉണ്ട് “”
“”നല്ലത്, അവന്റെ നമ്പർ എന്റെ നമ്പറിലോട്ട് ഒന്നയച്ചേക്ക് “”
“”Mm, അല്ല എന്നിട്ടവളെവിടെ “” അങ്കിയെ കുറിച്ച് അവൾ ചോദിച്ചു..
“”അവൾ അവിടെ ഡ്രെസ് എടുക്കുന്നുണ്ട് “”
“”അവളേം കൂടി വിളിക്ക്.. പ്ലസ്ടു കഴിഞ്ഞത് മുതൽ അവളെ കുറിച്ചൊരു വിവരോം ഇല്ല “”
“”അത് കഴിഞ്ഞ് നിങ്ങൾ കണ്ടിട്ടേയില്ലേ?””
“”ഇല്ലെടാ സത്യം, നിങ്ങളുടെ വീട്ടിലെന്തോ പ്രശ്നമുണ്ടായെന്ന് മാത്രമേ എനിക്കറിയൂ.. അന്ന് മുതൽ ക്ലാസ്സിൽ ഒറ്റക്ക് വന്ന അവൾ ഏത് സമയവും കരച്ചിലായിരുന്നു.. ചില സമയത്തൊക്കെ മാനസിക നില തെറ്റിയതുപോലെയായിരുന്നു അവൾ. നിനക്കറിയാമല്ലോ ആ കാര്യങ്ങളൊക്കെ. “”
“”Mm”” ഞാനൊന്നു മൂളി. പ്രശ്‌നങ്ങളൊന്നും അറിയാത്തതു കൊണ്ടു കൂടുതൽ കാര്യങ്ങൾ നീലിമ അറിയേണ്ടെന്ന് കരുതി.
“”നീ അവളെ വിളിക്ക് “” അവളതു പറഞ്ഞപ്പോൾ ശരിക്കും ഞാൻ ടെൻഷനായി. കാരണം അവളുടെ നമ്പർ എന്റെ കയ്യിലില്ലായിരുന്നു
നീലിമക്ക് അത് മനസിലാകാതിരിക്കാൻ ഞാൻ അമ്മയെ സഞ്ചനയെ ഫോൺ ചെയ്തു.. അങ്കിക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു..
“”അനുചേച്ചി ദാ സഞ്ജു വിളിക്കുന്നു “” സഞ്ജന അങ്കിയോട് പറയുന്നത് ഞാൻ കേട്ടു..
“”ഹെലോ “” ഫോൺ വാങ്ങിയത് പറയുമ്പോൾ ഒരു ആകാംഷ അവളുടെ ശബ്ദത്തിൽ കാണാമായിരുന്നു.
“”നീ താഴെ പാർക്കിങ്ങിന്റെ അടുത്തേക്കൊന്നു വാ. “”
“”ദാ വരുന്നു “” ഫോൺ തിരിച്ചു നൽകിയ അവൾ ഞാൻ ഫോൺ വരാൻ പറഞ്ഞ സന്തോഷത്തിൽ എന്നോട് സംസാരിക്കാനായി ഓടി വന്നു..
“”ഞാനിവിടെ മാറി നിൽക്കാം. അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ “” അതും പറഞ്ഞു നീലിമ ഒരു തൂണിന്റെ മറവിലേക്കു മാറിനിന്നു..
അപ്പോഴേക്കും അങ്കി ഓടി വന്നു. എന്നെ കണ്ടതും ശരീരമൊന്നു കുഴഞ്ഞിട്ട് കണ്ണുനീർ നിറഞ്ഞ മുഖവുമായി അവളെന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു വന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അങ്കിയെ നോക്കി നിന്നു. പെട്ടെന്ന്!!! അവളുടെ മുന്നിലേക്ക് നീലിമ എടുത്തു ചാടി!!. നീലിമയെ പെട്ടെന്ന് കണ്ട അങ്കി ഒരു നിമിഷം പേടിച്ചു നിന്നു.. പെട്ടെന്ന് എന്താണ് സംഭവിക്കുന്നതെന്നു അവൾക്കു മനസിലായില്ല. അവളെന്തെങ്കിലും ചിന്തിക്കുന്നതിനു മുന്പേ നീലിമ ഓടിവന്നു അവളെ കെട്ടിപിടിച്ചു ഉമ്മ വച്ചു. എനിക്ക് സംസാരിക്കാനല്ല ഞാൻ അവളെ വിളിച്ചതെന്ന് മനസിലാക്കിയ അങ്കി വീണ്ടും തളർന്നു.. എങ്കിലും നീലിമയെ കണ്ട സന്തോഷത്തിൽ അവൾ നീലിമയെ കെട്ടിപിടിച്ചു..
