പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

 

മഴയോടൊപ്പമുള്ള ഒരു തണുത്ത കാറ്റ് എന്റെ മുഖത്തേക്കടിച്ചു.. അവളെഴുതിയ ആ വരികൾ എന്തൊരു ഭംഗിയാണത്തിന്..

 

“”എങ്ങനെ ഉണ്ടെടാ”” കത്ത് വായിച്ചു കഴിഞ്ഞിട്ടും മറുപടി ലഭിക്കാതെയായപ്പോൾ അവളെന്നോട് ചോദിച്ചു..

 

“”അതാ ഞാനും ആലോചിക്കുന്നേ. നീയെന്തൊരു ഭംഗിയായിട്ടാ എഴുതിയിരിക്കുന്നെ.. “”

 

“”നീ കളിയാക്കിയതാണോ?””

 

“”അല്ലെടീ,, സൂപ്പറാണ്.. ഇതുപോലൊരു ഐറ്റം അവനു കൊടുത്താൽ പിന്നെയവാൻ അവളുടെ പുറകിൽ നിന്നും മാറില്ല..””

 

“”സഞ്ജു.. നീ സത്യം പറയുന്നതാണോ അതോ എന്നെ ആക്കുന്നതാണോ?””

 

“”അങ്കീ, കളിയാക്കിയതല്ല.. എന്നാലും നിനക്കിത്തങ്ങനെ എഴുതാൻ പറ്റി.. ഇത്രേം സാഹിത്യത്തിൽ.. “”

 

“”നിനക്കെങ്ങനെ എഴുതാൻ പറ്റി?”” എന്റെ ചോദ്യത്തിന് അവൾ തിരിച്ചു ചോദിച്ചു..

 

“”നിന്നെ ആലോചിച്ചിട്ട് എഴുതിയപ്പോൾ വന്നതാണ് “” എന്റെ ഉള്ളിലെ സത്യം ഞാൻ പറഞ്ഞു..

 

“”എനിക്കും അതുപോലെ തന്നെയാ.. നിന്നെ ആലോചിച്ചോണ്ട് എഴുതിയപ്പോൾ എവിടുന്നോ കിട്ടിയ വരികളാണ് “” അവളെന്റെ അടുത്തുവന്നിരുന്നു പറഞ്ഞു..

 

പുറത്തു തകർത്തു പെയ്യുന്ന മഴയും നോക്കി ഞാനും അവളും സാധാരണ പോലെ തോളോട് തോൾ ചേർന്നിരുന്നു.. കുറെ നേരത്തെ മൗനത്തിനു ശേഷം…

 

“”എന്തൊരു മഴയാ “” മഴയെ നോക്കിത്തന്നെ അവൾ പറഞ്ഞു..

 

“”Mm നല്ല ഫീലല്ലേ ഇങ്ങനെ മഴ കണ്ടിരിക്കാൻ””

 

“”Mm””

 

“”അങ്കീ, നിന്റെ കല്യാണം കഴിഞ്ഞുപോയാൽ നമ്മൾ പിരിയല്ലേ “”

 

“”വേണ്ട, കല്യാണം കഴിക്കാതിരുന്നാൽ പോരെ “”

 

“”മണ്ടത്തീ, കല്യാണം കഴിക്കാതെ പിന്നെ കാലാകാലം ഇങ്ങനെ നിക്കാനാണോ നിന്റെ പ്ലാൻ..””

 

“”കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാവരെയും വിട്ടു പിരിയണ്ടേ.. നിന്നെ പിരിയണ്ടേ.. അത് വേണ്ട..””

 

“”അതൊന്നും ഇപ്പം സംസാരിക്കണ്ട. കുറെ സമയമുണ്ടല്ലോ..”” പിരിയുന്ന കാര്യം വന്നപ്പോൾ എനിക്കും ഒരു സങ്കടം വന്നു..

 

“”എന്തായാലും നീ വേണം കൂടെ.. “” എന്റെ കൈ പിടിച്ചവൾ പറഞ്ഞു..

 

കുറെ നേരം അങ്ങനെ ഇരുന്നു.. അവസാനം ഊമകത്തുകൾ റെഡിയാക്കി ഞങ്ങൾ താഴേക്കു പോയി. മഴ തോർന്നു കാറ്റടിച്ചു തൊടിയിലെ നാളികേരം വെള്ളത്തിൽ കുതിർന്നു.. എന്നിട്ടും അത് വക വെക്കാതെ പണിക്കാർ അതെല്ലാം പെറുക്കിയെടുക്കുന്നു.

 

“”എവിടെയായിരുന്നെടാ ഇത്രേം നേരം “” താഴെയെത്തിയ എന്നെ കണ്ടു അമ്മ ചൂടായി..

 

“”ഞാനും അങ്കിയും മുകളിലുണ്ടായിരുന്നമ്മേ “”

അമ്മയുടെ ചോദ്യം കേട്ടപ്പോഴേ അങ്കി മുങ്ങി..

 

അമ്മയുടെ കയ്യിൽ നിന്നും രക്ഷപെട്ട ഞാൻ വീടിനുള്ളിൽ മുഴുവൻ തിരഞ്ഞു.. അവിടെ ദേവകിയമ്മയോട് സംസാരിച്ചിരിക്കുകയാണവൾ..അച്ഛമ്മ പിന്നെ ആരെയെങ്കിലും കിട്ടിയാൽ ആ മടിയിൽ കിടത്തി മുടികളിൽ തഴുകി പേൻ നോക്കി തരും. കൂടെ പഴയ ഏതെങ്കിലും ഒരു കഥയുണ്ടാവും.. ആ കഥകൾ കേൾക്കാൻ വേണ്ടി മാത്രം ചിലപ്പോൾ ഞങ്ങൾ അടുത്തിരിക്കും.

 

“”എനിക്കും നോക്കി താ അച്ഛമ്മേ “” അവരുടെ അടുത്ത് ചെന്നിരുന്ന ഞാൻ പറഞ്ഞു..

 

“”ഇവളുടെ കയ്യട്ടെ, ഇവിടെയിരിക്ക് വാ “” അച്ഛമ്മ എന്നെ അടുത്തേക്ക് വിളിച്ചു.. ഞാൻ അവിടെ ഇരുന്നു..

 

“”പോയി ഡ്രസ്സ്‌ മാറിവാടീ “” പുറകിലെ വരാന്തയിൽ നിന്നും അങ്കിയുടെ അമ്മ രാധമ്മായി കലി തുള്ളുകയാണ്.. പുള്ളിക്കാരിക്ക് പിന്നെ ചെറുതെന്തെങ്കിലും കിട്ടിയാ മതി.

 

അമ്മായിയുടെ ശബ്ദം കേട്ടതും അവൾ ചിരിച്ചുകൊണ്ടോടി. അപ്പോഴുള്ള അവളുടെ കുലുങ്ങിയുള്ള ചിരിക്കാണാനും കേൾക്കാനും നല്ല ഭംഗിയുണ്ടായിരുന്നു.. അവൾ പോയതും ഞാൻ അച്ഛമ്മയുടെ മടിയിൽ കയറിക്കൂടി.. അപ്പോഴേക്കും അനിയത്തി സഞ്ജന ഓടിവന്നു.. പിറകെ ബാക്കിയുള്ളവരും..

 

ശേഷം പിറ്റേന്ന് സ്കൂളിൽ.. പോകുമ്പോൾ

ഊമകത്തു എടുക്കാൻ ഞങ്ങൾ മറന്നില്ല.. ക്ലാസ്സ്‌ തുടങ്ങി ഇന്റർവെൽ സമയത്തു അവൾ നീലിമയെ കണ്ടു..

 

അനിക : ടീ, ഇത് കയ്യിൽ വെക്ക്‌.. ഒരാൾ നിനക്ക് തരാൻ വേണ്ടി പറഞ്ഞതാ.

Leave a Reply

Your email address will not be published. Required fields are marked *