പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

 

അവസാനം തറവാട്ടിലെ പഴയ കാറിൽ അനികയും അവരുടെ ഫാമിലിയും വന്നു കയറി. ശരീരമൊക്കെ ക്ഷീണിച്ചു ഒരു രോഗിയെ പോലെ വലിയമ്മാവൻ ഇറങ്ങി. അദ്ദേഹത്തെ താങ്ങി കൊണ്ടു അമ്മായിയും ഇറങ്ങി. പുറകെ സൗന്ദര്യം ഒട്ടും മാറാതെ കറുത്ത ചുരിദാറും ഇട്ടു കൊണ്ടു അങ്കി ഇറങ്ങി.. വലിയ പെണ്ണായിരിക്കുന്നതുപോലെ എനിക്ക് തോന്നി. ശരീരം അന്നും ഇന്നും ഒരുപോലെ. പക്ഷെ ഒരു ദുഖഭാവം ഇപ്പോഴും മുഖത്തുണ്ട്.. അവളെ കാണാതിരിക്കാൻ ഞാൻ എന്റെ റൂമിലേക്ക്‌ പോയി.. താഴെ അവരോടു സംസാരിക്കുന്ന ബഹലങ്ങളൊക്കെ കേൾക്കാം..

 

കോണിപടികളിൽ ചവിട്ടുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ എണീറ്റിരുന്നു.. ആരാന്നു നോക്കാൻ വേണ്ടി വാതിൽക്കലേക്കു വന്നു നോക്കിയ എന്റെ മുമ്പിലേക്ക് അങ്കി വന്നു നിന്നു!!!!. അപ്രതീക്ഷിതമായുള്ള കണ്ടുമുട്ടൽ രണ്ടുപേരിലും ഒരു ഞെട്ടലുണ്ടാക്കി. ഒരു നിമിഷം അവിടെയാകെ നിശബ്ദത പരന്നു. പെട്ടെന്ന് ഞാൻ തിരിഞ്ഞു നടന്നു..

 

“”സഞ്ജു പ്ലീസ്‌, “” ഇടറിയ ശബ്ദത്തോടെ അവളെന്നെ വിളിച്ചു. ഞാൻ മൈൻഡ് ചെയ്തില്ല.

 

“”ഒന്നു നോക്കെടാ.”” അവൾ വീണ്ടും വിളിച്ചപ്പോൾ അങ്ങോട്ട്‌ നോക്കാതിരിക്കാൻ ഞാൻ ഞാൻ പരമാവധി ശ്രമിച്ചു. ചിലപ്പോൾ എന്റെ കണ്ണുനീരുകൾ അവൾ കണ്ടേക്കാം.

 

“”പ്ലീസ്, എന്നോട് സംസാരിക്കാൻ വരരുത്. ദയവായി പോകൂ “” ഒരപരിചിതയോടു സംസാരിക്കുന്നതുപോലെ വാക്കുകൾ ഇടറാതെ ഞാൻ പറഞ്ഞു.

 

“”സഞ്ജു എന്നെയൊന്നു നോക്കിയാൽ മതി വേറൊന്നും വേണ്ട.. ആ കാലുകളിൽ വീണെനിക്ക് മാപ്പ് പറയണം “” കരഞ്ഞു കൊണ്ടാണ് അവളതു പറഞ്ഞത്.. ഞാൻ മറുപടിയൊന്നും നൽകിയില്ല. മരവിച്ച മനസ്സുപോലെ മുകളിലേക്ക് നോക്കി നിന്നു.

 

“”നീയിപ്പോൾ പോകൂ, സമയമുണ്ടല്ലോ നമുക്ക് സംസാരിക്കാം “” അതും പറഞ്ഞു ഞാൻ മിണ്ടാതിരുന്നു.

 

“”സഞ്ജു.. “” ഞാൻ തിരിഞ്ഞു നോക്കിയില്ല.. നോക്കാതിരിക്കാൻ ഞാൻ പാടുപെട്ടു. ചിലപ്പോൾ നോക്കി കഴിഞ്ഞാൽ എന്റെ നിയന്ത്രണം നഷ്ടപെട്ടേക്കാം. ഞാനവളെ പുണർന്നേക്കാം. അൽപ നേരത്തെ മൗനത്തിനു ശേഷം തിരിഞ്ഞു നോക്കിയപ്പോൾ അവൾ പോയിരുന്നു..

 

ഒരു നെടുവീർപ്പോടെ ഞാൻ ബെഡിലിരുന്നു.. എങ്ങനെ അവളോട്‌ സംസാരിക്കും. ഒരെത്തും പിടിയുമില്ല. ഓണനാളുകളിൽ കിട്ടാനുള്ള പൂക്കളെല്ലാം ശേഖരിച്ചു മറ്റുള്ളവർ മുറ്റത് പൂക്കളമിടുമ്പോൾ അവളും ഞാനും മാറി നിന്നു..

 

ഭക്ഷണം കഴിക്കുമ്പോഴും വെറുതെ ഇരിക്കുന്ന സമയത്തും അവളെന്റെ അടുത്തേക്ക് വന്നെങ്കിലും ഞാൻ മാറി നിന്നു.. ആറാമത്തെ ഓണനാൾ കഴിഞ്ഞു.. ഏഴാമത്തെ ദിവസം വസ്ത്രങ്ങളെടുക്കാൻ വിലാസിനി ചേച്ചിയെ വീട് ഏൽപ്പിച്ചു ഞങ്ങൾ യാത്ര തിരിച്ചു. ടൗണിലെ പ്രശസ്തമായ തുണികടയിൽ ഞങ്ങൾ വാഹനങ്ങൾ പാർക്ക്‌ ചെയ്തു അകത്തേക്ക് കയറി. ഓണമായതിനാൽ നല്ല തിരക്കാണ്. എങ്കിലും ഇത്രേം ആളുകൾ ഒരുമിച്ചു ചെന്നപ്പോൾ ഞങ്ങൾക്ക് നല്ല സ്വീകരണം ലഭിച്ചു.

 

സ്ത്രീകൾ എല്ലാവരും അകത്തേക്ക് കയറിപ്പോയി.. അമ്മാവന്മ്മാർ പുറത്തു തമ്പടിച്ചു.. ഞാൻ ഗ്രൗണ്ട് ഫ്ലോറിൽ ഇരുന്ന് സമയം ചിലവാക്കി..

 

“”സഞ്ജു “” പെട്ടെന്ന് പുറകിൽ നിന്നൊരു വിളി. പരിചയമുള്ള ഒരു ശബ്ദം പോലെ തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടിപ്പോയി!!. നീലിമ!!!. അന്നത്തെ അതേ പോലെ ഒരു മാറ്റവുമില്ല സുന്ദരിയായി ആ കടയിലെ യൂണിഫോം ആയ സാരിയുമുടുത്തു ബില്ലിംഗ് സെക്ഷനിൽ ഇരിക്കുന്നു. അത്ഭുതത്തോടെ ഞാനവളെ നോക്കി നിന്നു. തിരക്ക് കാരണം അവൾക്കു എന്റെ അടുത്തേക്ക് വരാൻ സാധിച്ചില്ല. ഞാനവളുടെ അടുത്തേക്ക് ചെന്നു.

 

“”നീയിവിടെയാണോ വർക്ക്‌ ചെയ്യുന്നത് “” അത്ഭുതത്തോടെ ഞാൻ അവളോട്‌ ചോദിച്ചു.

 

“” അതേ, എല്ലാവരും വന്നിട്ടുണ്ടോ “” മനോഹരമായ ചിരി സമ്മാനിച്ചുകൊണ്ട് അവൾ ചോദിച്ചു.

 

“”എല്ലാവരുമുണ്ട്.. എന്നാലും ഭയങ്കര സർപ്രൈസ് ആയി.. നിന്നെയിങ്ങനെ കാണാനേ പറ്റുമെന്ന് കരുതിയില്ല.”” അവളെ നോക്കി താടിയിൽ കൈ കുത്തി ഞാൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *