ക്ലാസ്സിലേക്ക് മറ്റുള്ളവർ എത്തി തുടങ്ങിയതോടെ ഞങ്ങൾ സീറ്റിലേക്ക് മാറിയിരുന്നു.. നീലിമയുടെയും അഭിയുടെയും മുഖത്തു സന്തോഷം കാണാമായിരുന്നു..
ഉച്ച സമയത്തു അഭി അവന്റെയും നീലിമയുടെയും പേരുകൾ ക്ലാസ്സ് റൂമിലെ പല ഭാഗങ്ങളിൽ എഴുതി വെക്കാൻ മറന്നില്ല. ക്ലാസ്സ് കഴിഞ്ഞു പോകുമ്പോഴും അവർ കുറച്ചു നേരം മാറിനിന്നു സംസാരിക്കും. ഞാനും അങ്കിയും അതും നോക്കി ഇരിക്കും.. അവരോരുമിച്ചതിൽ അവരെക്കാളും കൂടുതൽ സന്തോഷം ഞങ്ങൾക്കായിരുന്നു.. പിന്നീടുള്ള ദിവസങ്ങളിൽ അവരുടെ രണ്ടുപേരുടെയും പ്രണയ കേളികളായിരുന്നു.. ചില ദിവസങ്ങളിൽ ഉറക്കമൊഴിച്ച ക്ഷീണം വരെ ക്ലാസ്സിലിരിക്കുമ്പോൾ കാണാമായിരുന്നു.
സ്കൂളിലെ ഓണ പരിപാടിക്കുള്ള തയ്യാറെടുപ്പിലാണ്.. എല്ലാവരും സാരിയും ബ്ലൗസും മുണ്ടും ഷർട്ടുമായി തിളങ്ങി.കലം തല്ലി പൊട്ടിക്കലും കസേരകളിയും ഒക്കെയായി പരിപാടി കൊഴുത്തു. വടം വലിയിൽ വീണ ചില സുന്ദര മുഹൂർത്തങ്ങൾ ക്യാമെറയിൽ പകർത്താൻ സഹപാടികൾ മറന്നില്ല.. ഒരു ടീമിന്റെ നേതൃത്വം അങ്കി ഏറ്റെടുത്തപ്പോൾ മറു ടീമിന്റെ നേതൃത്വം ഞാനും ഏറ്റെടുത്തു. വാശിയെറിയ മത്സരങ്ങളിൽ ഞങ്ങൾ പരസ്പരം കൊമ്പ് കോർത്തു..
എല്ലാം കഴിഞ്ഞ് ക്ഷീണത്തോടെ കൈ കഴുകി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഒരുമിച്ചിരുന്ന ഞങ്ങൾക്ക് സദ്യ വിളമ്പി തന്നത് നീലിമയും അഭിയും ആയിരുന്നു.. ഭക്ഷണം കഴിഞ്ഞു കൈ കഴുകാൻ പോയപ്പോഴാണ് അങ്കിയുടെ സാരിയുടെ ഉള്ളിൽ കൂടി ആ വയറ് ഞാൻ കണ്ടത്.. സാരി മാറിനിന്ന ആ മിനുസമാർന്ന വയറിൽ പൊക്കിൾ ശരിക്കും കാണാമായിരുന്നു.. അതുകണ്ട എനിക്ക് ദേഷ്യമാണ് വന്നത്..
“”നിനക്കീ സാരിയൊന്നു നേരെയിട്ടൂടെ?”” ചുറ്റും ആരുമില്ലെന്നു ഉറപ്പിച്ചു ഞാൻ പറഞ്ഞു.
അവൾ അവളുടെ സാരിയിലേക്ക് നോക്കി കള്ള ചിരിയോടെ അത് നേരെയാകിയിട്ടു..
“”Sorry “” എന്നോട് കൊഞ്ചുന്നത് പോലെ അവൾ സംസാരിച്ചു..
“”എന്ത് sorry.. നിന്നോട് ഞാനപ്പഴേ പറഞ്ഞില്ലേ സാരിയും കോപ്പുമൊന്നും വേണ്ടാന്നു..””
“”സഞ്ജു ചൂടാവല്ലേ പ്ലീസ്, അറിയാതെ പറ്റിയതല്ലേ, ഇനി ഞാൻ ശ്രദ്ധിച്ചോളാം “”
“”ഇനിയിങ്ങനെ സാരിയും മറ്റും ഉടുത്തോണ്ട് വരണ്ട “” ഞാനും കല്പ്പിച്ചു..
“”ഇല്ല വരില്ല.. സത്യം.. നീ പിണങ്ങല്ലേ.. പിണങ്ങിയോ.. ഇല്ലെന്ന് പറ “” അവളെന്നോട് കെഞ്ചി കെഞ്ചി ഓരോന്ന് ചോദിച്ചു..
അവളുടെ ചോദ്യത്തിൽ അവസാനം എനിക്ക് ചിരിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. ഞാൻ ചിരിച് കണ്ടതും ഒരു നെടുവീർപ്പിട്ട് അവൾ കൂട്ടുകാരികളുടെ അടുത്തേക്ക് പോയി. ഞാൻ തിരിച്ചു പോരുന്ന വഴിക്ക് നീലിമയും അഭിയും ഒരു ഒഴിഞ്ഞ ക്ലാസ്സ്‌റൂമിൽ നിന്നും ഇറങ്ങി പോരുന്നത് ഞാൻ കണ്ടു.. ഒരു ചിരിയോടെ ഞാൻ അത് മൈൻഡ് ചെയ്യാതെ നടന്നു..
പരിപാടികൾ കഴിഞ്ഞ് പോരുന്ന വഴിക്ക് നീലിമയെയും അഭിയേയും വീട്ടിലേക്ക് മറക്കാതെ വരാൻ പറയാൻ ഞങ്ങൾ മറന്നില്ല. വീട്ടിലെത്തിയ ഞങ്ങൾ അച്ഛമ്മയോടും അമ്മയോടും അമ്മായിമാരോടും അവർ വരുന്ന കാര്യം പറഞ്ഞു.. എന്തായാലും തറവാട്ടിൽ നാളെ ഓണ പരിപാടിയാണ്.. അപ്പോൾ ആളുകൾ കൂടുതൽ വരുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്..
വൈകുന്നേരം ഞാനും അങ്കിയും മുകളിരുന്നു നാളെ അവർ വരുന്നതും മറ്റും ചർച്ച ചെയ്യുകയാണ്. മുകളിൽ നിന്നും നോക്കുമ്പോൾ തറവാട്ടു മുറ്റത്തെ നാളെ ഓണപരിപാടികൾക്കുള്ള ബഹളങ്ങൾ ശരിക്കും കാണുകയും കേൾക്കുകയും ചെയ്യാം.
“”ഞാൻ ചൂടായതിനു നിനക്ക് സങ്കടമുണ്ടോ?”” ഞാൻ അവളോട് ചോദിച്ചു..
“”സാരമില്ല നീയല്ലേ, വെറുതെയൊന്നുമല്ലല്ലോ.. എന്നാലും നീ ചൂടാവുമ്പോൾ ചെറിയൊരു സങ്കടമുണ്ടാവും “”
“”നീ അങ്ങനെയൊക്കെ നടക്കുമ്പോൾ ആളുകൾ ശ്രദ്ധിക്കില്ലേ. അതല്ലേ ഞാൻ ചൂടായതു.. Sorry”” അവളുടെ കൈകളിൽ പിടിച്ചു ഞാൻ പറഞ്ഞു.
“”സാരമില്ലെടാ നീ ടെൻഷൻ ആവണ്ട “” അവളെന്നെ സമാധാനിപ്പിച്ചു..
