പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

 

ഞങ്ങളുടെ ക്ലാസ്സിൽ തന്നെയുള്ള അഭിഷേകും നീലിമയും ആണ് ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്‌സ്.. ഒരർത്ഥത്തിൽ പറഞ്ഞാൽ നാൽവർ സംഘം.. നീലിമ ആ സ്കൂളിലെ മറ്റൊരു സുന്ദരിയാണ്.. മനോഹരം എന്ന വിനീത് ശ്രീനിവാസൻ നായകനായ സിനിമയിലെ നടി അപർണ ദാസിനെ പോലെയാണ് അവൾ. സ്കൂളിലെ സൗന്ദര്യപട്ടം കിട്ടിയ രണ്ടുപേരും ഞങ്ങളുടെ ക്ലാസ്സിൽ തന്നെയാണ് എന്നൊരു അഹങ്കാരം എനിക്കുണ്ട്..

 

നീലിമയും അഭിഷേകും തമ്മിൽ എപ്പോഴും അടിയാണ്…. രണ്ടു പേരുടെയും ഉള്ളിൽ ഇഷ്ടമുണ്ടോന്നു ചോദിച്ചാൽ ഉണ്ടെന്നു തോന്നുന്നു.. ആർക്കും പിടികിട്ടില്ല രണ്ടുപേരുടെയും സ്വഭാവം.. രണ്ടുപേരോടും ഞങ്ങൾ ചോദിച്ചതാണ്.. പക്ഷെ അതിനെക്കുറിച്ചു അവർ സംസാരിക്കുകയെ ഇല്ല.. ഒഴിഞ്ഞു മാറും..

 

മഴക്കാറുള്ള ഇളം തണുപ്പുള്ള അന്തരീക്ഷത്തിൽ വീശിയടിക്കുന്ന കാറ്റുകളെ നോക്കി ക്ലാസ്സിലെ ഒരു മൂലയിലിരുന്നു ഒരാവിഷ്യവുമില്ലാത്ത കാര്യത്തിനെ കുറിച്ച് ചർച്ചയിലായിരുന്നു ഞങ്ങൾ. പറഞ്ഞു പറഞ്ഞു അത് അടുത്ത ആഴ്ച വരാൻ പോകുന്ന ഓണത്തിന്റെ പരിപാടികളിൽ വരെയെത്തി..

 

നീലിമ : ഇപ്രാവശ്യം ഞാനെന്തായാലും ഒരു പരിപാടിക്കെങ്കിലും പങ്കെടുക്കും.. കഴിഞ്ഞ പ്രാവശ്യം തന്നെ ഒന്നിനും പങ്കെടുക്കാൻ കഴിഞ്ഞില്ല.

 

അനിക : അതിനന്ന് നിനക്ക് വയ്യാഞ്ഞിട്ടല്ലേ.

 

അഭിഷേക് : അയ്യേ നീയൊന്നും പങ്കെടുക്കേണ്ട. അതൊക്കെ വേറെ ആളുകൾ നോക്കിക്കോളും.

 

നീലിമ : അതെന്താ എനിക്കും പങ്കെടുക്കണം. കുറച്ചു കഴിഞ്ഞാൽ ഇതൊന്നും നടക്കില്ല.

 

ഞാൻ : അവളും പങ്കെടുക്കട്ടെ, അവളുടെ ആഗ്രഹമല്ലേ.

 

അഭിഷേക് : (ഗൗരവത്തിൽ) എനിക്കതിനോട് താല്പര്യമില്ല. ഞാൻ പറഞ്ഞൂന്നേയുള്ളു ഇനിയൊക്കെ നിന്റെയിഷ്ടം..

 

അനിക : അവള് പങ്കെടുക്കട്ടെ നമ്മുടെ സ്കൂളിലല്ലേ.

 

നീലിമ : (പുച്ഛത്തിൽ) ഞാനെന്തായാലും പങ്കെടുക്കും.

 

അഭിഷേക് : നീയെന്തെങ്കിലും കാണിക്ക്‌..

 

അവൻ ദേഷ്യപ്പെട്ടു എണീറ്റ് പോകുന്നു. പുറകെ ദേഷ്യത്തിൽ ബാഗ് തോളിലേക്ക് വലിച്ചിട്ടു കൊണ്ടു നീലിമയും പോകുന്നു..

 

“”ഇതിപ്പോ ഇങ്ങനെ വിട്ടാ ശരിയാവില്ലല്ലോ അങ്കി.. പരിഹാരം കാണണ്ടേ “” അവർ പോകുന്നതും നോക്കി ഞാൻ അനികയോട് പറഞ്ഞു.

 

“”കാണണം.. എപ്പോ നോക്കിയാലും വഴക്കാണ് “”

അവരെ നോക്കികൊണ്ട് അവളെന്നോടും പറഞ്ഞു.

 

“”എന്ത് ചെയ്യും, ഹമ്… എന്തായാലും ഓണത്തിന്റെ അന്ന് ഇവർ ഒരുമിക്കുന്നത് നമുക്ക് കാണണം “”

 

“”ഒരു കാര്യം ചെയ്യാം.. ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞ് പോയിട്ട് വീട്ടിൽനിന്നും സുഖായിട്ട് ഒരുമിച്ച് പ്ലാൻ ചെയ്യാം “”

 

“”ശരിയാ അതാവുമ്പോൾ നല്ല ഐഡിയ കിട്ടും.. അപ്പോൾ മിഷൻ അഭി ആൻഡ് നീലിമ നമ്മൾ സ്റ്റാർട്ട്‌ ചെയ്യുന്നു.. “” അങ്ങനെ ഞങ്ങൾ രണ്ടുപേരും കൈകൾ ചേർത്തടിച്ചു കൊണ്ടു ക്ലാസ്സിലേക്ക് തിരിഞ്ഞു..

 

ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന വഴിക്ക് വയലോരത്തായി പറങ്കി മാവിൻ ചോട്ടിൽ സ്ഥാനം കൊള്ളുന്ന രാമേട്ടന്റെ കുഞ്ഞു പെട്ടിക്കടയിൽ നിന്നും കത്ത് അയക്കാനുള്ള രണ്ടു കവറും കുറച്ചു നാരങ്ങാ മിട്ടായിയും ഒരു കവർ കുഴലപ്പവും വാങ്ങി. മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കും മുമ്പേ ഓടി വീട്ടിലെത്തി.

 

ഓണം പ്രമാണിച്ച് വീടും പരിസരവും തൊടികളും വരെ വൃത്തിയാക്കുന്ന തിരക്കിലാണ് എല്ലാവരും. തൊടികളിൽ നിന്നും നാളികേരം കുട്ടയിൽ ചുമന്നു വീടിന്റെ കളപുരയിൽ നിറക്കുന്ന സ്ത്രീകൾ.. അതിനെല്ലാം നേതൃത്വം നൽകി ഞങ്ങളുടെ സ്വന്തം ദേവകിയമ്മയും എന്റെ അച്ഛനും..

 

“”എടോ ശങ്കരാ.. ഞാനിവിടില്ലാന്ന് കരുതി നോട്ടത്തിനൊരു കുറവും വരുത്തരുത്.. “” അച്ഛൻ കാര്യസ്തനായ ശങ്കരനോട് സംസാരിക്കുന്നതാണ് നാമിപ്പോൾ കേട്ടത്.. അച്ഛൻ ദുബായിലെ ബിസിനസ് നോക്കാനായി ഇടക്കിടക്ക് പോയി വരാറുണ്ട്.. കുടുംബത്തിലെ ഏക ആൺ തരിയെന്ന നിലക്ക് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അച്ഛനാണ്‌. അനികയുടെ അച്ഛനും അമ്മയും വീട്ടിൽ തന്നെയാണാണെങ്കിലും പുള്ളി മരുമകൻ ആയതുകൊണ്ട് എല്ലാത്തിലും കയറി ഇടപെടില്ല.. ബാക്കിയുള്ളവരും അങ്ങനെ തന്നെ. കൂട്ടത്തിലാ അൽപ്പം മദ്യപാനം ഉള്ളത് അനികയുടെ അച്ഛന് മാത്രമാണ്..

Leave a Reply

Your email address will not be published. Required fields are marked *