പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

 

“”എല്ലാവരും?”” മൗനം മാറ്റാനായി അവളെ നോക്കാതെ ഞാൻ ചോദിച്ചു.

 

“”അവരെല്ലാവരും ഓരോ തിരക്കിലാണ്.. ദേവകിയമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്.. നിന്റെ കൂടെ മുകളിലുണ്ടാവുമെന്ന് “” വളരെ സാവധാനം അവൾ മറുപടി നൽകി.

 

“”ഇനി പറ, എന്താണ് നിനക്ക് പറയാനുള്ളത്. പെട്ടെന്ന് വേണം.. “” ഞാനറിയാതെ തന്നെ എന്റെ ഉള്ളിൽ ഒരു ഗൗരവം ഉള്ളതുപോലെ..

 

“”പറയാം.. നീയെനിക്കു വാക്ക് തന്നിട്ടുള്ളതല്ലേ.. ഇന്ന് എനിക്ക് സംസാരിക്കാൻ സമയം തരുമെന്നുള്ളത്.. പറയാനുള്ളത് മുഴുവൻ കേൾക്കണം “” എന്നെ നോക്കിയാണ് അവളതു പറഞ്ഞെങ്കിലും ഞാനപ്പോഴും അവളെ ശ്രദ്ധിച്ചില്ല..

 

“”ശരി, പറ “” കൈകൾ കെട്ടി ഞാൻ പുറത്തേക്കു നോക്കി നിന്നു.

 

“”ആദ്യം നീയെന്നെയൊന്നു നോക്ക് പ്ലീസ്‌ “”

 

“” നീ കാര്യം പറഞ്ഞാൽ മതി ഞാൻ കേട്ടോളാം “” അവളോടുള്ള ദേഷ്യത്തെക്കാൾ കൂടുതൽ അവളോടുള്ള ഇഷ്ടമാണ് ഞാൻ നോക്കാതിരിക്കാനുള്ള കാരണം. നോക്കിയാൽ ചിലപ്പോൾ എന്നെ നിയന്ത്രിക്കാൻ എനിക്കാവില്ല.

 

“” ശരി, ഞാൻ അന്നങ്ങനെ പറഞ്ഞത് കൊണ്ടാണ് നീയെന്നെ വെറുക്കുന്നത് എന്നെനിക്കറിയാം.. ഞാനും ഒരു മനുഷ്യനാണ്. ഞാനാരുടെ കൂടെ നിൽക്കണം.. ഒന്നില്ലെങ്കിലും ഒരു പെണ്ണല്ലേ ഞാൻ.. എല്ലാവർക്കും തട്ടി കളിക്കാനുള്ള ഒരു പാവയല്ല ഞാൻ “” എണീറ്റ് നിന്നു ഇടറിയ ശബ്ദത്തോടെ അവളതു പറഞ്ഞു.

 

“”പിന്നെ ഞാനാണോ നിങ്ങൾക്കെല്ലാവർക്കും കളിക്കാനുള്ള പാവ.. എന്റെ ജീവിതമാണ് എല്ലാവരും കൂടി തകർത്തത്.. എന്റെ അമ്മയുടെയും അച്ഛന്റെയും മുഖത്തു വരെ ഞാൻ ഇതുവരെ നോക്കിയിട്ടില്ല.. പേടിയാണ്.. അവർക്കെന്നെ. എത്ര പ്രാവിശ്യം ഞാൻ അവരോടു കാലു പിടിച്ചൂന്നറിയോ.. ആര് കേൾക്കാൻ.. “” ദേഷ്യത്തിൽ എഴുന്നേറ്റ് നിന്ന് പറഞ്ഞപ്പോൾ അൽപ്പം കണ്ണീർ എന്നിൽ നിന്നും ചിതറി പോയി..

 

“”പ്ലീസ്‌ ശബ്ദമുണ്ടാക്കല്ലേ.. എല്ലാവരും കേൾക്കും.. ഞാനൊന്നു പറയെട്ടെ “”

 

“”Sorry “” അൽപ്പ നേരത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു.

 

“”Sorry ഒന്നും വേണ്ടാ, അച്ഛന് തീരെ സുഖമില്ലാത്ത ആളാണ്‌. എന്തെങ്കിലും കേട്ടാൽ അത് മതി “” അവൾ തല താഴ്ത്തി നിന്നു.

 

“”അച്ഛനെന്താ പ്രശ്നം “”

 

“”കിഡ്നി മാറ്റിവച്ചതാ കുറെ. ഇനികാര്യമില്ല.. ഇന്നോ നാളെയോ എന്നും പറഞ്ഞു നിക്കാണ് “” അത് കേട്ടത്തോടെ അവളോട്‌ അൽപ്പം ദേഷ്യം എനിക്ക് കുറഞ്ഞു..

 

“”Mm, നീ പറഞ്ഞോ “”

 

“”അന്ന് ആ രാത്രിയിൽ എത്ര പ്രതീക്ഷയോടെയാണ് ഞാൻ നിനക്ക് വേണ്ടി കാത്തിരുന്നതെന്നറിയോ.. ഞാൻ പോലുമറിയാതെ ഞാൻ നിന്നെ സ്നേഹിച്ചിരുന്നെന്ന് അന്ന് നമ്മൾ തുറന്നു പറഞ്ഞതിന് ശേഷമുള്ള ദിവസങ്ങളിൽ എനിക്ക് മനസിലായി. അതിൽ മതിമറന്നു എല്ലാം നിനക്ക് സമർപ്പിക്കാൻ ഞാൻ കാത്തിരുന്നു അന്ന്.. പക്ഷെ… അന്ന് നിന്നെ എല്ലാവരും പിടിച്ചപ്പോൾ ഞാൻ സത്യം പറയാൻ വന്നതാ.. “” കരഞ്ഞു കൊണ്ടു അവളതു പറയുമ്പോൾ ആ വാക്കുകളിലേക് ഞാൻ ശ്രദ്ധ കൊടുത്തു.

 

“”പിന്നെന്താ പറയാഞ്ഞേ.. “” ദേഷ്യം വന്നെങ്കിലും ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു..

 

“”അന്ന് അവിടെ വന്ന സ്ത്രീ അച്ഛന്റെ ഒരു പെൺ സുഹൃത്തായിരുന്നു.. അച്ഛന്റെ കമ്പനിയിൽ വർക്ക്‌ ചെയ്തിരുന്ന അവർ അച്ഛനെ വശീകരിച്ചു കൂടെ സമയം ചിലവഴിച്ചു. പിന്നീട് അച്ഛനെ ഭീഷണി പെടുത്തി ഒരുപാട് പണം തട്ടിയെടുത്തു. പൈസ കൊടുത്തു കൊടുത്തു മുടിഞ്ഞപ്പോൾ അവരുടെ നമ്പർ ബ്ലോക്ക്‌ ചെയ്യുകയും അവരെ കമ്പനിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.. അങ്ങനെ ആരുടെയൊക്കെയോ നിർദ്ദേശ പ്രകാരം ആ പെണ്ണ് വീണ്ടും അച്ഛനെ കാണാൻ വന്നതാണ് അന്ന് രാത്രി.. അവർ സംസാരിക്കുന്നതിനിടയിലാണ് ചെറിയമ്മാവൻ നിന്നെ കണ്ടത്. എന്റെ അടുത്തേക്കാണ് നീ വന്നതെന്ന് പറഞ്ഞപ്പോഴേ അച്ഛനും അമ്മയും എന്നെ കൂട്ടികൊണ്ട് പോയി.. ആ പെണ്ണ് അച്ഛന്റെ അടുത്തേക്കാണ് വന്നതെന്നും ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും പറഞ്ഞു കൊണ്ടു എന്നോട് സഞ്ജു പറയുന്ന കാര്യങ്ങളെ നിഷേധിക്കണമെന്നും പറഞ്ഞു. അത് സമ്മതിക്കാത്ത എന്നെ അമ്മയും അച്ഛനും കൂടി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു, നിനക്കെതിരെ പറയാൻ നിർബന്ധിപ്പിച്ചു. അവസാനം അച്ഛൻ വരെ എന്റെ കാലുപിടിച്ചപ്പോൾ എനിക്ക് വേറെ നിവർത്തിയില്ലാതായി.”” കരഞ്ഞു കരഞ്ഞു അവളതു പറഞ്ഞപ്പോൾ ഞാനവളുടെ മുഖത്തേക്ക് നോക്കി.. അന്തരീക്ഷം മൊത്തം നിശബ്ദമായതുപോലെ.. സകല ജീവികളും അവളുടെ വാക്കുകൾ ശ്രവിക്കുന്നുണ്ടെന്നു എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *